University Announcements 13 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 13 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസം നടന്ന മൂന്നാം സെമസ്റ്റര്‍ ബി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ID)ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി, ബോട്ടണി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധന അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23.വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് (2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അവസാന തീയതി ഒക്ടോബര്‍ 23.

കേരളസര്‍വകലാശാല ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി രണ്ട്, നാല്, ഏഴ് സെമസ്റ്റര്‍ (2013 സ്‌കീം) രണ്ട്, നാല്, അഞ്ച്, ഏഴ് സെമസ്റ്റര്‍ (2008 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2021 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാവുന്നതാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസത്തില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2(b) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധനയ്ക്ക്

കേരളസര്‍വകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ ടിക്കറ്റുമായി ഒക്ടോബര്‍ 16 മുതല്‍ 25 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ റീവാലുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.ഢ) ഹാജരാകേണ്ടതാണ്.

മേഴ്‌സി ചാന്‍സ്

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 18 മുതല്‍ നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം)മേഴ്‌സി ചാന്‍സ് 2009 സ്‌കീം/ 20092014 അഡ്മിഷന്‍)ഡിഗ്രി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ ഗവ. ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, യു.ഐ.ടി,കളക്ടറേറ്റ് പി. ഒ ആലപ്പുഴ എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റേണ്ടതാണ് വൈവാവോസി മാത്രം അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഇ.ജിത സെക്ഷനില്‍ നിന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്.

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം മെയ് 2021 നടത്തിയ ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ മിനി പ്രൊജക്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 20 മുതല്‍ 25 വരെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്ത് വച്ച് നടത്തുന്നതാണ്. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ ഒക്ടോബര്‍ 26,28 നവംബര്‍ 1, 3 എന്നീ തീയതികളില്‍ നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ( അപ്ലൈഡ് – ബെറ്റർമെന്റ് / | സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 27വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 27വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ.- സോഷ്യൽ വർക്ക് ഇൻ സിറസബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (2O19-2021 ബാച്ച് – സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്കൂൾ ഓഫ് മാനജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ (സി.എസ്.എസ്, 2019-2021 ബാച്ച്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷാ തിയതി

നാലാം സെമസ്റ്റർ എം.എ/ എം. എസ് സി / എം.കോo / എം.സി.ജെ./എം.എസ്..ഡബ്ല്യു./എം.എച്ച്.എം / എം.എം.എച്ച്/ എം.ടി.എ/എം.റ്റി.റ്റി.എം (സി.എസ്.എസ് – 2018, 2017, 2016 അഡ്മിഷൻസ് – സപ്ലിമെന്ററി/ 2015, 2014, 2013 അഡ്മിഷൻ – മേഴ്സിചാൻസ് പരീക്ഷകൾക്ക് നവമ്പർ രണ്ടുതൽ ആറുവരെ പിഴ കൂടാതെയും നവമ്പർ 7,8 തിയതികളിൽ 525 രൂപ പിഴയോട് കൂടിയും നവമ്പർ 9, 10 തിയതികളിൽ 1050 രൂപാ സൂപ്പർ ഫൈനോട് കൂടിയും അപേക്ഷിക്കാം. പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (ഒരു സെമസ്റ്ററിന് പരമാവധി 210 രൂപാ ) സി.വി.ക്യാംപ് ഫീസും അടയ്ക്കണം.

ഇതു കൂടാതെ, ആദ്യത്തെ തവണ മേഴ്സി ചാൻസായി പരീക്ഷ എഴുതുന്നവർ 5250 രൂപയും രണ്ടാം തവണ മെഴ്സി ചാൻസായി എഴുതുന്നവർ 7350 രൂപയും അവസാനത്തെ മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ | 10500 രൂപയും സ്പെഷൽ ഫീസായി അടയ്ക്കണം.

