scorecardresearch

University Announcements 13 July 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 13 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
University Announcements

University Announcements

University Announcements 13 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്‍റിംഗ് ആന്‍റ് സ്കള്‍പ്പ്ച്ചര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂലൈ 29 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നാലാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. (2021 അഡ്മിഷന്‍) യു.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 2023 ജൂലൈ 15 ന് ആരംഭിക്കുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (റെഗുലര്‍ - 2022 അഡ്മിഷന്‍ 2020 സ്കീം, സപ്ലിമെന്‍ററി - 2020 & 2021 അഡ്മിഷന്‍) പരീക്ഷാ രജിസ്ട്രേഷന്‍ 2023 ജൂലൈ 15 ന് ആരംഭിക്കുന്നു. പിഴകൂടാതെ ജൂലൈ 22 വരെയും 150 രൂപ പിഴയോടെ ജൂലൈ 26 വരെയും 400 രൂപ പിഴയോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂലൈ 24 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., സെപ്റ്റംബര്‍ 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., സെപ്റ്റംബര്‍ 25 ന്ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., ഒക്ടോബര്‍ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (2011 - 2012 അഡ്മിഷന് മുന്‍പുള്ളത്) (മേഴ്സിചാന്‍സ് പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Advertisment

MG University Announcements: എംജി സര്‍വകലാശാല

അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം; നയരൂപീകരണ ശിൽപ്പശാല ഇന്ന്

അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ-സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നയരൂപീകരണ ശിൽപ്പശാല ഇന്ന്(ജൂലൈ 14) മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും.

രാവിലെ 10്ന് സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് ന്യൂ സെമിനാർ ഹാളിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കും.

എം.ജി. സർവകലാശാലയിലെ സയൻസ് ആന്റ് എൻജിനീയറിംഗ് റിസർച്ച് ബോർഡ് പ്രോജക്ട്, ന്യൂഡൽഹിയിലെ ദിഷ ഫൗണ്ടേഷൻ, സെന്റർ ഫോർ മൈഗ്രേഷൻ പോളിസി ആന്റ് ഇൻക്ലൂസീവ് ഗവേണൻസ് എന്നിവ സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

ദിഷ ഫൗണ്ടേഷൻ പ്രതിനിധി ഡോ. അഞ്ജലി ബോർഹഡെ, സെർബ് എം.ജി.യു പ്രോജക്ട് ചെയർ പേഴ്സൺ ഡോ. എം.വി. ബിജുലാൽ, സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, പ്രഫ. സി വിനോദൻ, പ്രഫ. പി.പി. നൗഷാദ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കും.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികൾ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.

പി.ജി പ്രവേശനം; സംവരണ സീറ്റുകളിലേക്കുള്ള പ്രത്യേക അലോട്ട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ഒന്നാം പ്രത്യേക അലോട്മെൻറിനുള്ള രജിസ്‌ട്രേഷൻ/ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 15 വൈകുന്നേരം അഞ്ചു വരെയാണ് സമയപരിധി.

ഈ വിഭാഗങ്ങളിൽ പെടുന്നവർക്കായുള്ള പ്രത്യേക അലോട്ട്‌മെൻറിൽ ഇതു വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവർക്കും നിശ്ചിത സമയത്ത് പ്രവേശനം എടുക്കാൻ സാധിക്കാഞ്ഞവർക്കുമാണ് അവസരം.

ഓൺലൈൻ അപേക്ഷയിൽ അപേക്ഷകൻ വരുത്തിയ തെറ്റു മൂലം അലോട്ട്‌മെൻറിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്മെൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതിയതായി നൽകാം.

പ്രത്യേക അലോട്ട്‌മെൻറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. നേരത്തേ നൽകിയ അപേക്ഷയിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുകയും പുതിയ ഓപ്ഷനുകൾ നൽകുകയും ചെയ്യാം.

സ്ഥിര പ്രവേശമെടുത്തവർ പ്രത്യേക അലോട്ട്‌മെൻറിൽ അപേക്ഷിക്കുകയും അലോട്ട്‌മെൻറ് ലഭിക്കുകയും ചെയ്താൽ പുതിയതായി ലഭിക്കുന്ന അലോട്ട്‌മെൻറിൽ പ്രവേശനം എടുക്കണം. ഇവരുടെ മുൻ പ്രവേശനം റദ്ദാകും. അതുകൊണ്ടുതന്നെ സ്ഥിരപ്രവേശനമെടുത്തവർ അലോട്ട്‌മെൻറിൽ ഓപ്ഷൻ നൽകുന്‌പോൾ ജാഗ്രത പുലർത്തണം. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് അടച്ചവർക്ക് വീണ്ടും ഫീസ് അടയ്ക്കാതെ പ്രത്യേക അലോട്ട്‌മെൻറിൽ പങ്കെടുക്കാം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമായുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൽ മറ്റു വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷ നൽകാൻ കഴിയില്ല.

