Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

University Announcements 13 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 13 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മാര്‍ച്ച് 2021 പരീക്ഷയുടെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ-വോസി

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ വൈവ-വോസി പരീക്ഷ ജൂലൈ 16 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഡിഗ്രി ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ബി.എസ്.ഡബ്ല്യൂ. (315) പ്രോഗ്രാമിന്റെ വൈവാ വോസി ജൂലൈ 15 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവാ വോസി

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (337), ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (339) പരീക്ഷകളുടെ പ്രോജക്ട്, വൈവാ വോസി പരീക്ഷകള്‍ ജൂലൈ 22, 23 തീയതികളിലും ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 16 നും അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. ആറാം സെമസ്റ്റര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2015 – 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ മേജര്‍ പ്രോജക്ട് ആന്റ് വൈവ ജൂലൈ 15, 16 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജൂലൈ 27, ആഗസ്റ്റ് 6 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ഡിസംബര്‍ 2020 മാറ്റിവച്ച സപ്ലിമെന്ററി പരീക്ഷകള്‍ 2008 സ്‌കീം ജൂലൈ 19 മുതല്‍ 2013 സ്‌കീം ജൂലൈ 22 മുതലും ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലൈ 23, ആഗസ്റ്റ് 9 തീയതികളില്‍ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍ പരീക്ഷ – പരീക്ഷാകേന്ദ്രം

നെയ്യാറ്റിന്‍കര, കുളത്തൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കോവിഡ് – 19 ഡി.സി.സി. ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ആ കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ബി.എസ്.സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ കാര്യവട്ടം ഗവ.കോളേജില്‍ വച്ച് നടത്തുന്നതാണ്. പ്രസിദ്ധീകരിച്ച ടൈംടേബിളിലെ തീയതിക്കും സമയത്തിനും മാറ്റമില്ല.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന ബി.എ. (അഞ്ച്, ആറ്, സെമസ്റ്റര്‍ എസ്.ഡി.ഇ.) 2018 റെഗുലര്‍ & 2017 സപ്ലിമെന്ററി പരീക്ഷയ്ക്ക് തിരുവനന്തപുരം എം.ജി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജിലും തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലും പെണ്‍കുട്ടികള്‍ കണ്ണമ്മൂല ജോണ്‍ കോക്‌സ് മെമ്മോറിയല്‍ കോളേജിലും നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം എസ്.ഡി.ഇ.യിലും ഗവ.വിമെന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ നീറമണ്‍കര എന്‍.എസ്.എസ്. കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എസ്.എന്‍.കോളേജിലും കായംകുളം എം.എസ്.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കായംകുളം കെ.യു.സി.റ്റി.ഇ.യിലും മണക്കാട് നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കാര്യവട്ടം എസ്.ഡി.ഇ. യിലും കുമാരപുരം കെ.യു.സി.റ്റി.ഇ., കാര്യവട്ടം കെ.യു.സി.റ്റി.ഇ. എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഹാള്‍ടിക്കറ്റുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന ബി.കോം. എസ്.ഡി.ഇ. അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളുടെ അലോട്ട്‌മെന്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ബി.കോം. ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് സെപ്റ്റംബര്‍ 2020 സെഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും ജൂലൈ 19 വരെ പിഴകൂടാതെയും 150 രൂപ പിഴയോടെ ജൂലൈ 22 വരെയും 400 രൂപ പിഴയോടെ ജൂലൈ 26 വരെയും ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതോടൊപ്പം ഫൈനല്‍ ഇയര്‍ ഒണ്‍ലി രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡിഷണല്‍ ഇലക്ടീവ് കോപ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്‌ലൈനായി മാത്രം ഫീസ് അടയ്ക്കാം. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാനുളള അവസാന തീയതി ജൂലൈ 28. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ജര്‍മ്മന്‍ ഡിപ്ലോമ കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും (റീ-നോട്ടിഫിക്കേഷന്‍) ജര്‍മ്മന്‍ ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – യോഗ്യത: സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്‌സ് ഫീ: 2153/-രൂപ, കാലയളവ്: ഒരു വര്‍ഷം, ജര്‍മ്മന്‍ ഡിപ്ലോമ കോഴ്‌സ് – യോഗ്യത: സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്‌സ് ഫീ: 2153/- രൂപ, കാലയളവ്: ഒരു വര്‍ഷം. അപേക്ഷാഫീസ് 100 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (ഓണ്‍ലൈനായോ സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഫീസടയ്ക്കാം). അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 23 വരെയും 50 രൂപ പിഴയോടെ ജൂലൈ 26 വരെയും 250 രൂപ പിഴയോടെ ജൂലൈ 28 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പ്‌സിലുളള ജര്‍മ്മന്‍ പഠന വകുപ്പ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷാഫോം നേരിട്ട് ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ നിന്നോ അല്ലെങ്കില്‍ ജര്‍മ്മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ബി എച്ച് എം പരീക്ഷ

ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റിന്റെ (ബി.എച്ച്. എം. ) അഞ്ചാം സെമസ്റ്റർ ( 2018 അഡ്മിഷൻ – റഗുലർ , 2013 മുതൽ 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷ ജൂലൈ 27 ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂലൈ 15 വരെയും, 525 രൂപ പിഴയോട് കൂടി ജൂലൈ 16 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി ജൂലൈ 19 വരെയും സ്വീകരിക്കും. പരീക്ഷാ ടൈം ടേബിളും വിശദവിവരങ്ങളും സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷാ ഫലം

മഹാത്മാഗാന്ധി സർവ്വകലാശാല ഓഗസ്റ്റിൽ നടത്തിയ എം. എസ് സി സൈബർ ഫോറൻസിക്സ് (പി. ജി. സി. എസ്.എസ് – റഗുലർ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ഓൺലൈനായി നൽകേണ്ട അവസാന തീയതി ജൂലൈ 27. വിശദാംശങ്ങൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടക്കണം.

പരീക്ഷ 28 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ആറാം സെമസ്റ്റർ എം എസ് സി – മെഡിക്കൽ ബയോകെമിസ്ട്രി (2017 അഡ്മിഷൻ – റഗുലർ , 2017 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ജൂലൈ 28ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ ജൂലൈ 15 വരെ പിഴയില്ലാതെയും 525 രൂപ പിഴയോട് കൂടി ജൂലൈ 16 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി ജൂലൈ 17 വരെയും സ്വീകരിക്കും. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലീഷ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2021-22 അധ്യയന വർഷത്തെ യു.ജി.,പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്,എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2021 ജൂലൈ 12 ന് 5 pm ന് ആരംഭിക്കുന്നതും ജൂലൈ 26, 5 pm ന് അവസാനിക്കുന്നതുമാണ്.

മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 420/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 100/- രൂപയുമാണ്. SBI Collect/SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്. ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഡോ .ജാനകി അമ്മാൾ ക്യാംപസ് പാലയാട്, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in

ടൈംടേബിൾ

23.07.2021 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബിരുദം (C.B.C.S.S. – റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ളഅഡ്മിഷൻ) ഏപ്രിൽ 2021 പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ ചുവടെ നൽകിയ തീയതികളിൽ നടക്കും.

ബയോ ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ബികോം, മാത്തമാറ്റിക്സ് (ഓണേഴ്സ്) – 14.07.2021 മുതൽ.

ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ബിബിഎ – എഎച്ച് – 15.07.2021 മുതൽ.

ഫിസിക്സ് – 17.07.2021 മുതൽ.

സുവോളജി – 19.07.2021 മുതൽ.
ബി. കോം, മാത്തമാറ്റിക്സ് (ഓണേഴ്സ്), ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളുടെ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ ഓൺലൈൻ രീതിയിലാവും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. പരീക്ഷ

ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷകൾ 26.07.2021 ന് ആരംഭിക്കും.

കുസാറ്റ് പൊതുപ്രവേശന പരീക്ഷ 16,17,18, തീയതികളില്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (കാറ്റ്-2021) ജൂലൈ 16,17,18, തീയതികളിലായി കേരളത്തിനകത്തുംപുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടലായ https://admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2577100.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 13 july 2021

Next Story
Victers Channel Timetable July 14: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 14 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express