scorecardresearch
Latest News

University Announcements 13 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 13 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഗവേഷണ കേന്ദ്രങ്ങള്‍ക്കുളള ഗ്രാന്‍റിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു

സര്‍വകലാശാല പഠന വകുപ്പുകള്‍ക്കു പുറത്തുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍ക്കായി കേരളസര്‍വകലാശാല ഗ്രാന്‍റ് നല്‍കുന്നു. 2022-23 ലെ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിലൂടെ ആകെ 25 ലക്ഷം രൂപയാണ് ഗ്രാന്‍റായി നല്‍കുന്നത്. കേരളസര്‍വകലാശാലയ്ക്കു കീഴിലെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍ക്ക് ഗ്രാന്‍റിനായി അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷിക്കുന്നതിനുള്ള നിശ്ചിത പ്രൊഫോര്‍മയും സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. പൂര്‍ണ്ണമായ അപേക്ഷകള്‍ 2022 നവംബര്‍ 15 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്.

MG University Announcements: എം ജി സര്‍വകലാശാല

ഏകജാലകം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ബി.എഡ്, ബിരുദാനന്തര ബിരുദ ഏകജാലകം പ്രവേശനത്തിന് അന്തിമ റാങ്ക് ലിസ്റ്റ് (1) പ്രകാരം കോഴ്സിന്റെയും കോളേജിന്റെയും അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ കോളേജുകളിൽ ബന്ധപ്പെട്ട് ഒക്ടോബർ 15 ന് വൈകുന്നേരം നാലിനു മുൻപ് പ്രവേശന സാധ്യത മനസിലാക്കി കോളേജുകൾ നിർദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം.

റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയായിരിക്കും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉള്ളവർ നിർദ്ദിഷ്ട സമയത്ത് ഹാജരായില്ലെങ്കിൽ അടുത്ത റാങ്കിലുള്ളവരെ പ്രവേശനത്തിനായി പരിഗണിക്കും. റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്നു പ്രവേശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇ മെയിൽ വിലാസത്തിലേക്ക് പരാതി അയയ്ക്കാം.

വാക്-ഇൻ-ഇൻറർവ്യൂ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ)യുടെ ഗവേഷണ പ്രോജക്ടുകളിൽ ജൂനിയർ റിസർച്ച് (1), പോസ്റ്റ് ഡോക്ടറൽ (4) ഫെലോഷിപ്പുകൾക്കുള്ള വാക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ 17ന് രാവിലെ 10 മുതൽ നടക്കും.

പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അന്ന് രാവിലെ 9.45ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ(www.iiucnn.mgu.ac.in) ഈ- മെയിൽ cnnmgu@mgu.ac.in..

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ 17ന് രാവിലെ 11.30ന് നടക്കും.

താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 17ന് രാവിലെ 10.30ന് എത്തണം.

വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

സ്പോട്ട് അഡ്മിഷൻ

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലെ (ഐ.എം.പി.എസ്.എസ്.) പഞ്ചവത്സര സോഷ്യൽ സയൻസസ് ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാം കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.

50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്ക് മതിയാകും. യോഗ്യരായവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ടി.സി, സി.സി എന്നിവയുടെ അസ്സൽ സഹിതം ഒക്ടോബർ 21 വരെ വകുപ്പ് ഓഫീസിൽ ഹാജരായി അഡ്മിഷൻ നേടാം. ഫോൺ: 0481 2731445, ഇ-മെയിൽ: impss@mgu.ac.in.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് (സി.എസ്- 2020 അഡ്മിഷൻ സപ്ലിമെൻററി-അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികൾക്കു മാത്രം) പരീക്ഷയ്ക്ക് ഫൈനില്ലാതെ ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടുകൂടി ഒക്ടോബർ 27നും സൂപ്പർ ഫൈനോടു കൂടി 28നും അപേക്ഷ സമർപ്പിക്കാം.

പരീക്ഷാ ടൈം ടേബിൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ച്, ആറ് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്.എസ്. – 2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ) പരീക്ഷയിൽ(സെപ്റ്റംബർ 2022) കൂടിയാട്ടം എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. ഒക്ടോബർ 14 നാണ് പരീക്ഷ.

ഏഴാം സെമസ്റ്റർ ബി.ടെക്ക് (2017 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും, 2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി – സി.പി.എ.എസ്.) ബിരുദ പരീക്ഷയിൽ മൊബൈൽ കമ്പ്യൂട്ടിംഗ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. ഒക്ടോബർ 14 നാണ് പരീക്ഷ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി -2020 അഡ്മിഷൻ റഗുലറും സപ്ലിമെന്ററിയും- ക്രെഡിറ്റ് ആന്റ് സെമസ്റ്റർ ഒക്ടോബർ 2022)പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഒക്ടോബർ 18 മുതൽ 25 വരെ സർവകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ(റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 28 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എ. മൃദംഗം, എം.എ. ഭരതനാട്യം, എം.എ. മ്യൂസിക് വോക്കൽ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി – 9746594969, 8667253435, 9747635213, വടകര – 9846564142

സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 14-ന് രാവിലെ 10.30-ന് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ. കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി.-1, എല്‍.സി.-1) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 15-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകണം. പ്രവേശന പരീക്ഷയെഴുതിയവര്‍ക്ക് മുന്‍ഗണന.

‘സി.എച്ച്. മുഹമ്മദ്‌കോയ സ്മരണകള്‍’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ പ്രസിദ്ധീകരിച്ച ‘സി.എച്ച്. മുഹമ്മദ് കോയ സ്മരണകള്‍’ രണ്ടാം പതിപ്പ് എം.പി. അബ്ദുസമദ് സമദാനി എം.പി. പ്രകാശനം ചെയ്തു. സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയറില്‍ നടന്ന പരിപാടിയില്‍ പി.എം. അഹമ്മദ് ബാവ പുസ്തകം ഏറ്റുവാങ്ങി. സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ. പി.എ. റഷീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എ. അബ്ദുല്‍ അസീസ്, പി.എ. റഷീദ്, അബ്ദുറഹ്‌മാന്‍ മാങ്ങാട്, ഖാദര്‍ പാലാഴി, മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ പ്രസിദ്ധീകരിച്ച ‘സി.എച്ച്. മുഹമ്മദ് കോയ സ്മരണകള്‍’ രണ്ടാം പതിപ്പ് എം.പി. അബ്ദുസമദ് സമദാനി എം.പി. പ്രകാശനം ചെയ്യുന്നു.

പി.എച്ച്.ഡി. പ്രവേശനം

പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം 19-ന് വൈകീട്ട് 5 മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2021, ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 25-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.

എം.ബി.എ. വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2018 റഗുലര്‍ പരീക്ഷയുടെയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയുടെയും പ്രൊജക്ട് ഇവാല്വേഷനും വൈവയും 25-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടക്കും.

എം.എ. ഫിലോസഫി വൈവ

എസി.ഡി.ഇ., നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാ അപേക്ഷ

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയാടെ 31 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

5, 6 സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ്, അഗ്രിക്കള്‍ച്ചര്‍ , ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എം.പി.എഡ്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

അസിസ്റ്റന്റ് പ്രൊഫസർ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 17- ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467.

അസിസ്റ്റന്റ് പ്രൊഫസർ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം ഒക്ടോബർ 17- ന് രാവിലെ 10 ന് പഠന വകുപ്പിൽ. ഫോൺ: 9447458499.

പരീക്ഷാവിജ്ഞാപനം

മൂന്നാംസെമസ്റ്റർ ബിരുദ (റെഗുലർ സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് ഒക്ടോബർ 14 മുതൽ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 october 2022