Latest News

University Announcements 14 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 14 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

ഡിജിറ്റൽ സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ എംടെക്, എംഎസ്‌സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 24 വരെ സ്വീകരിക്കും. നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സ്, എന്നിങ്ങനെയുള്ള വിഷയങ്ങളിലെ ഉപരിപഠനമാണ് ടെക്നോസിറ്റി-കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. ഇൻഡസ്ടറി 4.0 കൊണ്ട് വരുന്ന മാറ്റ ങ്ങൾക്ക് യുവജനതയെ രൂപപെടുത്തിയെടുക്കാൻ കഴിയും വിധമാണ് ഈ കോഴ്സുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ എന്നിവയുടെ കീഴിൽ എഐസിടിഇ (AICTE) അംഗീകരിച്ച എം ടെക് കോഴ്സുകളാണുള്ളത്. ഇതോടൊപ്പം സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡിജിറ്റൽ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയുടെ കീഴിൽ കംപ്യൂട്ടർ സയൻസിലും എക്കോളജിയിലും എംഎസ്‌സി കോഴ്‌സുകളുമുണ്ട്.

എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളാണുള്ളത്.

ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എംടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസ്സിങ് ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എംഎസ്‌സി പ്രോഗ്രാമുകൾ ഉള്ളത്. മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്‌പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസിലുള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എംഎസ്‌സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്‌പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സർവകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്റ്റൈപൻഡ് നേടാനും മൂന്നാം സെമസ്റ്റർ മുതൽ വിദ്യാർഥിക്കൾക്ക് അവസരം ലഭിക്കും. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്ത, എന്നാൽ അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർവകലാശാല നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

വിദ്യാർത്ഥികൾക്ക് വിവിധ സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം നേടാൻ സർവകലാശാലയുടെ ഇന്നവേഷൻ സെന്ററുകളായ മേക്കർ വില്ലജ്, തിങ്ക്യുബേറ്റർ, കേരള ബ്ലോക്ക്ചെയിൻ അക്കാദമി എന്നിവ അവസരമൊരുക്കുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റലും ക്യാമ്പസ്സിന്റെ ഭാഗമാണ്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് സർക്കാർ ഒരു ഓർഡിനനസിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് ഇൻ കേരളയെ (IIITM-K) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയത്. അഡിമിഷൻ, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https:// duk.ac.in/admissions2021.

MG University Announcements: എംജി സർവകലാശാല

എം ജി ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ആദ്യ അലോട്മെന്റ് ലിസ്റ്റ് ആഗസ്റ്റ് 27നു പ്രസിദ്ധീകരിക്കും.

ആഗസ്റ്റ് 13 വരെ അറുപത്തി എണ്ണായിരത്തിലധികം പേരാണ് ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആറായിരത്തോളം അപേക്ഷകരുടെ വർദ്ധന.

പരീക്ഷഫലം

2020 ജൂണിൽ നടന്ന പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും

തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഏപ്രിൽ 2021 പരീക്ഷയുടെ ഡസർട്ടേഷൻ മൂല്യനിർണയവും വൈവയും 16-ന് തുടങ്ങും. വിശദവിവരങ്ങൾ വൈബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഒന്നാം സെമസ്റ്റർ നവംബർ 2018 പരീക്ഷയുടേയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 16, 17, 18 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വൈബ്സൈറ്റിൽ.

രീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി., ബി.എ. മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ നവംബർ 2020, ആറാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സപ്തംബർ 4 വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 14 august 2021

Next Story
Victers Channel Timetable August 15: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 15 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com