Latest News

University Announcements 12 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 12 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്. ബി.എസ്‌സി. മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 17 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് നവംബര്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. പരീക്ഷകള്‍ നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകള്‍ ഡിസംബര്‍ 1 മുതലും പുനഃക്രമീകരിച്ചിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 നവംബര്‍ 25 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2013 സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് കോഴ്‌സി’ന് അപേക്ഷിക്കാം. ഐശ്ചിക വിഷയത്തില്‍ 50% മാര്‍ക്കോടുകൂടിയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാല്‍ ഹിന്ദിഭാഷയും സാഹിത്യവും ഐച്ഛികവിഷയമല്ലാത്ത ബിരുദധാരികള്‍ ബിരുദ തലത്തില്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു തലത്തിലോ മുകളിലോ ഹിന്ദി പ്രചാരസഭ പോലുളള സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ ആയിരിക്കണം. അപേക്ഷാഫീസായ 200 രൂപ ഫിനാന്‍സ് ഓഫീസര്‍, യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ പേരില്‍ അടച്ച് രസീത് അപേക്ഷയോടൊപ്പം വച്ച് Hon.Director, Centre for Translation & Translation Studies, University of Kerala, Karaiavattom P.O., Thiruvananthapuram 695581 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം കിട്ടത്തക്കവിധം തപാല്‍ വഴി അയയ്ക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. അപേക്ഷാഫോറം സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207639544, 9349439544 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അഗ്രോ ഇക്കോളജി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

യൂറോപ്യന്‍ യൂണിയന്‍ നെക്സ്റ്റ് ഫുഡ് പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന അഗ്രോ ഇക്കോളജി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് https:// keralauniversity.ac.in/news ലിങ്ക് കാണുക. ഫോണ്‍:8281989169.

MG University Announcements: എംജി സർവകലാശാല

ബിരുദപ്രവേശനം 25 വരെ

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദപ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 18 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സംവരണ-മെറിറ്റ് തത്വങ്ങൾ പാലിച്ച് കോളേജുകൾക്ക് പ്രവേശനം നടത്താം. പ്രവേശനനടപടികൾ നവംബർ 25ന് പൂർത്തീകരിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എം.എസ് സി. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റാ സയൻസ്

മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിച്ച സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ് സി. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമുകൾക്കും സ്‌കൂൾ ഓഫ് ഡാറ്റാ അനലറ്റക്‌സിലെ എം.എസ് സി. ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്‌സ് പ്രോഗ്രാമിനും തുടക്കമായി. മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളോടെ ആരംഭിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ നവംബർ 18ന് തുടങ്ങും. യു.ജി.സി.-സി.എസ്.ഐ.ആർ. നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷകൾക്കും യു.പി.എസ്.സി. നടത്തുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കും പഠനത്തോടൊപ്പം ഇവിടെ പരിശീലനവും നൽകും. മഹാത്മഗാന്ധി സർവകലാശാല മുഖ്യ കാമ്പസിൽതന്നെ നടത്തപ്പെടുന്ന ഈ പ്രോഗ്രാമുകളിൽ ക്ലാസുകളെടുക്കുന്നതിന് ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള വിദഗ്ധരുമുണ്ടാകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിനും തൊഴിൽ പരിശീലനത്തിനും പ്രാമുഖ്യം നൽകുന്ന പഠനരീതിയാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഗവേഷണസ്ഥാപനങ്ങളുമായും യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പ്രോഗ്രാമുകളുടെ കരിക്കുലം തയാറാക്കിയിരിക്കുന്നത്.

ഗവേഷണ മേഖലയിലും തൊഴിൽ കമ്പോളത്തിലും ഏറ്റവും ഡിമാന്റുള്ള നൂതന പ്രോഗ്രാമുകളാണ് ഡേറ്റാ സയൻസും ഡേറ്റാ അനലിറ്റിക്‌സും. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മുന്നിൽക്കണ്ടാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്‌കൂളുകൾക്ക് നേതൃത്വം നൽകുന്ന ഓണററി ഡയറക്ടർ ഡോ. കെ.കെ.ജോസ് അറിയിച്ചു.

