/indian-express-malayalam/media/media_files/uploads/2023/01/university-news2.jpg)
University News
University Announcements 13 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ (റീസ്ട്രക്ച്ചേര്‍ഡ്) (മേഴ്സിചാന്‍സ് - 2007 സ്കീം - 2008 & 2009 അഡ്മിഷന്‍), ആറാം സെമസ്റ്റര്‍ ബി.എസ്സി. ഇലക്ട്രോണിക്സ് (റീസ്ട്രക്ച്ചേര്‍ഡ്) (മേഴ്സിചാന്‍സ് - 2005 സ്കീം - 2009 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂണ്‍ 21 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍), മാര്‍ച്ച് 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജൂണ്‍ 20 മുതല്‍ രാവിലെ 10 മണിക്ക് തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍), ജനുവരി 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജൂണ്‍ 20 മുതല്‍ രാവിലെ 9.30 ന് തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍), ജനുവരി 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജൂണ്‍ 27 മുതല്‍ രാവിലെ 10 മണിക്ക് തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്ആ ന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ജൂണ്‍ 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2023 ജൂലൈ 5 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.ഡെസ്., ജൂലൈ 2023 പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 19 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 22 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ് സി., ബി.കോം./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ., ബി.എസ്സി., ബി.കോം., ബി.ബി. എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ., ബി.വോക്. (റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2014- 2017 അഡ്മിഷന്‍), ജൂലൈ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 21 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 24 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ജൂലൈ 18 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷന്‍ - റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 &മാു; 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 19 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 22 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 24 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ് - തീയതി നീട്ടി
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം. (റെഗുലര്‍ - 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്കുളള സെമസ്റ്റര്‍ രജിസ്ട്രേഷന്‍ 2023 ജൂണ്‍ 16 വരെ നീട്ടിയിരിക്കുന്നു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടുവര്‍ഷം) വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 23 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 26 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാ ടൈം ടേബിള്‍
റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷം മെയ് 2023 റഗുലര്‍ പരീക്ഷ ജൂലായ് നാലിന് തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.  
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബി.ടെക്. (2014-18 പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളേജിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ നിയമനത്തിന് 20-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.cuiet.info
ബി.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് കൊടുങ്ങല്ലൂരിലെ ഹിന്ദി പ്രചാരകേന്ദ്ര കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ലിങ്കില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ : 0494 2407016, 2407017.
MG University Announcements: എംജി സര്‍വകലാശാല
മികച്ച വിജയം നേടിയ അംഗപരിമിത
വിദ്യാർഥികളെ ആദരിക്കും
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്(ഐ.യു.സി.ഡി.എസ്) കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അംഗപരിമിതരായ വിദ്യാർഥികളെ ആദരിക്കുന്നു.
അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ജൂൺ 22ന് മുൻപ് ഐ.യു.സി.ഡി.എസ് ഓഫീസിൽ എത്തിക്കുകയോ iucdsmgu@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കുകയോ ചെയ്യണം. ഫോൺ: 9495213248
കോളജ് യൂണിയൻ; കൗൺസിലർമാരുടെ വിവരങ്ങൾ നല്കണം
2022-2023 അധ്യയന വർഷത്തിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ ഇതുവരെ സമർപ്പിച്ചിട്ടില്ലാത്ത എല്ലാ അഫിലിയേറ്റഡ് കോളജുകളും ജൂൺ 15നു മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം.  പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോകളും കോളജ് തിരിച്ചറിയൽ കാർഡിൻറെ പകർപ്പും ഉൾപ്പെടെയാണ് നൽകേണ്ടത്.
സർട്ടിഫിക്കറ്റ് കോഴ്‌സ്
മറവിരോഗികളുടെയും മുതിർന്നവരുടെയും പരിപാലനവും കൗൺസലിംഗും  എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) പാലാ, ഡിമെൻഷ്യ കെയറും സംയുക്തമായി  നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. പ്രായപരിധിയില്ല.
ക്ലാസ്സുകൾ പ്രധാനമായും ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമായിരിക്കും.  തിയറി ക്ലാസ്സുകൾ സർവകലാശാലയിലും പരിശീലനം വിവിധ കേന്ദ്രങ്ങളിലുമാണ് ക്രമീകരിക്കുക.
താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9495213452, 9072014360.
ടെക്‌നിക്കൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ്;
വാക്ക്-ഇൻ-ഇൻറർവ്യൂ 19ന്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു   ജൂൺ 19 ന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
രണ്ടു തസ്തികകളിലും ഈഴവ/ബില്ലവ/തിയ്യ എന്നീ സംവരണ വിഭാഗത്തിലെ ഒരൊഴിവിലേക്ക് മൂന്നു മാസത്തേക്കായിരിക്കും നിയമനം.
ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബി.ടെക് ഫുഡ് പ്രോസസിംഗ്, എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, എം.എസ്.സി ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 25000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 39 കവിയരുത്.
കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമാണ് ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള അടിസ്ഥാനയോഗ്യത. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 15000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 39 കവിയരുത്.
