University Announcements 13 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 13 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ജനുവരി 14 ലെ (നാളെ) പരീക്ഷകള്‍ മാറ്റി

കേരളസര്‍വകലാശാല ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ഇലക്ട്രോണിക്‌സ്, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഗ്രൂപ്പ് 2 (മ) എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (216), കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (350-മള്‍ട്ടി മേജര്‍) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി., ബി.സി.എ. (കരിയര്‍ റിലേറ്റഡ്) (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ജൂണില്‍ വിജ്ഞാപനം ചെയ്ത കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിഗ്രി (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷളുടെയും കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ മേഴ്‌സിചാന്‍സ് ബി.ആര്‍ക്ക്. ഡിഗ്രി (2008 സ്‌കീം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2(യ) നാലാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് (2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2020 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തില്‍ എഴുതാന്‍ കഴിയാത്ത റെഗുലര്‍/ സപ്ലിമെന്ററി /മേഴ്‌സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, എക്‌സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രം (അസ്സല്‍ രേഖകള്‍) സഹിതം 2022 ജനുവരി 20 നകം അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജനുവരി 20 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ റെഗുലര്‍ & സപ്ലിമെന്ററി, ജനുവരി 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി) എം.സി.എ ഡിഗ്രി (2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ബി.എ. (2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 14 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം ഓഗസ്റ്റ് 2021 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ 2022 ജനുവരി 18ന് നടത്തുന്നതായിരിക്കും. പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ലെ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 18 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി/ അനലിറ്റിക്കല്‍ കെമിസ്ട്രി/ പോളിമര്‍ കെമിസ്ട്രി പരീക്ഷയുടെ മാറ്റിവെച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 3 വരെ അതാത് കോളേജുകളില്‍ നടത്തുന്നതാണ് .വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷകളുടെ പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 17 മുതല്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 18,19 തീയതികളില്‍ നടത്തുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വഴുതക്കാട് ഗവ: വിമന്‍സ് കോളേജില്‍ 2022 ജനുവരി 17 മുതല്‍ മുതല്‍ 20 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരളസര്‍വകലാശാല ജനവരി 14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 17 ന് നടത്തുന്നതാണ്. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം എന്‍ജിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. 2018 സ്‌കീം സെപ്റ്റംബര്‍ 2021 റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയോട് അനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍സയന്‍സ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 18, 19, 20 എന്നീ തീയതികളില്‍ കാര്യവട്ടം എന്‍ജിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) ബോട്ടണി പ്രാക്ടിക്കല്‍ പരീക്ഷ 17 ന് അതാതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ബാച്ചിനും സമയക്രമത്തിനും മാറ്റമില്ല.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം ബി.ബി.എ/ ബി.സി.എ/ ബി.എ/ ബി.എസ്.സി/ ബി.കോം/ ബി.എസ്.ഡബ്ല്യു /ബി.എം.എസ്/ബി.പി.എ/ ബി.വോക് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഇ.ജെ കകക സെക്ഷനില്‍ 2022 ജനുവരി 14 മുതല്‍ 22 വരെയുള്ള പ്രവര്‍ത്തി ദിനങ്ങള്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 17 വരെയും 150 രൂപ പിഴയോടെ ജനുവരി 20 വരെയും 400 രൂപ പിഴയോടെ ജനുവരി 22 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി.രജിസ്‌ട്രേഷന്‍

കേരളസര്‍വകശാല 2022 ജനുവരി സെഷനിലെ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഇന്റര്‍ഡിസിപ്ലിനറി വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുകയും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സാങ്കേതിക തടസം നേരിടുകയും ചെയ്യുന്ന അപേക്ഷകര്‍ ജനുവരി 15 നുള്ളില്‍ നിശ്ചിത രജിസ്‌ട്രേഷന്‍ തുക ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒടുക്കേണ്ടതാണ്. അങ്ങനെയുളളവര്‍ നിര്‍ദ്ദിഷ്ട എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും, സിനോപ്‌സിസും, അടച്ച ഫീസിന്റെ രസീതും ജനുവരി 31 നുളളില്‍ researchhelp @keralauniversity.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

നാളത്തെ ( ജനുവരി 14) പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ ( ജനുവരി 14) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശീകാ വധി ജനവരി 15 ൽ നിന്നും 14 ലേക്ക് മാറ്റി സർക്കാർ ഉത്തരവായ സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷ 28 മുതൽ

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് – 2016 അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെൻ്റ് ) 2019 ന് മുൻപുള്ള അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെന്റ്, അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ ജനവരി 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 19 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 നും അപേക്ഷിക്കാം. ആദ്യ മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 7350 രൂപയും മൂന്നാംമേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 10500 രൂപയും പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്പെഷ്യൽ ഫീസായി അടയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഐ.ഇ.ടി. – കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് 2017-21 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 17 മുതല്‍ 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കുടിശികകള്‍ തീര്‍ത്ത് ബാങ്ക് എക്കൗണ്ട് നമ്പര്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. നിശ്ചിത സമയത്ത് ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടക്കും. ഓരോ ബ്രാഞ്ചിനും നിശ്ചയിച്ചിട്ടുള്ള സമയക്രമവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജനുവരി 17-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ പി.ജി. സി.യു.സി.എസ്.എസ്. സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 7-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രം

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

01.02.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ റെഗുലർ, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബിരുദ റഗുലർ, മെയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ പി. ജി., നവംബർ 2021 പരീക്ഷകളുടെയും ഇന്റേണൽ മാർക്കുകൾ 19.01.2022 വരെ സമർപ്പിക്കാം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി/ ജിയോഗ്രഫി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 22.01.2022 വരെ അപേക്ഷിക്കാം.

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 25.01.2022 വരെ അപേക്ഷിക്കാം.

Read More: University Announcements 12 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 13 january 2022

The moderation of comments is automated and not cleared manually by malayalam.indianexpress.com