സാമ്പത്തിക മാനേജ്‌മെന്റ്, ആരോഗ്യം, വികസനം, ഗവേഷണം, കാലാവസ്ഥാ പ്രവചനം, രോഗനിർണയം, എൻജിനീയറിംഗ് മേഖലകളിൽ ഡേറ്റാ അനലിസ്റ്റുകൾക്കും ഡേറ്റാ എൻജിനീയർമാർക്കും വൻതോതിലുള്ള ആവശ്യമാണുള്ളത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം, വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകൾ എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്‌സ് എം.എസ് സി.ക്കാർക്ക് മികച്ച അവസരങ്ങൾ ഉണ്ട്. . പ്രോഗ്രാമുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8304870247.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്‌പോട് അഡ്മിഷൻ പങ്കെടുക്കണം.

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് (2021 അഡ്മിഷൻ) ജനറൽ, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി., മുസ്‌ലിം, എക്‌സ്.ഒ.ബി.സി. സീറ്റുകൾ ഒഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 16ന് ഉച്ചയ്ക്ക് 12നകം ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം അവരുടെ സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 17ന് രാവിലെ11ന് പരിഗണിക്കും.

എസ്.സി. വിഭാഗത്തിൽ ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം നവംബർ 17ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ബയോസയൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ്) (2020-22 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അക്കാദമിക് കൗൺസിൽ യോഗം ഡിസംബർ 22ന്

മഹാത്മാഗാന്ധി സർവകലാശാല അക്കാദമിക് കൗൺസിലിന്റെ യോഗം ഡിസംബർ 22ന് രാവിലെ 10ന് നടക്കും. നേരിട്ട് പങ്കെടുക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. യോഗത്തിൽ അവതരിപ്പിക്കുന്നതിനുള്ള പ്രമേയങ്ങൾ മുൻകൂറായി ഡിസംബർ ഒന്നിനകം അംഗങ്ങൾ രജിസ്ട്രാർക്ക് നൽകേണ്ടതാണ്. യോഗത്തിന്റെ അജണ്ട, ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള ലിങ്ക് എന്നിവ ഇ-മെയിലിൽ അയച്ചുനൽകുന്നതിനായി അംഗങ്ങളുടെ ഇ-മെയിൽ വിലാസം acc2 @mgu.ac.in എന്ന ഇ-മെയിലിലേക്ക് അയച്ചുനൽകണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

അഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു.

2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു.

2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ , റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം.

മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി 2019 നവംബര്‍ , നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിശോധനാ ഫലം പ്രിസിദ്ധീകരിച്ചു.

എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഗ്രേഡ് കാര്‍ഡ്

2021 മാര്‍ച്ച് അഫ്ദലുല്‍ ഉലമ രണ്ടാം വര്‍ഷ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ പരീക്ഷഎഴുതിയ കേന്ദ്രരങ്ങളില്‍ ലഭ്യമാണ്. നേരത്തെ സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ലഭിക്കും.

പരീക്ഷ

2013 പ്രവേശനം നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് റഗുലര്‍/സപ്ലിമെന്ററി 2021 ഏപ്രില്‍ പരീക്ഷ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നവംബര്‍ 15ന് ആരംഭിക്കും. സമയക്രമവും വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് റഗലുര്‍ 2021 ഏപ്രില്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ 29ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

എസ്.ഡിഇ/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2019 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ മള്‍ട്ടിമീഡിയ/അഫദലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. പിഴയില്ലാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

ഗസ്റ്റ് അധ്യാപക നിയമനം

സര്‍വ്വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ കല്ലായി സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍ 952667068, 0495 2992701

