scorecardresearch
Latest News

University Announcements 13 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 13 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. സുവോളജി (റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ വോസി

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ.ജേര്‍ണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷ ജനുവരി 18 ന് അതാത്പ രീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ.പബ്ലിക് അഡ്മിനിസ്ട്രേഷന്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷകള്‍ ജനുവരി 18, 19, 20 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ എസ്.ഡി.ഇ.യില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം (വിദൂര വിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 &മാു; 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വാചാ പരീക്ഷ ജനുവരി 23, 24 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാര്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷയുടെ ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 20 മുതലും മാത്തമാറ്റിക്സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 19 മുതലും അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷയുടെ ഹോംസയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 18 മുതലും പോളിമര്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 19 മുതലും മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31 മുതലും അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്സിന്‍റെ കോര്‍ ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 19 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (യ) അഞ്ചാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 19, 20, 23 തീയതികളില്‍ വിവിധ കോളേജുകളില്‍/യു.ഐ.ടി.കളില്‍ വച്ച് നടക്കുന്നതാണ്. വിശദവിവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., നവംബര്‍ 2022, 2008, 2013 സ്കീം പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2013 സ്കീം പരീക്ഷ ജനുവരി 23 മുതലും 2008 സ്കീം പരീക്ഷ ജനുവരി 30 മുതലും ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് മാനേജ്മെന്‍റ് (356) (റെഗുലര്‍ – 2020 അഡ്മിഷന്‍), ജനുവരി 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ട്, നാല്, ആറ് സെമസ്റ്റര്‍ (മേഴ്സിചാന്‍സ് – 2007 സ്കീം -2008, 2009 അഡ്മിഷന്‍) ബി.ബി.എ. റീസ്ട്രക്ച്ചേര്‍ഡ്, സെപ്റ്റംബര്‍ 2022, ആറാം സെമസ്റ്റര്‍ (മേഴ്സിചാന്‍സ് – 2005 സ്കീം – 2009 അഡ്മിഷന്‍) ബി.എസ്സി. ഇലക്ട്രോണിക്സ് – റീസ്ട്രക്ച്ചേര്‍ഡ്, സെപ്റ്റംബര്‍ 2022 എന്നീ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഫെബ്രുവരി 6 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ്സി .ബി.സി.എസ്.എസ്. ബി.എ., ബി.എസ്സി., ബി.കോം. ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്., ജനുവരി 2023 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ജനുവരി 25 ന് ആരംഭിക്കുന്ന ഏലൃാമി അ1 (ഉലൗരേെവ അ1), ജനുവരി 27 ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 17 വരെയും 150 രൂപ പിഴയോടെ ജനുവരി 19 വരെയും 400 രൂപ പിഴയോടെ ജനുവരി 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (മേഴ്സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ജനുവരി 16 മുതല്‍ 23 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്. ആഡ്-ഓണ്‍ കോഴ്സ് (മഷ്റൂം കള്‍ട്ടിവേഷന്‍ ആന്‍റ് വാല്യൂ അഡിഷന്‍)

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കാര്യവട്ടം ബോട്ടണി വിഭാഗം നടത്തിവരുന്ന ആഡ്-ഓണ്‍ കോഴ്സിലേക്ക് (മഷ്റൂം കള്‍ട്ടിവേഷന്‍ ആന്‍റ് വാല്യൂ അഡിഷന്‍) ബിരുദബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷക്ഷണിക്കുന്നു. അപേക്ഷകള്‍ ഒരു ഹ്രസ്വ ബയോഡാറ്റ, ബന്ധപ്പെടേണ്ട വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, മാതൃസ്ഥാപനത്തിന്‍റെ ശുപാര്‍ശ എന്നിവ സഹിതം 2023 ജനുവരി 31 ന് 5 ജങ – നകം കേരളസര്‍വകലാശാല കാര്യവട്ടം ബോട്ടണി വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. 2023 ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി നാലു മാസമാണ്. ക്ലാസുകള്‍ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരവുമായിരിക്കും. സീറ്റുകളുടെ എണ്ണം: 30 ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന. കോഴ്സിന് യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.

MG University: എം ജി സര്‍വകലാശാല

പരീക്ഷാ ഫലം

മഹാത്മാ ഗാന്ധി സ൪വകലാശാലയുടെ നാലാം സെമസ്റ്റ൪ എം.എ. ഹിന്ദി(പി.ജി.സി.എസ്.എസ് റെഗുലര്‍ ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 28 വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

എം.എസ്.സി സുവോളജി നാലാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 25വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്(റെഗുലര്‍, സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്‌സ്, മാസ്റ്റ൪ ഓഫ് സയന്‍സ് ഇൻ അപ്ലൈഡ് ഇലക്ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓൺലൈനിൽ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2016, 2017, 2018 അഡ്മിഷനുകൾ മെഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 13ന് ആരംഭിക്കും.

ഫെബ്രുവരി ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. പിഴയോടുകൂടി ഫെബ്രുവരി രണ്ടിനും സൂപ്പര്‍ ഫെനോടുകൂടി ഫെബ്രുവരി മൂന്നിനും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെയും സിപാസിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷ(ക്രെഡിറ്റ് സെമസ്റ്റര്‍ ദ്വിവത്സര കോഴ്‌സ്) ജനുവരി 23ന് ആരംഭിക്കും.

ജനുവരി 16വരെ അപേക്ഷ നല്‍കാം.ഫൈനോടെ ജനുവരി 17നും സൂപ്പര്‍ ഫോനോടെ ജനുവരി 18നും അപേക്ഷ സ്വീകരിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഓട്ടോമേഷന്‍(ന്യൂ സ്‌കീം 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറന്‍സ് നവംബ൪ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകൾ ജനുവരി 16 മുതൽ നടത്തും. വിശദഗമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ റിന്യൂവബിൾ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് പരീക്ഷയുടെ (2019, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി ന്യൂ സ്‌കീം നവംബ൪ 2022) പ്രാക്ടിക്കല്‍ പരീക്ഷകൾ ജനുവരി 16 മുതൽ കാലടി ശ്രീശങ്കര കോളജില്‍ നടത്തും. വിശദമായ ടൈം ടേബിൾ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Calicut University: കാലിക്കറ്റ് സര്‍വകലാശാല

ഫിസിക്‌സ് അദ്ധ്യാപക പരിശീലനം

പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡയറ്റുമായും ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഹൈസ്‌കൂളുകളിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതല്‍ 25 വരെ സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിനു കീഴിലുള്ള അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ പേപ്പറിനും എഡ്യുക്കേഷന്‍ വിഷയത്തിനുമാണ് പരിശീലനം നല്‍കുന്നത്. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9656356933.

എസ്.ഡി.ഇ. – കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസുകള്‍ 21-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ സമയക്രമം പരിശോധിച്ച് സെന്ററുകള്‍ ഉറപ്പു വരുത്തേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407494.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.

ജനുവരി 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. നവംബര്‍ 2021 പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 30-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എല്‍.എല്‍.ബി. – ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ്

2016 പ്രവേശനം ബി.ബി.എ.-എല്‍.എല്‍.ബി., 2018 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റിന് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Kannur University: കണ്ണൂര്‍ സര്‍വകലാശാല

ഹാൾ ടിക്കറ്റ്

18/01/2023 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ/ എം.സി. എ ലാറ്ററൽ എൻട്രി ( സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2020 സിലബസ്) റഗുലർ / സപ്ലിമെൻ്ററി നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 january 2023