താൽപര്യമൂള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, നോൺ ക്രീമിലെയർ വിഭാഗം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സലും പകർപ്പുകളും സഹിതം ജൂൺ 19ന് രാവിലെ 10.30ന് സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എ.ഡി.എ 5 സെക്ഷനിൽ എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ടെക്‌നിക്കൽ അസിസ്റ്റൻറ്; വാക്ക്-ഇൻ-ഇൻറർവ്യൂ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ
കരാർ നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു  ജൂൺ 19 ന് രാവിലെ 10.30 ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.
കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ എൻജിനീയറംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഐ.ടി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ജി.പി.യു കമ്പ്യൂട്ടിംഗ്,നെറ്റ് വർക്കിംഗ്,പൈത്തൺ പ്രോഗ്രാമിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 30000 രൂപ, പ്രായപരിധി 2023 ജനുവരി ഒന്നിന് 36 കവിയരുത്.
താൽപര്യമൂള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, നോൺ ക്രീമിലെയർ വിഭാഗം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സലും പകർപ്പുകളും സഹിതം ജൂൺ 19ന് രാവിലെ 10ന് സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എ.ഡി.എ 5 സെക്ഷനിൽ ഹാജരാകണം.
വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഗാർഡൻ വർക്കർ
മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഗാർഡൻ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  525 രൂപ ദിവസവേതനത്തിൽ 90 ദിവസത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷകർ സർവകലാശാലയുടെ എട്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. പ്രായം 21നും 58നും മധ്യേ.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഇലക്ഷൻ വോട്ടർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡിൻറെ പകർപ്പ് സഹിതം ജൂൺ 26നകം അസിസ്റ്റൻറ് രജിസ്ട്രാർ 1 (ഭരണവിഭാഗം)ന് നൽകണം.
അപേക്ഷാ സമയപരിധി നീട്ടി
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ഫീസ് അടച്ച് അപേക്ഷിക്കുവാനുള്ള സമയപരിധി ജൂൺ 13 വരെ നീട്ടി.
ജൂൺ 14ന് പിഴയോടു കൂടിയും ജൂൺ 15ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ യു.ജി - മാർച്ച് 2023(സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറെൻസിക്(സി.ബി.സി.എസ്.എസ് - 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 19ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രോജക്ട് ഇവാല്യുവേഷൻ,വൈവാ വോസി
പത്താം സെമസ്റ്റർ ഐ.എം.സി.എ(2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂൺ 22ന് പിഴയോടു കൂടിയും ജൂൺ 23ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ടൈംടേബിൾ
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം പ്രോഗ്രമുകളുടെ - ജൂൺ 2023(സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയോടൊപ്പം അറബിക് - കൊമേഴ്‌സ്യൽ അറബിക് ആൻറ് ട്രാൻസലേഷൻ, രണ്ടാം സെമസ്റ്റർ പരീക്ഷയോടൊപ്പം അറബിക്-ഫങ്ഷണൽ അറബിക് എന്നീ പേപ്പറുകൾ കൂടി ഉൾപ്പെടുത്തി.  പരീക്ഷകൾ യഥാക്രം ജൂൺ 19, ജൂലൈ 12 തീയതികളിൽ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി - ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും.
2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് - ഫെബ്രുവരി 2023(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21ന് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി സൈബർ ഫോറൻസിക് - മാർച്ച് 2023(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ അതത് കോളജുകളിൽ നടക്കും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി - ഓഗസ്റ്റ് 2022(ഓണേഴ്‌സ് - 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് സഹിതം ജൂൺ 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
അധ്യാപക നിയമനം - അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കൊമേഴ്സ് ആൻ്റ് ബിസിനസ് സ്റ്റഡീസ്, മലയാളം പഠന വകുപ്പുകളിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻ്റ് പ്രൊഫസർ (പാർട്ട് ടൈം) തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 24/06/2023. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.എ എക്കണോമിക്സ് ഡിഗ്രി (സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2023 ജൂൺ 22 ന് സർ സയ്ദ് കോളേജ് ,തളിപ്പറമ്പ & ശ്രീനാരയണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പെരിയ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
ജൂൺ 17ന് നടത്താൻ നിശ്ചയിച്ച സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസ്സിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി ,നവംബർ 2022 ( റെഗുലർ) പരീക്ഷകൾ ജൂൺ 26 ലേക്ക് മാറ്റി .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല
ജൂൺ 16 ന് നടത്താൻ നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾ ജൂൺ 26 ലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി എസ് ഡബ്ല്യൂ (റെഗുലർ) ഏപ്രിൽ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് പുനഃ പരിശോധന സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി ജൂൺ 23 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം അവസാന വർഷത്തെ ഗ്രേസ് മാർക്ക് ചേർത്ത ശേഷം റെഗുലർ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ പിന്നീട് അതാത് കോളേജുകളിൽ നിന്നും ലഭിക്കും.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ്.സി. പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി. ബി. സി. എസ്. എസ്. - റെഗുലർ - 2020 അഡ്മിഷൻ) - മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 24 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അധ്യാപക നിയമനം - വാക്ക് ഇൻ ഇൻ്റർവ്യൂ
കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ ആയ കാസർഗോഡ്, ധർമ്മശാല, മാനന്തവാടി എന്നിവിടങ്ങളിൽ രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ജൂൺ 15 ന് താവക്കര ക്യാമ്പസിൽ വച്ച് നടക്കും. എൻ സി ടി ഇ പ്രകാരമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ കൃത്യം 10 മണിക്ക് സർവകലാശാലയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us