റിഫ്രഷര്‍ കോഴ്‌സ്

യൂണിവേഴ്‌സിറ്റി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വ്വകലാശാല അധ്യാപകര്‍ക്ക് വേണ്ടി നവംബര്‍ 29 മുതല്‍ സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ughrdc. uoc.ac.in, 0494 2407350, 2407351. പി.ആര്‍. 1158/2021

പുനഃപ്രവേശനം

എസ്.ഡി.ഇ ബി.എ, ബി.കോം, ബിഎസ്.സി (മാത്സ്) ബി.ബി.എ പ്രോഗ്രാമുകള്‍ക്ക് 2016, 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടുകയും ഒന്ന്, രണ്ട് മൂന്ന് നാല് സെമസ്റ്ററുകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള സമയം നീട്ടി. 100 രൂപ പിഴയോടെ ഓണാലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെ ബിഎ, ബികോം, ബിഎസ്.സി (മാത്സ്) ബിബിഎ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്ഡിഇ വഴി അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള അപേക്ഷാ തിയതി 100 രൂപ പിഴയോടെ നവംബര്‍ 20 വരെ നീട്ടി.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എ ഹിന്ദി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, നീലേശ്വരം പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിലേക്ക് SEBC, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹിന്ദി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.

എം.എസ്.സി പ്ലാൻറ് സയൻസ്- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 15-11-2021 തിങ്കളാഴ്ച രാവിലെ 11:30ന് ഹാജരാകണം. ഫോൺ:79022687549.

എം.എസ്.സി. ബയോടെക്‌നോളജി / മൈക്രോബയോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല, പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിൽ എം.എസ്‌.സി. ബയോടെക്‌നോളജി, എം.എസ്‌.സി. മൈക്രോബയോളജി കോഴ്സുകളിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ള ബി.എസ്‌.സി. ലൈഫ് സയൻസ് കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് 15.11.2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി അസ്സൽ രേഖകൾ സഹിതം വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം.

എൽ.എൽ.എം. സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ എസ്.സി വിഭാഗത്തിന് മൂന്നും എസ്.റ്റി വിഭാഗത്തിന് ഒന്നും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16.11.2021 ന് ഉച്ചയ്‌ക്കു ഒരു മണിക്ക്‌ വകുപ്പ് മേധാവി മുമ്പാകെ ഹാജരാവേണ്ടതാണ്. വിലാസം :സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ , )കാസറഗോഡ്. ഫോൺ: 9961936451.

യു ജി സി – എച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു.ജി.സി – എച്.ആർ.ഡി.സി. ഇന്റർ/മൾട്ടി ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് കോഴ്‌സിലേക്ക് സർവകലാശാല / കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ 30-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരം നടത്തുന്ന കോഴ്സ് 08-12-2021 നു തുടങ്ങി 21-12-2021നു അവസാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (https:// hrdc.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം രജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ലാബ് അസിസ്റ്റന്റ് വാക്-ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിലുള്ള ഫിസിക്സ് ഡിപ്പാർട്മെന്റിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത ലാബ് അസിസ്റ്റന്റ് (ദിവസ വേതന അടിസ്ഥാനത്തിൽ) തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി. എസ്. സി. ഫിസിക്സ് ആണ് അടിസ്ഥാന യോഗ്യത. എം.എസ് .സി ഫിസിക്സ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായവർ 15/11/2021ന് രാവിലെ 10 മണിക്ക് അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഫിസിക്സ് വകുപ്പിൽ ഹാജരാകേണ്ടതാണ്.

ടൈംടേബിൾ

01.12.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ജൂൺ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 25.11.2021 വരെ സ്വീകരിക്കും.

Read More: University Announcements 11 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 12 november 2021

Next Story
Victers Channel Timetable November 13, 14: നവംബർ 13,14 ദിവസങ്ങളിൽ വിക്ടേഴ്‌സ് ചാനലിന് അവധിvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com