scorecardresearch

University Announcements 12 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 12 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ്സി .ബി.സി.എസ്.എസ്. ബി.സി.എ. (332) (2016 അഡ്മിഷന്‍ – സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ – മേഴ്സിചാന്‍സ്, 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി 2022 ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., ജൂലൈ 2022 (മേഴ്സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ബി.ആര്‍ക്ക്. (2013 സ്കീം) വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 17 മുതലും എട്ടാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 18 മുതലും ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 21 മുതലും ബി.പി.എ. മ്യൂസിക് (മൃദംഗം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 25 മുതലും രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച്ന ടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 17 മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (യു.സി.ഇ.കെ.) (2018 സ്കീം) ജൂലൈ 2022, ആറാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം) ഡിസംബര്‍ 2021, അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം) ഡിസംബര്‍ 2021, എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള

വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യൂവേഷന്‍ സെക്ഷനില്‍ 2022 ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ലീഡര്‍ഷിപ് ഡെവലപ്മെന്‍റ് പ്രോഗ്രാം – ഹ്രസ്വകാല കോഴ്സ്

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്‍റ് സെന്‍ററില്‍ 2022 നവംബര്‍ 4 മുതല്‍ 10 വരെ യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന ലീഡര്‍ഷിപ്ഡെ വലപ്മെന്‍റ് പ്രോഗ്രാം ഹ്രസ്വകാല കോഴ്സിനു അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്‍റെ സാക്ഷ്യപത്രത്തോടു കൂടി ഇ-മെയില്‍ ഐ.ഡി.യില്‍ 2022 ഒക്ടോബര്‍ 19 ന്മു ന്‍പ് മെയില്‍ ചെയ്യേണ്ടതാണ്. കൂടാതെ അപേക്ഷകള്‍ ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമണ്‍ റിസോഴ്സ്ഡെ വലപ്മെന്‍റ് സെന്‍റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ തപാല്‍ വഴിയും ഒക്ടോബര്‍ 19 ന് മുന്‍പ് ലഭിക്കത്തക്കവണ്ണം അയക്കാവുന്നതാണ്. സോഷ്യല്‍ സയന്‍സസ് – റിഫ്രഷര്‍ കോഴ്സ്

കേരളസര്‍വകലാശാലയിലെ യു.ജി.സി., ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്‍റ് സെന്‍ററില്‍ 2022 നവംബര്‍ 16 മുതല്‍ 29 വരെ യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന സോഷ്യല്‍ സയന്‍സസ്റി ഫ്രഷര്‍ കോഴ്സിനു അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്‍റെ സാക്ഷ്യപ്രതത്തോടു കൂടി വൃറരൗിശസല@്യമവീീ.രീാ എന്ന എന്ന ഇ-മെയില്‍ ഐ.ഡി.യില്‍ ഒക്ടോബര്‍ 22 ന് മുന്‍പ് മെയില്‍ ചെയ്യേണ്ടതാണ്. കൂടാതെ അപേക്ഷകള്‍ ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്‍റ് സെന്‍റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ തപാല്‍ വഴിയും ഒക്ടോബര്‍ 22 ന് മുന്‍പ് കിട്ടത്തക്കവണ്ണം അയക്കാവുന്നതാണ്.

MG University Announcements: എം ജി സര്‍വകലാശാല

ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം; 15 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായ സംഘടിപ്പിക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ഒക്ടോബർ 17 മുതൽ 22 വരെ നടക്കും. സെപ്റ്റംബർ 26 മുതൽ നടത്താനിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.

പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർക്ക് ഒക്ടോബർ 15 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ഫോൺ: 0481 2731013, 8921209794.

കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് (2), റിസർച്ച് ഫെല്ലോ (2), ടെക്നിക്കൽ അസിസ്റ്റന്റ് (1) തസ്തികകളിൽ ആറുമാസത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 15 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

വാക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ പത്തിന് രാവിലെ 11.30ന് നടക്കും.

താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 10ന് രാവിലെ 10.30ന് എത്തണം.

വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

നവംബർ 18 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.പി.ഇ.എസ്(2019 അഡ്മിഷൻ റഗുലർ / 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ എട്ടു വരെയും പിഴയോടു കൂടി നവംബർ ഒൻപതിനും സൂപ്പർഫൈനോടു കൂടി നവംബർ പത്തിനും അപേക്ഷ നൽകാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ് ഒന്ന്,അഞ്ച് സെമസ്റ്റർ പരീക്ഷകൾക്ക് (2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പിഴ കൂടാതെ ഒക്ടോബർ 27 വരെയും പിഴയോടു കൂടി 28 നും സൂപ്പർഫൈനോടു കൂടി 29 നും അപേക്ഷ നൽകാം. വീണ്ടും എഴുതുന്ന വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമെ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി അടയ്ക്കണം.

സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷ

മൂന്നാം സെമസ്റ്റർ എം.പി.ഇ. (എം.പി.ഇ./ എം.പി.എഡ് 2009 മുതൽ 2012 വരെയുള്ള അഡ്മിഷൻ) സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28നും അപേക്ഷ സമർപ്പിക്കാം. ഫീസ് epay.mgu.ac.in ലിങ്ക് വഴി അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ടൈം ടേബിൾ പരിഷ്‌ക്കരിച്ചു

ആഗസ്റ്റ് 24 ന് ആരംഭിച്ച അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എ.ജെ.എം.സി. / എം.എസ്.ഡബ്ല്യു. / എം.എം.എച്ച്. / എം.ടി.എ. / എം.ടി.ടി.എം. (സി.എസ്.എസ്, 2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) ഓഗസ്റ്റ് 2022 ബിരുദ പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചു.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്.സി. ബേസിക് സയൻസ് -സ്റ്റാറ്റിസ്റ്റിക്‌സ് / എം.എസ്.സി ബേസിക് സയൻസ് – കെമിസ്ട്രി / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / എം.എ. ഇംഗ്ലീഷ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ പരീക്ഷകൾ(നവംബർ 2022) നവംബർ 16 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആൻഡ് ഹോസ്പിറ്റാലി മാനേജ്മെൻറ് / ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 18 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. അനിമേഷൻ, എം.എ. സിനിമ ആൻഡ് ടെലിവിഷൻ, എം.എ. ഗ്രാഫിക് ഡിസൈൻ, എം.എ. മൾട്ടിമീഡിയ (സി.എസ്.എസ്, റഗുലറും സപ്ലിമെന്ററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മെയ് മാസത്തിൽ നടന്ന മൂന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2008 മുതൽ 2014 വരെ അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം പരീക്ഷാ കൺട്രോളറുട കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ അനലിറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും നവംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഡിസംബര്‍ 3-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17, 19 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സുലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍, ബി.സി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ; വിജ്ഞാപനം ഉടൻ

2022 -23 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ/ബിരുദാനന്തര/സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ കണ്ണൂർ സർവകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. ശ്രീനാരായണ ഗുരു സർവകലാശാല അപേക്ഷ ക്ഷണിച്ച കോഴ്‌സുകൾ ഒഴികെയുള്ള ബി .കോം (കോപ്പറേഷൻ), ബി .ബി .എ, ബി.എ ഹിസ്റ്ററി, ബി.എ എക്കണോമിക്സ്, ബി.എ അഫ്സൽ -ഉൽ -ഉലമ, ബി. എ പൊളിറ്റിക്കൽ സയൻസ്, ബി. എ കന്നഡ, എന്നീ ബിരുദ പ്രോഗ്രാമുകളിലും , എം.എ എക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.എ അറബിക് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും അഫ്സൽ -ഉൽ -ഉലമ പ്രിലിമിനറി, അഡിഷണൽ ഓപ്ഷണൽ കോ -ഓപ്പറേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലുമാണ് സർവകലാശാല അപേക്ഷ ക്ഷണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പുറത്തിറക്കും.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവന് മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9447458499

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 19 ബുധനാഴ്ച രാവിലെ 10.30 ന് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എത്തേണ്ടതാണ്. ഫോൺ: 0497-2782441

സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14 – ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സിൽ പൊതു വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം ഫോൺ: 9847859018

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ മാത്തമാറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എത്തണം. ഫോൺ: 9349523003

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല 2022 – 23 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/കന്നഡ/അഫ്സൽ – ഉൽ- ഉലമ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ ഇക്കണോമിക്സ്/ഹിസ്റ്ററി/അറബിക്, സർട്ടിഫിക്കറ്റ് കോഴ്സുകളായ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230.

മെൻസ്‌ട്രുയൽ കപ്പ്‌ ബോധവൽക്കരണ ക്ലാസ്സ്‌

മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ മെൻസ്‌ട്രുയൽ കപ്പ്‌ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജേർണലിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗവേഷണ വിദ്യാർത്ഥി ശ്രുതി സി ആർ ക്ലാസ്സ്‌ നയിച്ചു . ജേർണലിസം വകുപ്പിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റു വകുപ്പുകളിലെ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 12 october 2022