scorecardresearch
Latest News

University Announcements 13 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 13 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ജനുവരി 2023 (2008 സ്കീം) റെഗുലര്‍ ബി.ടെക് കോഴ്സ് കോഡില്‍ വരുന്ന ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്ചേര്‍ഡ് കോഴ്സിന്‍റെ ഒന്നും മൂന്നും സെമസ്റ്ററുകളുടെ (2008 സ്കീം) ജനുവരി 2023 പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ് .

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ ഫിലോസഫി ഫൈനല്‍ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ് .ഡബ്ല്യു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ,എം.എ ബിഹേവിയറല്‍ എക്കണോമിക്സ് ആന്‍ഡ് ഡാറ്റാ സയന്‍സ് എം.എസ്സി എത്നോബോട്ടണി ആന്‍ഡ് എത്നോഫാര്‍മക്കോളജി എന്നീ പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഏപ്രില്‍21. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍വകലാശാലയുടെതുള്‍പ്പടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്എസ് ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ബി.എസ് ഡബ്ലിയു (315) ഏപ്രില്‍ 2023 പ്രോഗ്രാമിന്‍റെ വൈവ വോസി പ്രാക്ടിക്കല്‍ ആന്‍ഡ് പ്രോജക്ട് പരീക്ഷ ഏപ്രില്‍ 26 മുതല്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2023 ജനുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ഏപ്രില്‍ 25 മുതല്‍ മെയ് 5 വരെ അതാത് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

തീയതി നീട്ടിയിരിക്കുന്നു

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് 2019 സ്കീം – (റെഗുലര്‍, ഇംപ്രൂവ്മെന്റ് സപ്ലിമെന്‍ററി ) ഏപ്രില്‍ 2023 പരീക്ഷയുടെ ഫീസ് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 20 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 22 വരെയും ആക്കി നീട്ടിയിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

റിസർച്ച് ഗൈഡ്, റിസർച്ച് സ്‌കോളർ അവാർഡിന് അപേക്ഷിക്കാം

മികച്ച റിസർച്ച് ഗൈഡിനുള്ള പ്രഫ. സി.എൻ.ആർ റാവു അവാർഡിനും മികച്ച റിസർച്ച് സ്‌കോളറിനുള്ള ഡോ. എ.പി.ജെ അബദുൾ കലാം അവാർഡിനും മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു.

സർവകലാശാലയുടെ സ്‌കൂളുകൾ, റിസർച്ച് സെൻററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള അംഗീകൃത റിസർച്ച് ഗൈഡുമാരെയാണ് സി.ആർ. റാവു അവാർഡിന് പരിഗണിക്കുന്നത്. കുറഞ്ഞത് നാലു സ്‌കോളർമാരെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.

ഗവേഷണ പ്രവർത്തന മേഖലയിൽ മികവ് പുലർത്തുന്ന സർവകലാശാലയിലെ ഫുൾടൈം, പാർട്ട്‌ടൈം റിസർച്ച് സ്‌കോളർമാർക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം അവാർഡിന് അപേക്ഷിക്കാം. പെർമനൻറ് രജിസ്‌ട്രേഷൻ ഉള്ളവരോ 2021 ജൂണിനും 2022 മെയ് മാസത്തിനും ഇടയിൽ പ്രബന്ധം സമർപ്പിച്ചവരോ ആയിരിക്കണം.

സർവകലാശാലാ വെബ്‌സൈറ്റിലുള്ള ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം രജിസ്ട്രാർ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം എന്ന വിലാസത്തിൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളുടെ ഏപ്രിൽ 17 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ.എൽ.എം ബ്രാഞ്ച് 1 – കൊമേഴ്‌സ്യൽ ലോ(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 ന് മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്), ബ്രാഞ്ച് 2 – ക്രിമിനൽ ലോ(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 നു മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷ മെയ് 17ലേക്ക് മാറ്റി വച്ചു.

തെരഞ്ഞെടുപ്പ് മാറ്റി വച്ചു

മഹാത്മാ ഗാന്ധി സർവകലാശാലാ യൂണിയൻറെ(20212022) ജനറൽ കൗൺസിലിൽ നിന്നും സർവകലാശാല സെനറ്റിലേക്കും സ്റ്റുഡൻറ്‌സ് കൗൺസിലിലേക്കും ഏപ്രിൽ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഏപ്രിൽ 25ലേക്ക് മാറ്റിവച്ചു.

പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി

ആറാം സെമസ്റ്റർ ബി.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി ഏപ്രിൽ 20ന് അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ ഏപ്രിൽ 18, 19 തീയതികളിൽ അതത് കോളജുകളിൽ നടക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 17 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.

ആറാം സെമസ്റ്റർ സുവോളജി മോഡൽ 1,2,3 (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 24 മുതൽ വിവിധ കോളജുകളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി സൈബർ ഫോറൻസിക് (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 19 മുതൽ അതത് കോളജുകളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019-2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 17 മുതൽ അതത് കോളജുകളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോനാനോടെക്‌നോളജി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 ന് അതത് കോളജുകളിൽ നടക്കും.

മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർട്‌സ്, ബി.എ ആനിമേഷൻ ആൻറ് വിഷ്വൽ എഫക്ട്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 17 മുതൽ നടക്കും.

പരീക്ഷാ ഫലം

എം.എസ്.സി മാത്തമാറ്റിക്‌സ് രണ്ടാം സെമസ്റ്റർ (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015, 2014, 2013, 2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ജനുവരി 2022) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 27 വരെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് ( 7 -പരീക്ഷ) അപേക്ഷ സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്

സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകള്‍ നടത്തുതിന് സഹായകമാകുതാണ് ഇളവ്.

