Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

University Announcements 14 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 14 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്ക് നടത്തുന്ന ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ്, ബി.ബി.എ, കോമേഴ്‌സ് എന്നീ ബിരുദ കോഴ്‌സുകള്‍ക്കും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ്, കോമേഴ്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ideku.net സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.പ്ലാനിംഗ് സപ്ലിമെന്ററി (ആര്‍ക്കിടെക്ചര്‍- ഹൗസിംഗ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ വിവരം വെബ്‌സൈറ്റില്‍.

പ്രോജക്ട്/ വൈവാ/ പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ എട്ടും, ആറും സെമസ്റ്റര്‍ ബി.കോം ഹിയറിംഗ് ഇംപയേര്‍ഡ് പരീക്ഷകളുടെ പ്രോജക്ട്/വൈവാ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2021 ഡിസംബര്‍ 20, 21 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി- റെഗുലര്‍ -2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം. കോം ( 2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി – എസ്.ഡി.ഇ) പരീക്ഷകള്‍ കോവിഡ് മൂലം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ പരീക്ഷ 2021 ഡിസംബര്‍ 17 ന് ആരംഭിക്കുന്നതാണ് . പരീക്ഷാ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 മണി വരെ. സ്‌പെഷ്യല്‍ പരീക്ഷ എഴുതാന്‍ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്.വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2014 – 2018 അഡ്മിഷന്‍ – സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2014 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി), ആറാം സെമസ്റ്റര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2011 സ്‌കീം (2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), എട്ടാം സെമസ്റ്റര്‍ (2017 അഡ്മിഷന്‍ – റെഗുലര്‍, 2014 സ്‌കീം – സപ്ലിമെന്ററി) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് അറബിക്: അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് അറബിക് നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് കോഴ്‌സ് നടക്കുന്നത്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, അറബിക് പ്രിലിമിനറി, അറബിക് മുന്‍ഷി എക്‌സാമിനേഷന്‍, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍ (ന്യൂ സ്‌കീം), ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം / ഫാളില്‍), സീറ്റുകള്‍: 15. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24, ഫോണ്‍: 0471 2308846, 9562722485

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹജരായി പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ ലഭിക്കും.

നാലാം സെമസ്റ്റർ എം.എഡ്. (2- വർഷ കോഴ്‌സ് – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷ, ഡിസംബർ 2021 – വൈവാ വോസി പരീക്ഷ, ഡിസംബർ 17, 20, 23 തീയതികളിൽ മഹാത്മാഗാന്ധി സർവ്വകലാശാല, സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വൈബ്‌സൈറ്റിൽ ലഭ്യമാണ്.

സിവിൽ സർവ്വീസ് കോച്ചിംഗ്

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 – 2023 വർഷ കോച്ചിംഗ് പ്രാഗ്രാമുകളിലെ ഫൗണ്ടേഷൻ, റെഗുലർ, ഈവനിംഗ് ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഡിസംബർ 23, 24 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി. യോ ഉയർന്ന യോഗ്യതകളോ ഉളളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ : 9188374553

തീയതി നീട്ടി

സർവ്വകലാശാല പഠന വകുപ്പുകൾ/ അഫിലിയേറ്റഡ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപകർക്കായി മഹാത്മാഗാന്ധി സർവ്വകലാശാല ഡിസംബർ 20 മുതൽ 24 വരെ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇൻ സർവ്വീസ് (എഫ്.ഡി.പി.) കോഴ്‌സുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18 -ലേയ്ക്ക് ദീർഘിപ്പിച്ചിരിക്കുന്നു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. : ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്. പരീക്ഷ 18, 19 തീയതികളില്‍ നടക്കും.

സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ ബി.ടെക്. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 15, 16, 17 തീയതികളില്‍ രാവിലെ 11 മണിക്കാണ് പ്രവേശനം. ലാറ്ററല്‍ എന്‍ട്രി റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നിലവില്‍ ഏതെങ്കിലും കോളേജില്‍ പ്രവേശനം നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തപക്ഷം പ്രസ്തുത കോളേജില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം. ഫോണ്‍ 0494 2400223, 9539033666

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് പഠനവകുപ്പില്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 4 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ 16-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് സംവരണ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നതിനായി 17-ന് രാവിലെ 10.30-ന് പഠനവിഭാഗം ഓഫീസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒ.ഇ.സി. (എസ്.സി., എസ്.ടി.), ഒ.ബി.എക്‌സ്. / എല്‍.സി. വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2022 ജനുവരി 5-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2022 ജനുവരി 5-ന് തുടങ്ങും.

പരീക്ഷാ ഫലം

3, 5 സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

ബി.വോക്. ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, ജിയോഗ്രഫി, മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരളാ പി.എസ്.സി. പ്ലസ്ടു തലം മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍, ഇ-മെയില്‍ എന്നിവ സഹിതം bureaukkd @gmail.com എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. ഫോണ്‍ 0494 2405540.

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപകനിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ്, ഫോണ്‍, ഇ-മെയില്‍, രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം ugbkkd@uoc.ac.in എന്ന ഇ-മെയിലില്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0494 2405540

സര്‍വകലാശാലാ അസിസ്റ്റന്റ് താല്‍കാലിക നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നു. പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തിലുള്ള 36 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷ

ഇന്ന് (15 .12 .2021 ) ആരംഭിക്കാനിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ ( റെഗുലര്‍/ സപ്ലിമെന്ററി – മെയ് 2021 ) പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. http://www.exam. kannuruniversity.ac.in/ എന്ന ലിങ്കില്‍ ഹാള്‍ ടിക്കറ്റ് ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 23.12.2021 ന് ആരംഭിക്കും. 2016 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/സപ്ലിമെന്ററി), ഒക്റ്റോബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 22.12.2021 ന് ആരംഭിക്കും. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

മൂന്നും (ഒക്റ്റോബർ 2020) അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007- 2014 അഡ്മിഷനുകൾ) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 21.12.2021 ന് ആരംഭിക്കും. മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷകൾ എഴുതാനുള്ള അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

അസി. പ്രൊഫ. താത്കാലിക നിയമനം

കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം ഡോ. പി.കെ. രാജന്‍ മെമോറിയല്‍ കാമ്പസിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസിൽ മണിക്കൂര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ആവശ്യമുണ്ട് . വിദ്യാഭ്യാസ യോഗ്യത- ബിരുദാനന്തര ബിരുദം, നെറ്റ്. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സൽ രേഖകളുമായി വ്യാഴാഴ്ച (16-12-2021) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകേണ്ടതാണ്.

Read More: University Announcements 13 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 14 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com