scorecardresearch

University Announcements 13 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 13 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ വിജ്ഞാപനം ചെയ്ത 2014, 2015 അഡ്മിഷന്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) വിദ്യാര്‍ത്ഥികളുടെ സെഷണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല നടത്തിയ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാമായ ബി.എ.ഇക്കണോമിക്‌സ് ആന്റ് മീഡിയ സ്റ്റഡീസ് കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍, മെയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കരിയര്‍ റിലേറ്റഡ്, ഡിസംബര്‍ 2022 സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ്(റെഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി സ്പേസ് സയന്‍സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ്(2021 അഡ്മിഷന്‍ പി.ജി.സി.എസ്.എസ് റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍ മൂല്യ നിര്‍ണയത്തിനും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 24 വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോണ്‍ടാക്ട് ക്ലാസ്സ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം മൂന്നാം സെമസ്റ്റര്‍ പി.ജി. കോണ്‍ടാക്ട് ക്ലാസുകള്‍ 18 മുതല്‍ മെയ് 1 വരെ വിവിധ സെന്ററുകളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022, മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, സുവോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യ നിർണ്ണയ ഫലം

രണ്ടാം സെമസ്റ്റർ ബി.കോം , ബി. ബി. എ, ബി. എ (പ്രൈവറ്റ് രജിസ്ട്രേഷൻ ) ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനർ മൂല്യ നിർണ്ണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ , ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ , റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പിനോടൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ എ പി സി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14 .03 .2023 , 5 P M വരെ ദീർഘിപ്പിച്ചിരിക്കുന്നു.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല ജേർണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (2020 സിലബസ് റഗുലർ/സപ്പ്ളിമെന്‍ററി, മെയ് 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 22 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സ്റ്റെം സ്‌കോളര്‍ഷിപ്പുകള്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു

കൊച്ചി: വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്‌കാരിക ബന്ധങ്ങള്‍ക്കും വേണ്ടിയുള്ള യുകെയുടെ അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗണ്‍സില്‍, സ്റ്റെമിലെ വനിതകള്‍ക്കുള്ള ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകളുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. 26 സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും ഇന്ത്യയില്‍ നിന്നും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വനിതാ സ്റ്റെം സ്‌കോളര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്നു, രാജ്യത്തിന്റെ പ്രത്യേക പരിധിയില്ലാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് ഇവ നല്‍കപ്പെടുന്നത്. യുകെയിലെ കവന്‍ട്രി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത്, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത്ഹാംപ്ടണ്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ദി യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് എന്നീ 6 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് ഇവ. തിരഞ്ഞെടുത്ത വനിതാ സ്‌കോളര്‍മാര്‍ക്ക് സ്റ്റെമില്‍ കരിയര്‍ വികസിപ്പിക്കാനും യുകെയിലെ പ്രശസ്തമായ സ്റ്റെം മേഖലകളിലെ വൈദഗ്ധ്യം, തങ്ങളുടെ മാതൃരാജ്യത്ത് ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഈ സ്‌കോളര്‍ഷിപ്പുകള്‍ സഹായിക്കും.

ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കോളര്‍മാര്‍ക്ക് യുകെയിലെ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദമോ ഒരു ഏര്‍ലി അക്കാദമിക് ഫെല്ലോഷിപ്പോ നേടാനാകും. കൂടാതെ ട്യൂഷന്‍ ഫീസ്, സ്‌റ്റൈപ്പന്‍ഡ്, യാത്രാ ചെലവുകള്‍, വിസ, ആരോഗ്യ പരിരക്ഷാ ഫീസ്, അമ്മമാര്‍ക്കുള്ള പ്രത്യേക പിന്തുണ, ഇംഗ്ലീഷ് ഭാഷാ പിന്തുണ എന്നിവ സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു.

സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്ന യുകെ സര്‍വകലാശാലകളുടെ പൂര്‍ണ്ണമായ പട്ടിക, ലഭ്യമായ കോഴ്സുകള്‍, യൂണിവേഴ്സിറ്റി-നിര്‍ദ്ദിഷ്ട സമയപരിധി എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ക്കും വേണ്ടി http://www.britishcouncil.org/study-work-abroad/in-uk/scholarship-women-stem സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 march 2023