scorecardresearch
Latest News

University Announcements 13 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 13 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം (റെഗുലര്‍, 2018 സ്‌കീം), മാര്‍ച്ച് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2022 ജൂലൈ 25 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്, ജൂണ്‍ 2022 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു പരീക്ഷകള്‍ 2022 ജൂലൈ 19 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്‌സിചാന്‍സ് – 2010 മുതല്‍ 2017 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്., യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം (2021 അഡ്മിഷന്‍), ജൂലൈ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്.ഐ.), ബി.കോം. (എച്ച്.ഐ.), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.) (എച്ച്.ഐ.) -അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം, ശ്രീകാര്യത്തുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (ചകടഒ), അടൂര്‍, മനകലയിലെ ബിഷപ് മൂര്‍ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇമ്പയേര്‍ഡ് എന്നീ കോളേജുകളില്‍ 2022 – 23 വര്‍ഷത്തേക്കുള്ള ഒന്നാംവര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്.ഐ.), ബി.കോം. (എച്ച്.ഐ.), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.) (എച്ച്.ഐ.) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജൂലൈ 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തുന്ന രണ്ടും നാലും സെമസ്റ്റര്‍ എം.പി.ഇ.എസ്. പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 21 വരെയും 150 രൂപ പിഴയോടെ ജൂലൈ 25 വരെയും 400 രൂപ പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈ 20 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 14 വരെയും 150 രൂപ പിഴയോടെ ജൂലൈ 16 വരെയും 400 രൂപ പിഴയോടെ ജൂലൈ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍, ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്.) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 18 വരെയും 150 രൂപ പിഴയോടെ ജൂലൈ 21 വരെയും 400 രൂപ പിഴയോടെ ജൂലൈ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഐ.എം.കെ. എം.ബി.എ. – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ഐ.എം.കെ.യില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ബി.പി.എല്‍.വിഭാഗത്തിന് 3 ഒഴിവുകളും എസ്.സി. വിഭാഗത്തിന് 2 ഒഴിവുകളും എസ്.ടി. വിഭാഗത്തിന് 2 ഒഴിവുമുണ്ട്. ഗങഅഠ/ഇങഅഠ/ഇഅഠ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അര്‍ഹത. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും ഫീസും സഹിതം 2022 ജൂലൈ 18 ന് ഐ.എം.കെ. വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ഓൺലൈൻ എം.കോം. കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. – ഫിനാൻസ് ആന്റ് ടാക്സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര – ബിരുദ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സർവ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2022 ആഗസ്റ്റ് 31 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്സ് ഫീസ്. താൽപര്യമുള്ളവർക്ക് www. mguonline.ac എന്ന വബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റിൽ.

താത്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എസ്.ഇ.ആർ.ബി. യുടെ രാമാനുജൻ ഫെല്ലോഷിപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രോജക്ട് അസ്സോസ്സിയേറ്റ് I തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്കുള്ള ഒരൊഴിവിലേക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. എൻ.ഇ.റ്റി / ജി.എ.റ്റി.ഇ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അപേക്ഷകരുടെ പ്രായം 28 വയസ്സിൽ കവിയരുത്. താത്പര്യമുളളവർക്ക് ജൂലൈ 31 വരെ krishnankartha @gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. പ്രായം, യോഗ്യത, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9895129237 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8238297873 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിഡൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആന്റ് മെഷീന് ലേർണിംഗ് ബാച്ചിലേക്ക് (2022 അഡ്മിഷൻ) ജനറൽ, ഈഴവ, മുസ്ലിം, ഇ.ഡബ്ല്യു.എസ്., എസ്.സി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 18 ന് 12 മണിക്ക് മുൻപായി സർവ്വകലാശാല കൺവെർജെൻസ് അക്കാദമിയ കോംപ്ലക്‌സിലെ റൂം നമ്പർ 514 ൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446459644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

വൈവാ വോസി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 18 ന് വിവിധ കോളേജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

ഒന്നാം വർഷ ബി.എം.ആർ.ടി. (2016 അഡ്മിഷൻ – സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികൾക്കായി ഓപ്പൺ അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 14 മുതൽ 31 വരെ സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (കെമിസ്ട്രി) പ്രോഗ്രാമിൽ എസ്.സി. (ഒന്ന്), എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമിൽ എസ്.സി. (രണ്ട്), എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി പ്രോഗ്രാമിൽ എസ്.സി. (രണ്ട്), എസ്.ടി. (ഒന്ന്) വീതം ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 18 ന്് 11 മണിക്ക് സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ‘ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്’-ന് അപേക്ഷ ക്ഷണിച്ചു. നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന കേരളത്തിലെ ഏക നാടകബിരുദ കോഴ്‌സാണിത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും മൂന്ന് ദിവസത്തെ പരിശീലനക്കളരിയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍ 0487 2385352, 8848991493.

സി.എച്ച്.എം.കെ. ലൈബ്രറി അടച്ചു

നാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 13 മുതല്‍ 20 വരെ സി.എച്ച്.എം.കെ. ലൈബ്രറി സേവനം ഉണ്ടായിരിക്കില്ലെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.

പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തിലെ പി.ജി. പ്രവേശനം 15-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകള്‍ സഹിതം ഹാജരാകണം. മെമ്മോ ലഭിച്ച വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ അന്നേദിവസം ഉച്ചക്ക് 2.30-നും ഹാജരാകണം.

എം.എ. അറബിക് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ എം.എ. അറബിക് പ്രവേശനം 15-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 1 മുതല്‍ 20 വരെയുള്ളവരും എസ്.സി. (4), എസ്.ടി. (2), ഇ.ഡബ്ല്യു.എസ്. (1), ഒ.ബി.എച്ച്. (1), ഇ.ടി.ബി. (2) സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ്, 1, 2 സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2020 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് പ്രസ്തുത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 15 മുതല്‍ വിതരണം ചെയ്യും. തിരൂര്‍ ടി.എം.ജി. കോളേജില്‍ പരീക്ഷയെഴുതിയവര്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്നും വെള്ളന്നൂര്‍ സാവിത്രിദേവി സാബു മെമ്മോറിയല്‍ കോളേജ്, ചാത്തമംഗലം എം.ഇ.എസ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, നടക്കാവ് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ഒല്ലൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പൊങ്ങനാംകാട് എലിംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജില്‍ പരീക്ഷയെഴുതിയവര്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജില്‍ നിന്നുമാണ് മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റേണ്ടത്.

എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. ഇംഗ്ലീഷ്, 3, 4 സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പ്രസ്തുത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 15 മുതല്‍ വിതരണം ചെയ്യും. തിരൂര്‍ ടി.എം.ജി. കോളേജില്‍ പരീക്ഷയെഴുതിയവരും PMASDEG064 രജിസ്റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്നും കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. കോളേജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ യഥാക്രമം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, മടപ്പള്ളി ഗവ. കോളേജ് എന്നീ സെന്ററുകളില്‍ നിന്നുമാണ് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടത്.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 25.07.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷ പുനഃക്രമീകരിച്ചു

13.07.2022, 14.07.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഴും ഒന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ യഥാക്രമം 27.07.2022, 29.07.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

സെറ്റ് ജൂലൈ 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.  ഇത് തപാൽ മാർഗ്ഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.  അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാം ജൂലൈ 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. പ്ലസ്ടു പാസ്സായവര്‍ക്കാണ് അവസരം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www. srccc.in ല്‍ ലഭിക്കും. അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി. ഒ,തിരുവനന്തപുരം – 695033 വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 9846033001, 04712325101

തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, സിവില്‍ സ്ട്രക്‌ചെര്‍ എന്‍ജിനീയര്‍ , കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെ.ക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ സിവിലാണ് യോഗ്യത. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ നിയമനം നല്‍കും. തൃശ്ശൂരിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. ഫോണ്‍: 9288006404, 9288006425

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വെബ്സൈറ്റ് www. labourwelfarefund.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപ്ലൈ നൗവില്‍ ഐ.ടി.ഐ ട്രെയിനിങ് പ്രോഗ്രാമിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്‍ന്റ് ലഭിക്കും.

ഡിപ്ലോമ കോഴ്സ് : അഡ്മിഷന്‍ ആരംഭിച്ചു

ഗവ. അംഗീകൃത ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ് എന്നിവയാണ് കോഴ്സുകള്‍. പ്ലസ് ടുവാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫീസ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട്- 14 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0491 2504599, 91886 65545

ആക്‌സോ നോബല്‍ പെയിന്റിങ് കോഴ്സ് : ജൂലൈ 21-വരെ അപേക്ഷിക്കാം

നെതെര്‍ലാന്‍ഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്‌സോ നോബല്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ഡെക്കറേറ്റീവ് പെയിന്റര്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അവസരം. സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് പരിശീലനം. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണു കോഴ്സ് നടത്തുന്നത്.

അഞ്ചാം ക്ലാസ് യോഗ്യതയുള്ള പതിനെട്ടു വയസ്സ് പൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പെയിന്റിങ്ങ് ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്കും പ്രവേശനം തേടാം. ജൂലൈ 26ന് പുതിയ ബാച്ചുകള്‍ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 21. ഹോസ്റ്റല്‍ ആവശ്യമില്ലാത്ത പഠിതാക്കള്‍ക്ക് 7,820 രൂപയും ക്യാമ്പസ്സില്‍ താമസിച്ചു പഠിക്കുവാന്‍ 13,900 രൂപയും ആണ് അടയ്ക്കേണ്ടത്. കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും അംഗങ്ങളുടെ മക്കള്‍ക്കും ഫീസിനത്തില്‍ അയ്യായിരം രൂപ ബോര്‍ഡ് അനുവദിക്കും. ഫോണ്‍: 8078980000. വെബ്‌സൈറ്റ് : www. iiic.ac.in

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ സെല്ലിൽ ആരംഭിക്കുന്ന ബ്യൂട്ടീഷ്യൻ, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471 2360611, 8075289889, 9495830907.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 july 2022