2017-2018 ബാച്ച് വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ എക്സാം രജിസ്ട്രേഷൻ പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. 2017 ന് മുൻപുള്ള ബാച്ച് വിദ്യാർത്ഥികൾ സർവ്വകലാശാലയ്ക്ക് നേരിട്ട് അപേക്ഷ നൽകണം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും. നിശ്ചിത സമയത്തിനകം ലഭിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് കോഴ്‌സ് 2021 ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ രണ്ടും എസ്.സി. വിഭാഗത്തിൽ ഒന്നും ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ഒക്‌ടോബർ 20ന് ഉച്ചകഴിഞ്ഞ് 2.30ന് അസൽ രേഖകൾ സഹിതം പഠനവകുപ്പ് ഓഫീസിൽ എത്തണം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ 2021-22 ബാച്ചിൽ എസ് സി വിഭാഗത്തിൽ മൂന്നും എസ് ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകളുമായി ഒക്‌ടോബർ 20ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527

സ്‌പോട് അഡ്മിഷൻ 18ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 18ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി ഹാജരാകണം.

പ്രവേശനം 22ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2021-22 അക്കാദമിക വർഷത്തിലെ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ഒക്‌ടോബർ 22ന് നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് വിദ്യാർഥികൾക്ക് അയച്ചിട്ടുണ്ട്. അഡ്മിഷൻ സംബന്ധിച്ച വിശദവിവരം www. sobs.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731034.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് നടത്തുന്ന എം.എസ് സി – ഫുഡ് സയൻസ് ആന്റ് ടെക്നോളജിയുടെ 2021 ബാച്ചിൽ പ്രവേശനത്തിന് എസ്.റ്റി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. സർവ്വകലാശാല നടത്തിയ സി.എ.റ്റി – 2021 പരീക്ഷയിൽ യോഗ്യത നേടിയ അ ർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 21ന് വൈകിട്ട് 3.30ന് മുമ്പ് എ ഡി എ എക്സ് ഐ സെക്ഷനിൽ നേരിട്ട് ഹാജരാകണം. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ. ഫോൺ – 9497664697

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് (https:// admission.uoc.ac.in) പി.ആര്‍. 963/2021

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 8848620035, 8547012279, 0494 2407366 എന്നിവയില്‍ ഏതെങ്കിലും നമ്പറില്‍ 22-ന് മുമ്പായി ബന്ധപ്പെടണം.

പരീക്ഷാ ഫലം

2004, 2017 സ്‌കീമുകള്‍ ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 969/2021

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. 170 രൂപ പിഴയോടെ 21-ന് മുമ്പായി ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പി.ജി. 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. 170 രൂപ പിഴയോടെ ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് കാര്‍ഡ് വിതരണം

അഫിലിയേറ്റഡ് കോളേജുകളിലേയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 ബിരുദ പരീക്ഷ ഫലം വന്നവര്‍ക്കുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഗ്രേഡ് കാര്‍ഡ് എന്നിവ അതത് കോളേജ് കേന്ദ്രങ്ങളില്‍ നിന്നും അദീബി ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷം ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം 2021-22

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോം കണ്ണൂർ സർവ്വകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ (https://admission. kannuruniversity.ac.in/) DEPT PG മെനുവിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രജിസ്‌ട്രേഷൻ ഫീസ് (Rs 100/- for SC/ST, Rs 420/- for others) സർവകലാശാലയിൽ അടച്ചിട്ടുളള ചലാന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ 26/10/2021നു വൈകുനേരം 5 മണിക്ക് മുൻപായി കോഴ്സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. പൂർണമായും പൂരിപ്പിക്കാത്ത അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം The Course Coordinator, Department of Biotechnology and Microbiology, Dr. Janaki Ammal Campus, Kannur University, Palayad – 670661, Kannur, Kerala. കൂടുതൽ വിവരങ്ങൾക്ക് 9110468045എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

21.10.2021 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾ 02.11.2021 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രായോഗിക പരീക്ഷ

ഏഴാം സെമസ്റ്റർ ബി. ടെക്. കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019 പ്രായോഗിക പരീക്ഷകൾ 25.10.2021, 26.10.2021 തീയതികളിൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 12 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 13 october 2021

Next Story
Victers Channel: ഒക്ടോബർ 14, 15 ദിവസങ്ങളിൽ വിക്‌ടേഴ്സ് ക്ലാസുകൾക്ക് അവധിVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com