University Announcements 13 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ആഗസ്റ്റ് 17
കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗസ്റ്റ് 17 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് 17 ന് തന്നെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോര്‍ട്സ്ക്വാട്ട പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോമ തങ്ങള്‍ ഓപ്ഷന് നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്പോര്‍ട്ട്സ്ക്വാട്ട പ്രവേശനത്തിന് താല്പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ആഗസ്റ്റ് 17 ന് സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ആയത് അഡ്മിഷന് സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053, 91885246010 (വാട്സാപ്പ് മാത്രം) എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി. യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ 2021 – 22 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് വെബ്സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി.
ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 17 വരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
ട്രയല്‍ അലോട്ട്മെന്റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി 17.08.2021 വരെ ആണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്ഡ്. (2015 സ്കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ്സ്. ഡിഗ്രി പരീക്ഷ 2021 സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം. (2018 അഡ്മിഷന് – റെഗുലര്‍, 2017, 2016, 2015 അഡ്മിഷന് – സപ്ലിമെന്ററി) വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്ക്ക്ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്കീമിലെ 2017 അഡ്മിഷന് വിദ്യാര്‍ത്ഥികളുടെ ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി മാര്‍ച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്കീം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘തെര്‍മല്‍ എഞ്ചിനീയറിംഗ് ലാബ് (08707)’, ‘മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലാബ് (08708)’ എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കടയ്ക്കല്‍ എസ്.എച്ച്.എം. എഞ്ചിനീയറിംഗ് കോളേജില്‍ വച്ചും 2013 സ്കീം തെര്‍മല്‍ എഞ്ചിനീയറിംഗ് ലാബ് (13707) എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും ആഗസ്റ്റ് 17 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്കീം മെക്കാനിക്കല്‍ സ്ട്രീം – ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ക്വാളിറ്റി കണ്ട്രോള് ലാബ് (08708)’ എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് ആഗസ്റ്റ് 17 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സറ്റില്‍.
വൈവാ വോസി
കേരളസര്‍വകലാശാല ആഗസ്റ്റ് 31 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏപ്രില്‍ 2021 വൈവാ വോസി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ.സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി ആഗസ്റ്റ് 16 മുതല്‍ 31 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന് സെക്ഷനില്‍ (ഇ.ജെ V – അഞ്ച്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി/പാര്‍ട്ട് ടൈം – മാര്‍ച്ച് 2020 (2008 സ്കീം), മൂന്നാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി – ഏപ്രില്‍ 2020 (2013 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന് സെക്ഷനില്‍ (ഇ.ജെ VIII – എട്ട്) ആഗസ്റ്റ് 16 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
റാങ്ക് ലിസ്റ്റ്
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഏകജാലകം – സ്പോർട്സ്/കൾച്ചറൽ/ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷനായി നൽകിയ കോളേജുകളുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 18നകം കോളേജ് അധികൃതർ നിഷ്കർഷിക്കുന്ന സമയത്ത് പ്രവേശനം നേടേണ്ടതാണ്. കോളേജ് അധികൃതർ നിർദ്ദേശിക്കുന്ന സമയത്ത് പ്രവേശനമെടുക്കാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുന്നതും റാങ്ക് ലിസ്റ്റിൽ അടുത്തയാൾക്ക് പ്രവേശനം നല്കുന്നതുമായിരിക്കും.
പരീക്ഷാ തിയതി
എം.എ. – പ്രിന്റ് ആൻഡ് ഇലക്ടോണിക് ജേണലിസം (2019 അഡ്മിഷൻ – റഗുലർ) രണ്ടാം സെമസ്റ്റർ പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ആഗസ്ത് 16 വരെയും, 525 രൂപ പിഴയോട് കൂടി ആഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി ആഗസ്റ്റ് 18 വരേയും സ്വീകരിക്കും.
പ്രാക്ടിക്കൽ പരീക്ഷ
എം.എസ് സി – ഐ .ടി .( ഓഫ് കാംപസ് – സപ്ലിമെന്ററി/മെഴ്സി ചാൻസ് – 2019 നവമ്പർ) പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 16, 17, 18 തിയതികളിൽ ഇടപ്പള്ളി, സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.