കായിക പഠനവകുപ്പുമായി സഹകരിച്ച് ചേലമ്പ്ര പഞ്ചായത്തില്‍ കായിക കാമ്പസ് കമ്യൂണിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാം നടത്തുതിനുള്ള ധാരണാപത്രം അംഗീകരിച്ചു. ഇതേ മാതൃകയില്‍ മറ്റു പഞ്ചായത്തുകളുമായും സഹകരിക്കുതിന് കായിക സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും.

യു.ജി.സി. ഉത്തരവ് പ്രകാരം സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് പി.എച്ച്.ഡിക്ക് ഇളവ് നല്‍കുത് 2023 വരെ തുടരും.

മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസിലെ മാര്‍ക്കും സര്‍വകലാശാലക്ക് നല്‍കുന്ന മാര്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ടായാല്‍ ചീഫ് എക്സാമിനര്‍, അഡീഷണല്‍ എക്സാമിനര്‍ എന്നിവരില്‍ നിന്ന് പിഴയീടാക്കാനും യോഗം തീരുമാനിച്ചു.

സിന്‍ഡിക്കേറ്റിന്റെ ജില്ലാതല പരിശോധനാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

അംബേദ്കര്‍ ജയന്തി ദിനത്തില്‍ പ്രഭാഷണം

അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ 14-ന് രാവിലെ 10.30-ന് പ്രഭാഷണം സംഘടിപ്പിക്കും. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ കെ.വി.ആര്‍ ഗവ. കോളജിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ മുന്‍ ചെയര്‍മാനും കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍ പ്രൊഫസറുമായ ഡോ. സുഖ്ദേവ് തൊറാട്ട് മുഖ്യ പ്രഭാഷണം നടത്തും. ഓൺലൈനായി നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്ധ്രപ്രദേശ് ക്ലസ്റ്റര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി.വി.ആര്‍. സായി ഗോപാല്‍ പ്രത്യേക പ്രഭാഷണം നടത്തും. അംബേദ്കര്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ്, കുര്‍ണൂല്‍ കെ.വി.ആര്‍. ഗവ. കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. എം.സി. സാഹിത്യ എിവര്‍ സംസാരിക്കും.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് 12.02.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

റിസോഴ്‌സ് പേഴ്‌സൺ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഓൺ ഐ.സി.എച്ച്. ആന്റ് എസ്.ഡി. യില്‍ റിസോഴ്‌സ് പേഴ്‌സൺ നിയമനത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം വകുപ്പുതലവന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

താല്‍ക്കാലിക സീറ്റ് വര്‍ദ്ധന – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വര്‍ദ്ധനക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് 170 രൂപ പിഴയോടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി നവംബര്‍ 2022 പരീക്ഷകള്‍ മെയ് 8-നും ഒന്നാം സെമസ്റ്റര്‍ മെയ് 22-നും തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2020 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കും. പുനഃ പരിശോധന ,സൂക്ഷ്മ പരിശോധന ,ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം സർവ്വകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി 28 .04 .2023.

മൂന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്‌ട്രേഷൻ), നവംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 29 വരെ സ്വീകരിക്കും. വിദ്യാർത്ഥികൾ ഗ്രേഡ് കാർഡിന്റെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പരീക്ഷാഫലം ഒരു മാസം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- 2019 അഡ്മിഷൻ മുതൽ ) ഒക്ടോബർ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു . പുനർ മൂല്യ നിർണയം , സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27 .04 .2023.
ഏഴാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധ ,സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്ക് 27 .04 2023 5 PM വരെ അപേക്ഷിക്കാം.

കോഴ്സ് വൈവ

പത്താം സെമസ്റ്റർ ബി. എ .എൽ.എൽ .ബി(റഗുലർ -2018 അഡ്‌മിഷൻ) , മെയ് 2023 കോഴ്‌സ് വൈവ 18.04.2023 & 19.04.2023 തീയതികളിലായി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തലശ്ശേരി ക്യാമ്പസ്, പാലയാട് -ൽ വെച്ച് നടക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

മേളയിലെ താരമായി യൂണികോഫി

സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിൽ നടക്കുന്ന മെഗാ എക്സിബിഷനിൽ വ്യത്യസ്തമാവുകയാണ് കണ്ണൂർ സർവകലാശാലയുടെ പ്രദർശന സ്റ്റാളുകൾ.വിദ്യ അഭ്യസിക്കുന്നതിന് പുറമെ അവ എങ്ങനെ പ്രാവർത്തികമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് സർവകലാശാലയിലെ എംബി എ വിദ്യാർത്ഥികൾ. തെയ്യം, സർക്കസ്, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾക്ക് പേരുകേട്ട കണ്ണൂരിനെ കാപ്പിയുടെ പെരുമയാൽ ലോകത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് ” യൂണി കോഫി “. കണ്ണൂർ സർവകലാശാല ടെക്നോളജി ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്ററാണ് കാപ്പിപ്പൊടി പുറത്തിറക്കുന്നത്. വയനാട്ടിലെയും ആലക്കോടിലെയും കാപ്പി കർഷകരിൽ നിന്നും കാപ്പിക്കുരു ശേഖരിച്ച് പൊടിച്ചുണ്ടാക്കിയതാണ് വിപണിയിലേക്ക് എത്തിക്കുന്നത്.100 ഗ്രാമിന്റെ പാക്കറ്റിന് 120 രൂപയ്ക്കാണ് ഡബിൾ എ ഗുണ നിലവാരമുള്ള യൂണികോഫീ വിൽക്കുന്നത്. തുടക്കം മുതൽ തന്നെ വിജയകരമായി മുന്നേറുന്ന ഈ ആശയം കൂടുതൽ പേരിലേക്കെത്തിക്കാനും സംരംഭകർ തീരുമാനിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 13 april 2023