scorecardresearch
Latest News

University Announcements 13 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 13 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 1st സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള 1േെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ 14, 15 തീയതികളിലാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ 15 -ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജൂലൈ മാസത്തിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിംഗ് (359) ബി.വോക് ഫുഡ് പ്രോസസിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (356) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
ക്യാഷ് അവാര്‍ഡ്

2018-19, 2019-20 വര്‍ഷങ്ങളിലെ കേരള സര്‍വകലാശാല യുവജനോത്സവങ്ങളിലും (കാര്യവട്ടം ക്യാമ്പസ് 2018-19 & ഗവണ്‍മെന്റ് കോളേജ് കാര്യവട്ടം 2019-20), കേരളസര്‍വകലാശാല നാടകോത്സവങ്ങളിലും (ടി.കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് കൊല്ലം & 2018-19 ബിഷപ്പ്മൂര്‍ കോളേജ് മാവേലിക്കര 2019-20), സൗത്ത് സോണ്‍ & നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവെലുകളിലും പങ്കെടുത്ത് വ്യക്തിഗത – ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയവര്‍ക്കുള്ള ടാലന്റ് അവാര്‍ഡ്ദാനം (ക്യാഷ് അവാര്‍ഡ്) 2022 സെപ്റ്റംബര്‍ 15-ാം തീയതി കേരള യൂണിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ വച്ച് (പാളയം, തിരുവനന്തപുരം) ആദരണീയനായ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിളള നിര്‍വഹിക്കുന്നു.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡുമായി അന്നേദിവസം രാവിലെ 11 മണിക്ക് സെനറ്റ് ഹാളില്‍ രജിസ്‌ട്രേഷനായി നേരിട്ട് എത്തിച്ചേരേണ്ടതും ക്യാഷ് അവാര്‍ഡുകള്‍ കൈപ്പറ്റേണ്ടതുമാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. യിൽ അധ്യാപകർക്കായി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

മഹാത്മാഗാന്ധി സർവ്വകലാശാല പഠനവകുപ്പുകൾ/ അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കായി അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.) സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2731013/ 9495213248, വെബ്‌സൈറ്റ്: http://www.mgu.ac.in.

പ്രാക്ടിക്കൽ പരീക്ഷകൾ

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ, എം.എ. അനിമേഷൻ. എം.എ. ഗ്രാഫിക് ഡിസൈൻ, എം.എ. സിനിമ ആൻഡ് ടെലിവിഷൻ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 19 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിങ് ഡിസ്സെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ/ സപ്ലിമെന്ററി) സെപ്റ്റംബർ 2022 പ്രായോഗിക പരീക്ഷ സെപ്റ്റംബർ 14 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എഫ്.എ. (സ്‌കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്‌സ്) നവംബർ 2019 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 27 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് 14-ന് പകല്‍ 11 മണിക്ക് പ്രസിദ്ധീകരിക്കും. 15-ന് രാവിലെ 10 മണി വരെ കോളേജ് ഓപ്ഷന്‍ റീ-അറേഞ്ച് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. ആദ്യ അലോട്ട്‌മെന്റ് 17-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

ഡിഗ്രി പുനഃപ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018, 2019 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച് തുടര്‍പഠനം സാധ്യമാകാതെ വന്നവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി., എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, കംപാരറ്റീവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സര്‍വകലാശാലാ നിയമ പഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും 27-ന് നടക്കും.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ 23-ന് തുടങ്ങും.

എം.എസ് സി. മാത്തമറ്റിക്‌സ് വൈവ

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 19, 22 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ എം.എസ്.സി. വുഡ്സയൻസ് & ടെക്നോളജി പ്രോഗ്രാമിൽ എസ്.ഇ.ബി.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോൺ: 9496353817

ഹാൾടിക്കറ്റ്

കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ സെപ്തംബർ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്എ.സ് – 2020 സിലബസ് റഗുലർ) മെയ് 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി.എഡ് ക്ലാസുകൾ ആരംഭിക്കും

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ബി.എഡ് കോളേജുകളിലും സർവ്വകലാശാലയുടെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എഡ് ക്ലാസുകൾ സെപ്റ്റംബർ 14ന് ആരംഭിക്കും

സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി. നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ15 ന് രാവിലെ 10.30ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.ഫോൺ: 9847421467, 0497-2806402

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 16 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം.

തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷം ബി.എ അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് 2022 സെപ്റ്റംബർ 20 വരെയും, അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് 2022 സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം അതാതു കോളേജുകളിൽ ലഭ്യമാണ്.

ബിരുദ പ്രവേശനം- അഞ്ചാം അലോട്മെന്‍റ് – 16ന്

2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിലെ അഞ്ചാം അലോട്ട്മെന്‍റ് 16 ന് വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.അലോട്മെന്‍റ് ലഭിച്ചവർ 17ന് അതാത് കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.നാലാം അലോട്മെന്റിന് ശേഷം ഹയർ ഒപ്ഷൻസ് റദ്ദ് ചെയ്ത അപേക്ഷകർക്ക് 14 ന് വൈകുന്നേരം 5 മണിക്ക് മുൻപായി റദ്ദ് ചെയ്ത ഓപ്ഷൻസ് ആവശ്യമെങ്കിൽ പുനഃസ്ഥാപിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം മാറ്റി

15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2021) പരീക്ഷയെഴുതുന്ന എസ്. എൻ. കോളേജ് കണ്ണൂർ പരീക്ഷാകേന്ദ്രമായി ലഭിച്ച SN21BS0001 മുതൽ SN21BS0105 വരെയുള്ള രജിസ്റ്റർ നംബറിലുള്ള റെഗുലർ വിദ്യാർഥികളുടെയും SN20BS0343 മുതൽ SN20BS0535 വരെയുള്ള രജിസ്റ്റർ നംബറിലുള്ള സപ്ലിമെന്ററി വിദ്യാർഥികളുടെയും പരീക്ഷാ കേന്ദ്രം താവക്കരയിലുള്ള കണ്ണൂർ സർവകലാശാല ആസ്ഥാനമായി പുനക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ പുതുക്കിയ ഹോൾടിക്കറ്റ് ഡൌൺലോഡ് ചെയ്ത് സർവകലാശാല ആസ്ഥാനത്ത് പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. കോം./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ./ ബി. ബി. എ. – റ്റി. റ്റി. എം./ ബി. ബി. എ. – എ. എച്ച്./ ബി. റ്റി. റ്റി. എം. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 14.09.2022 ന് അതാത് കോളേജുകളിൽ വച്ച് നടക്കും.

രണ്ടാം സെമസ്റ്റർ ബി. എ. ഭരതനാട്യം (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 19.09.2022 നും നാലാം സെമസ്റ്റർ പരീക്ഷകൾ 20.09.2022 നും ലാസ്യ കോളേജ് ഓഫ് ഫൈൻ ആട്സിൽ വച്ച് നടക്കും.

വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 24.09.2022 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

സർവകലാശാല പഠനവകുപ്പുകളിലെ ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:

15.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ

22.09.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ

27.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. നാനോ സയൻസ് & നാനോ ടെക്നോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 september 2022