scorecardresearch
Latest News

University Announcements 13 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 13 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

ബി എഡ് പ്രവേശനം

സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുളള ഇ.ഡബ്ല്യു.എസ്. സീറ്റുകളിലേക്ക് ഹൈക്കോടതിവിധിയുടെഅടിസ്ഥാനത്തില്‍സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 17 ന് പാളയം യൂണിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ നടത്തും. നിലവില്‍ ബി.എഡ.് കോഴ്‌സിന് അഡ്മിഷന്‍ എടുത്തിട്ടുളള വിദ്യാര്‍ത്ഥികളെ പരിഗണിക്കില്ല.

രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 10.30 വരെ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10.30 ന് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. സമയം കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കു സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയയ്ക്കാം.

ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ സംവരണം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്തപക്ഷം വിദ്യാര്‍ത്ഥികള്‍അലോട്ട്‌മെന്റ്പ്രക്രിയയില്‍നിന്ന് പുറത്താകും. ടി.സി കൈവശം കരുതാത്ത വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് നേടുന്നതിനുളള പ്രാഥമിക യോഗ്യതയില്‍നിന്നുതന്നെ പുറത്താകും.

അലോട്ട്‌മെന്റിന്റെ അവസാന ഘട്ടത്തിലും ഒഴിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി ഒഴിവുകള്‍ നികത്തും.

ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം

ചില സാങ്കേതിക കാരണങ്ങളാല്‍ കോളജ് തല സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലും ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്തതിനാലും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ പരാതി സമര്‍പ്പിച്ച
വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 15 നു വൈകീട്ട് അഞ്ചിനു മുമ്പായി അതത് കോളജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടാം.

കോളജിലെനിലവിലുള്ളഒഴിവുകളുടെയുംയോഗ്യതമാനദണ്ഡത്തിന്റെയുംഅടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. നിലവില്‍ ഏതെങ്കിലും കോളജില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല. വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്

പ്രാക്ടിക്കല്‍/വൈവ വോസി

ജനുവരി നാലിന്് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. – റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീ ക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ജൂലൈ 2022 (2013 സ്‌കീം) സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിന്റെ ‘സര്‍വേയിംഗ് കക’ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 21 ന് പൂജപ്പുര എല്‍.ബി.എസ്.ഐ..ടി.ഡബ്ല്യൂ.വില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ നാനോസയന്‍സ്, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സ്‌പേസ് ഫിസിക്‌സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍, വൈവ വോസി എന്നിവ ഡിസംബര്‍ 16, 17, 19, 20,
21 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതായത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 15 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതതു പരീക്ഷ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 16 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഷോര്‍ട്ട് ടേം പ്രോഗ്രാം

ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളായ ബേക്കറി ആന്‍ഡ്് കോണ്‍ഫെക്ഷനറി, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്സ് – സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ ഡേറ്റാ ആന്‍ഡ് ബിസിനസ് അനലിറ്റിക്സ്, ഫുഡ് പ്രോസസിങ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് എന്നിവയ്ക്ക് അപേക്ഷ നല്‍കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.dasp.mgu.ac.in)

പരീക്ഷാ അപേക്ഷ

ജനുവരി നാലിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2019,2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ 21 വരെ അപേക്ഷ നല്‍കാം. പിഴയോടെ 22 നും സൂപ്പര്‍ ഫൈനോടെ 23 നും അപേക്ഷ സ്വീകരിക്കും.ആദ്യ മെഴ്‌സി ചാന്‍സ് (2014 അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ 5515 രൂപ സ്‌പെഷല്‍ ഫീസ് പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

ജനുവരി 20 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (2015 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി നാലു വരെ അപേക്ഷ നല്‍കാം. പിഴയോടെ അഞ്ചിനും സൂപ്പര്‍ ഫൈനോടെ ആറിനും അപേക്ഷ സ്വീകരിക്കും.വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ അതതു കോളജുകളില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിങ് (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 ന് അതത് കോളജില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി (സി.എസ്.എസ്, 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ അതത് കോളജുകളില്‍ നടത്തും.
ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2017 അഡ്മിഷന്‍ റഗുലര്‍, 2016 അഡ്മിഷന്‍ സപ്ലിമെന്ററി – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 27 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ടോക്കണ്‍ രജിസ്ട്രേഷന്‍

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2022 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം 16 വരെ വെബ്സൈറ്റില്‍ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷാ ഫലം

ബി.ടി.എ. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

ബി.ആര്‍ക്ക്. ഏഴാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ബി.എം.എം.സി. നവംബര്‍ 2019, 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2023 ജനുവരി 4-ന് തുടങ്ങും.

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2023 ജനുവരി 10-നു തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് ന്യൂ ജനറേഷന്‍ പ്രോഗ്രാം ജനുവരി 2023 റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെടണം.

Sree Sankaracharya University: സംസ്കൃത സർവകലാശാല

പരീക്ഷ മാറ്റി

ഡിസംബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷ 21ലേയ്ക്കു മാറ്റി.

പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. എഫ്. എ. (2020 സിലബസ്) പ്രാഥമിക സംസ്കൃതം, ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഫണ്ടമെന്റൽസ് ഓഫ് ആർട്ട് പരീക്ഷകൾ യഥാക്രമം ജനുവരി 11,13 തീയതികളിൽ നടക്കും.

നാലാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ഡിസംബർ 16 വരെ അപേക്ഷിക്കാം. ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 december 2022