എം.ജി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 29ന്

മഹാത്മാ ഗാന്ധി സർവകലാശായിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ 2023-24 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 29ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ ഒൻപതിന് പ്രസിദ്ധീകരിക്കും.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്) അഞ്ചു വർഷ ഇൻറഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിൽ(202328) എസ്.സി,എസ്.ടി,ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്.

സയൻസ് മുഖ്യ വിഷയമായി പഠിച്ച് പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.ടി വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടൂ സർട്ടിഫിക്കറ്റുകൾ, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സഹിതം ജൂലൈ 18ന് രാവിലെ 10.30ന് സർവകലാശാലാ കാമ്പസിലെ ഐ.ഐ.ആർ.ബി.എസിൽ എത്തണം. ഫോൺ: 9567544740. ഇ-മെയിൽ: iirbs@mgu.ac.in

എം.എസ്.ഡബ്ല്യു; സീറ്റൊഴിവ്

എം.ജി. സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങിയ എം.എസ്.ഡബ്ല്യു കോഴ്‌സിൽ അംഗപരിമിതർക്കായി സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന്(ജൂലൈ 14) ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് ഐ.യു.സി.ഡി.എസിൽ എത്തണം. ഫോൺ:0481 2731580.

അഡീഷണൽ ഇലക്ടീവ് വിദ്യാർഥികൾക്കും പരീക്ഷ എഴുതാം

ജൂലൈ 20ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ(സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയോടൊപ്പം 2022 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് വിദ്യാർഥികൾക്കും പരീക്ഷ എഴുതാം.

പരീക്ഷകൾക്ക് അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൻറെ മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 24 മുതൽ 25 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂലൈ 26ന് പിഴയോടു കൂടിയും ജൂലൈ 27ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോമിന് 40 രൂപയാണ്. ഒരു പേപ്പറിന് 55 രൂപ നിരക്കിൽ(പരമാവധി 330 രൂപ) സി.വി ക്യാമ്പ് ഫീസും പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.

അപേക്ഷകൾ അസിസ്റ്റൻറ് രജിസ്ട്രാർ 9 (പരീക്ഷ)ക്ക് സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷനുകൾ സപ്ലിമെൻററി), ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി(2010 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - കോമൺ) പരീക്ഷകൾക്ക് ഓഗസ്റ്റ് ഒന്നു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂലൈ രണ്ടിന് പിഴയോടു കൂടിയും ജൂലൈ മൂന്നിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ പുനഃക്രമീകരിച്ചു

അഫിലിയേറ്റഡ് കേളജുകളുടെയും സീപാസിൻറെയും ജൂലൈ 19ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ - 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018,2019 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 20നും ജൂലൈ 25ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ ബി.എഡ്(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി, 2018,2019 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ ഓഗസ്റ്റ് നാലിനും തുടങ്ങുന്ന വിധം പുനഃക്രമീകരിച്ചു.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ് ബി.എ/ബി.കോം - ജൂലൈ 2023(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലൈ 25ന് ആരംഭിക്കും വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് - മെയ് 2023(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലൈ 25ന് തുടങ്ങും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾ ജൂലൈ 25ന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ

ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം - ജൂലൈ 2023(സി.എസ്.എസ് - 2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014-2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷ കൂടുതൽ പേപ്പറുകൾ ഉൽപ്പെടുത്തി പരിഷ്‌ക്കരിച്ചു. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻറ് മാനേജ്‌മെൻറ്, ബി.വോക് ഫാഷൻ ടെക്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ്, ബി.വോക് ഫാഷൻ ടെക്‌നോളജി - മെയ് 2023(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18ന് ആരംഭിക്കും.

