University Announcements 13 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്‌സി. കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ബി.എസ്‌സി. ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018 ആന്‍ഡ് 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍), ജൂണ്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.കോം. കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (138) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി. (സി.ബി.സി.എസ്. മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍
അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (റെഗുലര്‍ – 2022 അഡ്മിഷന്‍), ബിരുദാനന്തര എം.എ./എം.എസ്‌സി./എം.കോം./എം.റ്റി.എ./എം.എസ്.ഡബ്ല്യൂ./എം.പി.എ. (റെഗുലര്‍ – 2022 അഡ്മിഷന്‍) രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ഫെബ്രുവരി 15 മുതല്‍ നടക്കും.
പരീക്ഷാ ഫീസ്
മൂന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. (2008 സ്‌കീം) കോഴ്‌സ്‌കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍, ജനുവരി 2023 (2008 സ്‌കീം) പരീക്ഷാ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം
അന്തര്‍ദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ 2021 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച/പ്രസിദ്ധീകരിക്കുന്ന, കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കു ധനസഹായം നല്‍കുന്നു. ഇതിനായുള്ള അപേക്ഷയ്ക്കും മറ്റു വിശദവിവരങ്ങള്‍ക്കും സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഒന്ന്.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2022 അഡ്മിഷന്‍ റഗുലര്‍, 2019-2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016, 2015 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2009-2010 അഡ്മിഷനുകള്‍ മൂന്നാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 27 നു തുടങ്ങും. മാര്‍ച്ച് എട്ടു വരെ പിഴയില്ലാതെയും ഒന്‍പതു വരെ പിഴയോടെയും 10 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് രണ്ടിനു തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. മലയാളം (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി -ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 24 വരെ ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ സി.ബി.സി.എസ്.എസ് ബി.എ (2017 വരെയുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012,2013 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് – ഫെബ്രുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 21 വരെ ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി (2010 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2009 അഡ്മിഷന്‍ മൂാം മെഴ്‌സി ചാന്‍സ് – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
2022 ഓഗസ്റ്റില്‍ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ എം.എഡ്. (20022010 അഡ്മിഷനുകള്‍ – അദാലത്ത് സ്‌പെഷല്‍ മെഴ്‌സി ചാന്‍സ് 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 28 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 25 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ്‌സി ബോട്ടണി, എം.എസ്.സി പോളിമര്‍ കെമിസ്ട്രി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 28 വരെ ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷാ ഫലം
2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി.എച്ച്.എ (സിബിസിഎസ്എസ് – യുജി) റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്ലൂവ്മെന്റ് (2019 & 2020 അഡ്മിഷന്‍) / 2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. / ബി.എച്ച്.എ. സപ്ലിമെന്ററി (സിയുസിബിസിഎസ്എസ് – യുജി 2016 – 2018 അഡ്മിഷന്‍) / 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.,എം./ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് – യുജി 2015 അഡ്മിഷന്‍) / 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് – യുജി 2014 അഡ്മിഷന്‍) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മപരിശോധന/പകര്‍പ്പ് എന്നിവയ്ക്ക് ഓണ്‍ലൈനായി 2023 ഫെബ്രുവരി 21 വരെ അപേക്ഷിക്കാവുന്നതാണ്.
പരീക്ഷ റദ്ദാക്കി
ജനുവരി 12നു നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് റഗുലര്‍/സപ്ലി/ഇംപ്രൂവ്മെന്റ് (2019 സ്‌കീം, 2019 & 2020 പ്രവേശനം) പരീക്ഷ റദ്ദാക്കി (ഡിസ്‌ക്രീപ്റ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ച്ചേഴ്സ്).
യൂണിവേഴ്സിറ്റി ടീച്ചിങ്ങ് ഡിപ്പാര്‍ട്ട്മെന്റില്‍ ജനുവരി 23ന് നടത്തിയ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ മൈക്രോ ഇക്കണോമിക്സ് തിയറി & പോളിസി റഗുലര്‍ പരീക്ഷ റദ്ദാക്കി.
പരീക്ഷാ രജിസ്ട്രേഷന്‍
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി പരീക്ഷ (2010 സ്‌കീം, 2016 & 2017 പ്രവേശനം, 2018 സ്‌കീം 2018 & 2019 പ്രവേശനം) യുടെ രജിസ്ട്രേഷന്‍ ലിങ്ക് ഫെബ്രുവരി 13 മുതല്‍ ലഭ്യമാണ്. പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് രണ്ടു വരെയും അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രം
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി 2014 സ്‌കീം, പാര്‍ട്ട് ടൈം (2009 സ്‌കീം) 2022 ഏപ്രില്‍ പരീക്ഷകളുടെ കേന്ദ്രം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് മാത്രമായി നിജപ്പെടുത്തി.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാ ഫലം
സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റര്‍ എം സി എ/എം സി എ ലാറ്ററല്‍ എന്‍ട്രി ഡിഗ്രി (സി ബി എസ് എസ് -റെഗുലര്‍/സപ്ലിമെന്റ്ററി/ഇംപ്രൂവ്‌മെന്റ്) – നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 24നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷയ്ക്ക് (പ്രൈവറ്റ് രജിസ്ട്രേഷന്‍) പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 വരെയും പിഴയോടെ അപേക്ഷിക്കാനുള്ള തീയതി 17 വരെയും നീട്ടി. അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയ്ക്ക് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പണമടച്ച് രജിസ്റ്റര്‍ ചെയ്യുകയും സാങ്കേതിക തകരാര്‍ കാരണം പ്രിന്റ് ഔട്ട് എടുക്കാന്‍ പറ്റാതിരിക്കുകയും ചെയ്തവര്‍ റജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കി ഫെബ്രുവരി 15 ഓടെ രണ്ടാമത് പ്രിന്റ് ഔട്ട് എടുക്കാം.
സീറ്റ് വര്‍ധനവിന് അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോളജുകളില്‍ 2023 – 24 അധ്യയന വര്‍ഷത്തിലെ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുടെ സീറ്റ് വര്‍ധനവിനുള്ള അപേക്ഷ ക്ഷണിച്ചു. ആവശ്യമുള്ള കോളജുകള്‍ അപേക്ഷ പ്രിന്‍സിപ്പല്‍ മുഖാന്തരം മാര്‍ച്ച് മൂന്നിനു വൈകിട്ട് അഞ്ചിനു മുമ്പായി സര്‍വകലാശാലയില്‍ തപാല്‍ മാര്‍ഗം ലഭ്യമാക്കണം. മൂന്നിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.