University Announcements 13 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 13 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 2020, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനഃപരീക്ഷ

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ ആരംഭിച്ച മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകളോടനുബന്ധിച്ച് മാര്‍ച്ച് 25 ന് നടത്തിയ ജ്യോഗ്രഫി കോംപ്ലിമെന്ററി പേപ്പര്‍ ടഠ 1331.3 സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫെറന്‍സ് 2019 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷയുടെ മാര്‍ച്ച് 27 ല്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്‌സ് കോര്‍ പേപ്പര്‍ ടഠ 1341 പ്രൊബബിലിറ്റി ആന്റ് ഡിസ്ട്രിബ്യൂഷന്‍ 2019 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷയും റദ്ദ് ചെയ്തിരിക്കുന്നു. പകരം പുനഃപരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്.

രണ്ടാം സെമസ്റ്റര്‍ പി.ജി. – സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 കാരണം മാര്‍ച്ച് 2020 ലെ രണ്ടാം സെമസ്റ്റര്‍ (എം.എ./എം.എസ്‌സി./എം.കോം.) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണവകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം സെപ്റ്റംബര്‍ 30 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

രീക്ഷാത്തീയതി

കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍ ഫെബ്രുവരി 2021 ബി.ടെക്. ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി ലാബ് പരീക്ഷ, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് എന്നിവ സെപ്റ്റംബര്‍ 16 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ വൈവ വോസി ഒക്‌ടോബര്‍ 4 മുതല്‍ 8 വരെ യൂണിവേഴ്‌സിറ്റി ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 10 മണിക്ക് തന്നെ ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ (കോംപ്ലിമെന്ററി – ബയോകെമിസ്ട്രി) പരീക്ഷകള്‍ സെപ്റ്റംബര്‍ 17 മുതലും ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ (കോര്‍-ബയോകെമിസ്ട്രി, വൊക്കേഷണല്‍ – മൈക്രോബയോളജി) പരീക്ഷകള്‍ സെപ്റ്റംബര്‍ 23 മുതലും അതാത് കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ്ഡബ്ല്യൂ, എം.എ.എച്ച്.ആര്‍.എം. – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, കൊല്ലം കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നീ നാല് കോളേജുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ (ഡി.എം.), എം.എ.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന കോളേജുകളിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 6, ഒക്‌ടോബര്‍ 20 എന്നീ തീയതികളില്‍ ആരംഭിക്കുന്ന രണ്ട്, നാല് സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുന്‍പുളളത്) (ഫൈനല്‍ മേഴ്‌സിചാന്‍സ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 20 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.കോം. ഫെബ്രുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (C.-sP.VII) സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

അറബിക് റിസര്‍ച്ച് ജേര്‍ണലിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ അറബി വിഭാഗം പുറത്തിറക്കുന്ന അറബിക് റിസര്‍ച്ച് ജേര്‍ണലിലേക്ക് (മജല്ല കൈരള) പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. അറബി സാഹിത്യം, ഭാഷ, കല, സംസ്‌കാരം, ആഗോളതലത്തിലുളള ഭാഷാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, ഭാഷാപഠനത്തിലെ ന്യൂതന ട്രെന്‍ഡുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് അറബിയിലും ഇംഗ്ലീഷിലും പ്രബന്ധങ്ങള്‍ തയ്യാറാക്കി majallakairala@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്. പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. പ്രബന്ധങ്ങള്‍ക്കു വേണ്ട നിബന്ധനകള്‍ www. arabicku.in/en/majalla-kairala എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒന്നാം സെമസ്റ്റര്‍ LLB: സബ്സെന്റര്‍

കേരള സര്‍വകലാശാല സെപ്റ്റംബര്‍ 15, 16 തിയതികളില്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ LLB (3year/ 5 year) പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഡകങ ആലപ്പുഴ സബ്സെന്റര്‍ ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അവരവര്‍ പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പല്‍മാരെ സെപ്റ്റംബര്‍ 13 ഉച്ചക്ക് ഒരുമണിക്ക് മുന്‍പ് അറിയിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ, ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം; മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും വിവിധ കോളജുകൾ നടത്തുന്ന ഒന്നാം വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് അലോട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടാതെ കോളേജുമായി ഫോൺവഴി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. കോവിഡ് 19 വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്‌മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. താല്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളേജുകളിൽ ഫീസടയ്‌ക്കേണ്ടതില്ല. സ്ഥിര/താൽക്കാലിക പ്രവേശനം നേടിയവർ പ്രവേശനം ഉറപ്പാക്കേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. മൂന്നാം അലോട്‌മെന്റ് ലഭിച്ചവർ സെപ്തംബർ 17ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം.