എട്ടാം സെമസ്റ്റർ ബി.എച്ച്.എം - ജൂൺ 2023(2019 അഡ്മിഷൻ റഗുലർ, 2015-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 മുതൽ പാലാ, സെൻ ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ജൂലൈ അഞ്ചു മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി - ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2016-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്‌സ്, എം.എസ്.സി സ്‌പേസ് സയൻസ്, എം.എസ്.സി ഫിഷറി ബയോളജി ആൻറ് അക്വാകൾച്ചർ (പി.ജി.സി.എസ്.എസ് - റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി), എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്(പി.ജി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ് ബ്രാഞ്ച് 10(എ) ചൈൽഡ് ഡെവലപ്‌മെൻറ്(2021 അഡ്മിഷൻ റഗുലർ), ബ്രാഞ്ച് 10(ഡി) ഫാമിലി ആൻറ് കമ്മ്യൂണിറ്റി സയൻസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. ആദ്യ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക്‌ലിസ്റ്റും 14-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.    

കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 7 പേര്‍ക്ക് ജോലി ലഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ജോലി നേടിയവരെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അനുമോദിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.ടി. വിഭാഗത്തിലേക്കായി റെബിറ്റ് ആണ് 7 പേരെ തിരഞ്ഞെടുത്തത്. എസ്. ദൃശ്യ, പി.ആര്‍. വിവേക്, ആത്മജ മേനോന്‍, ഗായത്രി, ടി.കെ. ഫാസില്‍, എം. പൂജ, സി. ആനന്ദ് എന്നിവര്‍ക്കാണ് ജോലി ലഭിച്ചത്. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ്, സി.സി.എസ്.ഐ.ടി. എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം മേധാവി ഡോ. വി.എല്‍. ലജീഷ്, സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. രഞ്ജിത്ത്, പ്ലേസ്‌മെന്റ് സെല്‍ ഓഫീര്‍ ഡോ. അപര്‍ണ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.  

ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്റ്

'കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങള്‍ - 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ നടത്തുന്ന ഗവേഷണത്തിന് രണ്ട് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപയാണ് വേതനം. കാലാവധി ഒരു വര്‍ഷം. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ 25-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ emschair@uoc.ac.in   

ബിരുദ പ്രവേശനം - ഭിന്നശേഷി ക്വാട്ട

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഭിന്നശേഷി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളേജുകളില്‍ ലഭ്യമാണ്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം 14-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ 31-ന് മുമ്പായി കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.  

സോഷ്യോളജി അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15-ന് വൈകീട്ട് 4 മണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.  ആദ്യ അലോട്ട്‌മെന്റ് 18-ന് പ്രസിദ്ധീകരിക്കും.    

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ആഗസ്ത് 3 വരെയും 180 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.  

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എം.സി.എ. ഏപ്രില്‍ 2022, സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പരീക്ഷാഫലം 

രണ്ടാം സെമസ്റ്റർ  എം ഫിൽ ഇംഗ്ലീഷ്   (റെഗുലർ 2020   അഡ്മിഷൻ / സപ്പ്ളിമെൻററി ) ജൂൺ 2021   പരീക്ഷാഫലം   പ്രസിദ്ധീകരിച്ചു. 

പരീക്ഷാഫലം 

രണ്ടാം സെമസ്റ്റർ  എം ഫിൽ ആന്ത്രോപോളജി       (റെഗുലർ 2020   അഡ്മിഷൻ / സപ്പ്ളിമെൻററി ) ജൂൺ 2021   പരീക്ഷാഫലം   പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം 

നാലാം സെമസ്റ്റർ (പ്രൈവറ്റ് റജിസ്ട്രേഷൻ -2020 അഡ്മിഷൻ - റഗുലർ) ബിഎ/ബിഎ അഫ്സൽ - ഉൽ - ഉലമ ഡിഗ്രി,ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പെടുത്ത്  സൂക്ഷിക്കേണ്ടതാണ്. പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 26.07.2023 വരെ സ്വീകരിക്കുന്നതാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍  എം.എസ്.സി  ബോട്ടണി  /  ജിയോളജി /സുവോളജി / ഫിസിക്സ്  (ന്യൂ ജെനെറേഷൻ പ്രോഗ്രാം ഉൾപ്പെടെ)  (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 26-07-2023 ,വൈകുന്നേരം 5 മണി വരെ.  

പ്രായോഗിക  പരീക്ഷ

രണ്ടാം സെമസ്റ്റർ എം.ടി.ടി.എം, ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക  പരീക്ഷ 2023 ജൂലൈ 20 ന് മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

ഫിനാൻസ് ഓഫീസർ നിയമനം

കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് /കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/07/2023

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കുള്ള 2023-24 വർഷത്തെ പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബി.കോം വിദ്യാർത്ഥികൾക്കും എം.എ ഇംഗ്ലീഷ് കോഴ്‌സിന് പ്രവേശനം നൽകുന്ന വിധത്തിൽ സർവകലാശാല പ്രവേശനച്ചട്ടങ്ങളിൽ മാറ്റം വരുത്തിയത് എസ്.എഫ്.ഐ നേതാവിനെ സഹായിക്കാനാണെന്ന് സേവ് യുണിവേസിറ്റി ക്യാമ്പയിൻ കമ്മിറ്റിയെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകളെ വളച്ചൊടിക്കുന്നതും സർവകലാശാലക്ക് അവമതിപ്പുണ്ടാക്കുന്നതുമാണ്. പ്രസ്തുത വാർത്ത സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുത താഴെ ചേർക്കുന്നു.