പുന:പരീക്ഷ
എം.എസ് സി – സൈബർ ഫൊറൻസിക് (സി.എസ്.എസ് – 2018 അഡ്മിഷൻ റഗുലർ സി.പി.എ. എസ്) നാലാം സെമസ്റ്റർ പരീക്ഷയുടെ ഭാഗമായി പത്തനംതിട്ട എസ് റ്റി എ എസിൽ കഴിഞ്ഞ മാർച്ച് 18 ന് നടത്തി റദ്ദാക്കിയ എം.സി.എഫ് 4 സി 1 റിസ്ക് അസസ്മെൻറ് ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് പേപ്പറിന്റെ പുനഃപരീക്ഷ സെപ്തംബർ 2 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല
അപേക്ഷാ തിയതി
മൂന്നാം സെമസ്റ്റർ ബി -വോക് (2019- അഡ്മിഷൻ – റഗുലർ പുതിയ സ്കീം) പരീക്ഷക്ക് പിഴയില്ലാതെ സെപ്തംബർ ഒന്ന് വരേയും 525 രൂപ പിഴയോടെ സെപ്റ്റംബർ രണ്ട് വരെയും 1050 രൂപ സൂപ്പർ ഫൈനോടെ സെപ്തംബർ മൂന്ന് വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2020 നവമ്പറിൽ നടത്തിയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2019 അഡ്മിഷൻ – റഗുലർ/2019 ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്കുള്ള അപേക്ഷകൾ ആഗസ്ത് 25 ന് മുമ്പ് സമർപ്പിക്കണം. അപേക്ഷാ ഫീസ് പേപ്പറൊന്നിന് 160 രൂപ നിരക്കിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബിപി.എഡ്., എം.പി.എഡ്., ബി.എച്ച്.എം., എം.കോം. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, ബി.എച്ച്.എം., ബി.കോം. ഹോണേഴ്സ്, എം.പി.എഡ്. കോഴ്സുകള്‍ക്ക് ആഗസ്ത് 15 വരെ ലേറ്റ് ഫീസോടു കൂടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https:/admission.uoc.ac.in)
പി.ജി. പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്
2021-22 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാല പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി. കോഴ്സുകളിലേക്കുള്ള ആദ്യഘട്ട പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍. (https:/admission.uoc.ac.in)
എം.എസ് സി. ഫിസിക്സ് പ്രവേശന പരീക്ഷ
സര്‍വകലാശാല പഠന വകുപ്പുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ഫിസിക്സ്, റേഡിയേഷന് ഫിസിക്സ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 17-ന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സലുല്‍ ഉലമ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 31 വരേയും ഫീസടച്ച് സപ്തംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്കീം 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 6 വരേയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് സപ്തംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 5 വരെ അപേക്ഷിക്കാം.
2012, 2017 സ്കീം അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 28 വരെയും സപ്തംബര്‍ 2 വരെയും അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. വുമണ്‍സ് സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലയിലും ഐ.ഇ.ടി.യിലും കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിനായി സപ്തംബര്‍ 1-ന് അഭിമുഖം നടത്തും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സൈനിക ക്ഷേമബോര്‍ഡ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേ ദിവസം രാവിലെ 9.30-ന് അസ്സല് രേഖകളും മെമ്മോയുമായി സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ ഹാജരാകണം.
ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 27-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രിന്‍സിപ്പാള്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 27-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാസമയത്തിൽ മാറ്റം
16.08.2021 (തിങ്കൾ) ന് നടക്കുന്ന സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷകൾ ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. റ്റി. റ്റി. എം., എം. എ. മലയാളം/ ഫിലോസഫി/ കന്നഡ/ ഹിന്ദി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ടൈംടേബിൾ
01.09.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മെയ് 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 – ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ പ്രായോഗിക പരീക്ഷകൾ 16.08.2021 മുതൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചു ആരംഭിക്കുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
സർവകലാശാലാ പഠനവകുപ്പ്/സെന്ററുകൾ/ഐ.സി.എം. പറശ്ശിനിക്കടവ് എന്നിവിടങ്ങളിലുള്ള എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ആഗസ്ത് 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്.
സംശയങ്ങൾക്ക് ഫോൺ /ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in
Read More: University Announcements 13 August 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