പരീക്ഷ തീയതി

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം – മോഡൽ 1, 2, 3 (2017 അഡ്മിഷൻ – സപ്ലിമെന്ററി, 2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ – റഗുലർ, 2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 27 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി.- മോഡൽ 1, 2, 3 – (2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. – 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി/2018 അഡ്മിഷൻ – സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., സി.ബി.സി.എസ്.- മോഡൽ 3 – (2017 അഡ്മിഷൻ – റീഅപ്പിയറൻസ്, 2018 അഡ്മിഷൻ റീഅപ്പിയറൻസ്/ ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം

കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവകലാശാലയുടെ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ ചെർക്കള മാർത്തോമ കോളേജിലെ ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ പ്രോഗ്രാമിലേക്ക് 2021- 22 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
24 സെപ്റ്റംബർ 2021 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. Ph-04994-282858,282382,284612 ( www. marthoma.ac.in )

പഠന വകുപ്പുകളിലെ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ 2021 പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ PG Department ലിങ്കിൽ ലഭ്യമാണ്. Sure & Waiting list ല്‍ ഉൾപ്പെട്ടവര്‍ക്ക് അഡ്മിഷന്‍ സെലക്ട് മെമ്മോ candidate login ചെയ്ത് 16.09.2021 മുതല്‍ ലഭ്യമാക്കുന്നതാണ്. അതിനാല്‍ അപേക്ഷകര്‍ candidate login പരിശോധിക്കേണ്ടതും Sure & Waiting list ല്‍ ഉൾപ്പെട്ടവര്‍ സെലക്ട് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതാത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതുമാണ്.

ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in

ഹോൾടിക്കറ്റ്

15.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. കോം., എം. എസ് സി., എം. എസ്. ഡബ്ല്യു , എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എൽഎൽ. എം., എം. എ ഇങ്ഗ്ലിഷ്, എം എസ്. സി. എൻവയോൺമെന്റൽ സയൻസ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (2019 അഡ്മിഷൻ) റഗുലർ/വിദൂര വിദ്യാഭ്യാസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 28.09.2021 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പി എടുത്തു സൂക്ഷിക്കേണ്ടതാണ.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. എ. ഇങ്ഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (ഏപ്രിൽ 2020) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-22 വര്‍ഷത്തെ ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് 5 മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ഓപ്ഷന്‍ റദ്ദാക്കണം. നിലനിര്‍ത്തുന്ന പക്ഷം പിന്നീട് വരുന്ന അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ളഅലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളേജുകളില്‍ ഫീസടയ്‌ക്കേണ്ടതില്ല. അപേക്ഷയില്‍ തിരുത്തലിന് 15 മുതല്‍ 16-ന് വൈകീട്ട് 5 മണി വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission. uoc.ac.in)

ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ (ലക്ഷദ്വീപ്) അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ (ലക്ഷദ്വീപ്) തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി സപ്തംബര്‍ 25 ആണ്. 55 ശതമനം മാര്‍ക്കില്‍ കുറയാത്ത പി.ജി.യോ തത്തുല്യയോഗ്യതയോടൊപ്പം, 15 വര്‍ഷത്തെ ലക്ചറര്‍, സീനിയര്‍ സ്‌കെയില്‍ ലക്ചറര്‍ തത്തുല്യയോഗ്യതയും അല്ലെങ്കില്‍ 8 വര്‍ഷത്തെ റീഡര്‍/തത്തുല്യ യോഗ്യതയും എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. മുഴുവന്‍ സമയവും കവറത്തിയില്‍ ക്യാമ്പ് ചെയ്യണം. 85470 രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി 65 വയസ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സോപ്പ്, സോപ്പ്‌പൊടി നിര്‍മാണ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സോപ്പ്, സോപ്പുപൊടി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സപ്തംബര്‍ 20-ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കേ പ്രവേശനം നല്‍കുകയുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് പ്രവേശനം നല്‍കുക. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ വഹിക്കണം. ഫോണ്‍ : 9846149276, 8547684683

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2009 സ്‌കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്റി പരീക്ഷ നടത്തുന്നു. ഒക്‌ടോബര്‍ 13 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്‌ടോബര്‍ 18-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്‌സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 15 മുതല്‍ ലഭ്യമാകുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി ഒക്‌ടോബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്‌ടോബര്‍ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

നോണ്‍ സി.യു.സി.എസ്.എസ്. 2003 മുതല്‍ 2009 വരെ പ്രവേശനം, സി.സി.എസ്.എസ്. 2008 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് വിതരണം 27-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. റഗുലര്‍ നവംബര്‍ 2019 സ്‌പെഷ്യല്‍ പരീക്ഷയുടെ കേന്ദ്രം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിന്നും ക്രൈസ്റ്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലേക്ക് മാറ്റി.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍, ബി.എ., ബി.എസ്.ഡബ്ല്യു. 2016, 2018 പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ. പ്രവൈറ്റ് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.യു,സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 13 september 2021

Next Story
Victers Channel Timetable September 14: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 14 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com