ബി.കോം. ബിരുദം പഠിച്ച വിദ്യാർത്ഥിക്ക് എം.എ ഇംഗ്ലീഷ് കോഴ്‌സിന് മറ്റു സർവകലാശാലകളിൽ പ്രവേശനം നല്കുന്നുണ്ടന്നും കണ്ണൂർ സർവകലാശാലയിലും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വൈസ് ചാൻസലർ കരിക്കുലം പരിഷ്കരണത്തിനുള്ള അഡ്‌ഹോക് കമ്മറ്റിയിൽ ചർച്ചക്ക് വെക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ എൽ.ആർ.പി കോഴ്‌സുകൾ  പഠിച്ചവരെയും എം.എ ഇംഗ്ലീഷ് പ്രവേശനത്തിന് പരിഗണിക്കണമെന്ന് പ്രസ്തുത കമ്മറ്റി  ശുപാർശ ചെയ്യുകയും ചെയ്തു. ബി.കോം ബിരുദം കൂടാതെ  ബി.എസ് സി . പ്ലാന്റ് സയൻസ്, ഫോറസ്ട്രി, മൈക്രോബയോളജി, പോളിമർ കെമിസ്ട്രി, ബയോ കെമിസ്ട്രി, ബയോടെക്നോളജി, ലൈഫ് സയൻസ്,  കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.സി.എ, ബി.എസ്.ഡബ്ലിയു  ബി.ബി.എ, ബി.എ  അഫ്സൽ-ഉൽ-ഉലമ,  ബാച്ചിലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകൾ പാസായവർക്കും ഇനി കണ്ണൂർ സർവകലാശാലയിൽ എം.എ ഇംഗ്ലീഷ് കോഴ്‌സിന് ചേരാനാകും.  ഇതിനായി ഇൻഡക്സ് മാർക്ക് കണക്കാക്കുന്ന വിധവും പ്രസ്തുത കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് ഐച്ഛിക വിഷയമായി ബിരുദം പൂർത്തിയാക്കിയ അപേക്ഷകർക്കുള്ള വൈറ്റേജ് തുടരുകയും ചെയ്യും. സർവകലാശാല പഠന വകുപ്പുകളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും, കോളേജുകളിൽ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുമായിരിക്കും എം.എ ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള പ്രവേശനം. 

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന ഒരു കാലത്ത് പരമ്പരാഗത രീതികൾക്കും വിശ്വാസങ്ങൾക്കും മാറ്റം വരേണ്ടതുണ്ട്. പ്രവേശന മാനദണ്ഡങ്ങളിലും വിവിധ ബിരുദങ്ങളുടെ തുല്യത സംബന്ധിച്ചും ഇത്തരം മാറ്റങ്ങൾ  വരുത്താൻ പലരും വൈമുഖ്യം കാണിക്കുന്നുണ്ട്. സയൻസ് വിഷയങ്ങൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ചരിത്രമോ, സംഗീതമോ മറിച്ച് ചരിത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് സയൻസോ പഠിക്കാൻ അവസരം നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ രംഗത്ത് കൂടുതൽ മാറ്റങ്ങൾ  വരാൻ പോവുകയാണ്. എൽ.ആർ.പി കോഴ്‌സുകൾ പഠിച്ച വിദ്യാർത്ഥികൾക്ക് എം.എ ഇംഗ്ലീഷ് കോഴ്‌സിന് പ്രവേശനം നിഷേധിക്കുന്നത് ഒഴിവാക്കുക എന്നത്  മാത്രമാണ് സർവകലാശാല ചെയ്തത്. അപേക്ഷിക്കുന്ന  വിദ്യാർത്ഥികളുടെ സംഘടനയോ രാഷ്ട്രീയ ആഭിമുഖ്യമോ അല്ല മറിച്ച് അതിലെ അക്കാദമിക താല്പര്യം മാത്രം നോക്കിയാണ് സർവകലാശാല വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: