University Announcements 12 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 12 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരള സര്‍വകലാശാല 2021 ജൂണ്‍ മാസത്തില്‍ നടത്തിയ എം.എ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് 2019 -21 ബാച്ച് (സി.എസ്.എസ് ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കേരള സര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീം – 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ
ത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ മലയാളം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, രണ്ടാംവര്‍ഷ മേഴ്‌സി ചാന്‍സ് (1998 സ്‌കീം ആന്‍ഡ് 2001 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് മാസം നടത്തിയ പാര്‍ട്ട് മൂന്ന് ബി.കോം അന്വല്‍

സ്‌കീം പ്രൈവറ്റ് ആന്‍ഡ് സപ്ലിമെന്ററി ഫൈനല്‍ ഇയര്‍ ഒണ്‍ലി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തടഞ്ഞു വെച്ചിരുന്ന 97 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റിലീസ് ചെയ്തിട്ടുണ്ട്. പ്രസ്തുത വിദ്യാര്‍ഥികള്‍ക്ക് മാത്രം പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 2021 ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിള്‍

കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം. എഡ് (2018 സ്‌കീം റഗുലര്‍/ സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 2021 ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്.സി (2019 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017,2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സി) മെയ് 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 18 മുതല്‍ അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 18 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ബി.ബി.എ (അന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ,സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കണ്ണമ്മൂല ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും, കൊല്ലം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍ കോളേജിലും , ആലപ്പുഴ ജില്ലാ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്. ഡി കോളേജിലും , പത്തനംതിട്ട ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ അടൂര്‍ സെന്റ് സിറില്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വ്വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ 2021 അധ്യയന വര്‍ഷം പുതിയതായി ആരംഭിക്കുന്ന എം.എസ്.സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021- 23 ബാച്ച് അഡ്മിഷന് എംഎസ്.സി ഫിസിക്‌സ് (അപ്ലൈഡ് ഇലക്ട്രോണിക്‌സ് / സ്‌പേസ് ഫിസിക്‌സ് / റിന്യുവബിള്‍ എനര്‍ജി) 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശനം നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ 20 നകം ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം അപേക്ഷകള്‍ css. keralauty@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഈ മെയില്‍ ചെയ്യേണ്ടതാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.കോം ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് പ്രോഗ്രാമിന് 2021 -23 ബാച്ച് അഡ്മിഷനു ടഇ സീറ്റും എല്‍.എല്‍.എം, എം.സി.ജെ, എം.സ്.സി കെമിസ്ട്രി പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷനു ST സീറ്റും ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2021 ഒക്ടോബര്‍ 18 ന രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

സ്‌പെഷ്യല്‍ പരീക്ഷ

2021 ജൂണ്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി (ത്രിവത്സരം), പത്താം സെമസ്റ്റര്‍ ബി.എ/ ബി.കോം/ ബി.ബി.എ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി, നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു കോവിഡ്-19 കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ്‌കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഒക്ടോബര്‍ 18 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/ 2018ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 വരെയും അപേക്ഷിക്കാം.

പരീക്ഷാ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) – റഗുലർ വിദ്യാർഥികൾ (കോളേജ് സ്റ്റഡി) – അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 – പേപ്പർ 8 – റിസർച്ച് മെതഡോളജി എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 25ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിലെ എം.എസ് സി. ഫിസിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽപ്പെട്ടവരുടെ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല ക്യാറ്റ് 2021 പരീക്ഷയിൽ യോഗ്യതനേടിയ അർഹരായ വിദ്യാർതികൾ അസൽ യോഗ്യതാ രേഖകളുമായി ഒക്‌ടോബർ 18ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് പഠനവിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0481-2731043, ഇമെയിൽ: spap @mgu.ac.in

സ്‌പോട് അഡ്മിഷൻ 18ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 28ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി എത്തണം.

അപേക്ഷ 18 വരെ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ പിഎച്ച്.ഡി. കോഴ്‌സ്‌വർക് (2020 ബാച്ച് – സെക്കന്റ് സ്‌പെഷൽ) എക്‌സ്റ്റേണൽ പരീക്ഷകൾ ഒക്‌ടോബർ 20, 22 തീയതികളിൽ നടക്കും. അപേക്ഷകൾ ഒക്‌ടോബർ 18 വരെ പഠനവകുപ്പിൽ സമർപ്പിക്കാം.

എൽ.എൽ.എം. റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ 2021-22 അക്കാദമിക വർഷത്തേക്കുള്ള ദ്വിവത്സര എൽ.എൽ.എം. കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്. – 2019-2021 ബാച്ച് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന എം.എസ് സി. (പി.ജി.സി.എസ്.എസ്.) ഐ.ടി. രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മോളിക്യുലാർ ബയോളജി ആന്റ് ജനറ്റിക് എൻജിനീയറിംഗ് (നോൺ സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ 22 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 26 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ. റഗുലർ ആന്റ് ലാറ്ററൽ എൻട്രി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 22 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫാക്കൽറ്റി നിയമനം

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, എന്നീ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കുന്നു. ഗണിതശാസ്ത്ര, എൻവയൺമെന്റൽ സയൻസ് വിഭാഗങ്ങളിൽ പൊതുവിഭാഗത്തിനുള്ള ഓരോ ഒഴിവുകളും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള ഒരൊഴിവുമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതിയാകും. എൻ.ഇ.റ്റി. ജെ.ആർ.എഫ്., പി.എച്ച്.ഡി. യോഗ്യതകൾ പ്രസിദ്ധീകൃത പ്രബന്ധങ്ങൾ, അധ്യാപന പരിചയം എന്നിവ അഭികാമ്യം. അപേക്ഷകർക്ക് 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടിക വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസിളവ് അനുവദിക്കും. നിർദ്ദിഷ്ട യു.ജി.സി. യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപ വരേയും യു.ജി.സി യോഗ്യത ഇല്ലാത്തവർക്ക് പ്രതിദിനം 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40000 രൂപ വരെയും പ്രതിഫലം അനുവദിക്കും. താല്പര്യമുള്ളവർ നിശ്ചിതഫോറത്തിലുള്ള അപേക്ഷ iirbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ഒക്‌ടോബർ 24ന് വൈകീട്ട് അഞ്ചിനകം അയയ്ക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉണ്ടാകണം. സർവകലാശാല ആവശ്യപ്പെടുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോളേജുകളില്‍ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലക്കു കീഴിലുള്ള 9 ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 0494 2407016, 7017 (https:// admission.uoc.ac.in)

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. 2014 സ്‌കീമില്‍ അഫിലിയേറ്റഡ് കോളേജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും 2014, 22015 വര്‍ഷങ്ങളില്‍ ബിരുദപ്രവേശനം നേടിയവര്‍ക്ക് 1 മുതല്‍ 6 വരെ സെമസ്റ്ററുകളിലേക്ക് നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 6. രജിസ്‌ട്രേഷന്‍ ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപയാണ്. പരീക്ഷാ ഫീസ്, തീയതി, കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും. പരീക്ഷാ ഫീസ് കൂടി അടച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും സര്‍വകലാശാലയിലേക്ക് അയച്ചാല്‍ മതി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

2008 സ്‌കീം അഞ്ചാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ ബാച്ചിലര്‍ ഓഫ് ലോ ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2016 മുതല്‍ 2018 വരെ പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം വൊക്കേഷണല്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ബി.എച്ച്.എ. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന് തുടങ്ങും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ട് വര്‍ഷ ബി.എഡ്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് അര്‍ഹരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പട്ടികയിലുള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി.എച്ച്.ഡി പ്രവേശനം- തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2021-22 വർഷത്തിലെ പി.എച്ച്.ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 18.10.2021 (തിങ്കളാഴ്ച്ച) വരെ നീട്ടിയിരിക്കുന്നു. താത്പര്യമുള്ളവർ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അപേക്ഷയുടെ പ്രിന്റ് ഔട്ടും ചലാൻ രസീതിയും മറ്റു അനുബന്ധരേഖകളും ഡയറക്ടർ റിസേർച്ച് ഡയറക്ടറേറ്റ് കണ്ണൂർ സർവ്വകലാശാല സിവിൽ സ്റ്റേഷൻ എന്ന വിലാസത്തിൽ 21.10.2021 (വ്യാഴാഴ്ച) 5.00 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതുമാണ് . കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ് (www. kannuruniversity.ac.in).

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റീലേക്ക് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ, ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. അപേക്ഷാര്‍ത്ഥികള്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 20. കൂടുതല്‍ വിവരത്തിന് 04734-296496, 8547126028 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

കുസാറ്റ്: വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്‌സില്‍ ഇ.ടി.ബി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒക്‌ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0484-2862461

കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പില്‍ എം.എ. അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0484-2576030

കുസാറ്റ് ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ എം.ടെക്. ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575008. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് മുമ്പ് instrumentation @cusat.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബന്ധപ്പെട്ട രേഖകള്‍ അയക്കണം.

കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം. ടെക്ക് കമ്പ്യൂട്ടര്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 17-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/

കുസാറ്റ് ബയോടെക്‌നോളജി വകുപ്പില്‍ എം.എസ്.സി. ബയോടെക്‌നോളജി, എം.എസ്.സി. മൈക്രോബയോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 18-ന് ഉച്ചക്ക് 2.30 നുള്ളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/

കുസാറ്റ്: സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ എം.ടെക് ഫുള്‍ ടൈം പ്രോഗ്രാമുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21-ന് നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in/

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 12 october 2021

Next Story
Victers Channel Timetable October 13: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 13 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com