scorecardresearch
Latest News

University Announcements 13 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 13 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University announcement: കേരള യൂണിവേഴ്സിറ്റി

ടൈംടേബിൾ

കേരള സർവകലാശാല ഈ മാസം 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.

കേരള സർവകലാശാല ഈ മാസം 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (2019 – റെഗുലർ/സപ്ലിമെന്ററി, 2011 സ്കീം – സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പ്രാക്ടിക്കൽ

കേരളസർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി ടെക്, ഡിസംബർ 2021 പരീക്ഷയുടെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ശാഖയുടെ (2008 & 2013സ്കീം) പ്രായോഗിക പരീക്ഷ 16 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

കേരളസർവകലാശാല ജൂണിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് – ത്രീമെയിൻ) വിദൂരവിദ്യാഭ്യാസം (മേഴ്സി ചാൻസ് – 2010 അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ വരെ) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Kannur University announcement: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

28ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി – 2012അഡ്മിഷൻ മുതൽ) നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കോളേജ് മാറ്റം – തിയ്യതി നീട്ടി 

അഫിലിയേറ്റഡ്   കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമിലേക്കു കോളേജ് മാറ്റത്തിനു  അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂൺ 25 (ശനിയാഴ്ച ) വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്.- എം.എസ്.സി. ഹോം സയൻസ് (2020 അഡ്‌മിഷൻ ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം സി എ (2020 അഡ്മിഷൻ റഗുലർ/2017,2018,2019 അഡ്‌മിഷൻ സപ്ലിമെന്ററി) ഡി ഡി എം സി എ (2014,2015,2016 അഡ്മിഷൻ സപ്ലിമെന്ററി ) മേയ് 2022 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മാസം 21 മുതൽ 24 വരെ തീയതികളിൽ ബന്ധപ്പെട്ട കോളേജുകളിൽ നടക്കും.

Calicut University Announcement: കാലിക്കറ്റ് സർവകലാശാല

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാസാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020, നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.  

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം

സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെ ങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്ക് 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളർഷിപ്പ്.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം, മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ/ കോഴ്‌സുകളിൽ പഠിക്കുന്നവരാകണം തുടങ്ങിയ ഏതാനും വ്യവസ്ഥകളുമുണ്ട്. എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം. അപേക്ഷ നൽകാനും വിവരങ്ങൾക്കും: suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 june 2022

Best of Express