University Announcements 12 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍/പ്രോജക്ട് /വൈവ
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മെയ് മാസം നടത്തുന്ന ബി.ബി.എ ആറാം
സെമസ്റ്റര്‍ (2018 മുതല്‍ 2020 അഡ്മിഷന്‍) പ്രോജക്ട് വൈവ വോസി പരീക്ഷയുടെ ടൈംടേബിള്‍
പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം ഏപ്രില്‍ 2023 പ്രോജക്ട്/
വൈവ പരീക്ഷകള്‍ മെയ് 17 മുതല്‍ വിവിധ കോളേജുകളില്‍ ആരംഭിക്കുന്നു. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 മെയ് 16 മുതല്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്
ബി.എസ്‌സി ബയോകെമിസ്ട്രി (റെഗുലര്‍ – 2020അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2019 അഡ്മിഷന്‍,
മേഴ്‌സി ചാന്‍സ് – 2013 – 2017 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ
ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.എസ്‌സി
ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പ്രസ്തുത കോഴ്‌സിന്റെ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.എസ്‌സി
ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ മൈക്രോബയോളജി
(വൊക്കേഷനല്‍) പ്രാക്ടിക്കല്‍ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സര)
എല്‍.എല്‍.ബി പരീക്ഷയുടെ വൈവാവോസി ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് ജനുവരി 2023 പരീക്ഷയുടെ
പ്രാക്ടിക്കല്‍ 2023 മെയ് 25 ന് യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിക്കും വിശദമായ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.കോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138)
ജനുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 23 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച്
നടത്തുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല മെയ് മാസം 17ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍, മെയ് 2023
പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല മെയ് 26ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ/ ബി.കോം/ ബി.ബി എ എല്‍.എല്‍.ബി (റെഗുലര്‍, സപ്ലിമെന്ററി), ബി.എ എല്‍.എല്‍.ബി മേഴ്‌സി ചാന്‍സ് (2012 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ സോഷ്യോളജി (പ്രീവിയസ് ആന്‍ഡ് ഫൈനല്‍) വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.സി.എ/ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (വിദൂര
വിദ്യാഭ്യാസം ഒക്ടോബര്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2023 മെയ് 15 മുതല്‍ 22
വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഇ.ജെ കകക സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
എം.എ റഷ്യന്‍ (പാര്‍ട്ട് – ടൈം 2023-2026) ത്രിവത്സര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാല റഷ്യന്‍ പഠനവകുപ്പ് നടത്തുന്ന എം. എ. റഷ്യന്‍ (പാര്‍ട്ട്- ടൈം 2023-26) ത്രിവത്സര
പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച 50 % മാര്‍ക്കോടെ റഷ്യന്‍ ഭാഷയിലുള്ള ബിരുദം / ബി.എ. &മാു; ബി.എസ്സി.ക്ക് റഷ്യന്‍ രണ്ടാം ഭാഷയായി (സെക്കന്‍ഡ് ലാംഗ്വേജ്) ഉള്ള ബിരുദം ഏതെങ്കിലും ബിരുദത്തോടൊപ്പം കേരള സര്‍വകലാശാലയുടെ റഷ്യന്‍ ഡിപ്ലോമ/റഷ്യന്‍ ഇന്റ്റഗ്രേറ്റഡ് ഡിപ്ലോമ/കേരള സര്‍വകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യത എന്നിവ ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ (വെബ്‌സൈറ്റിലും ലഭ്യമാണ്) ജൂണ്‍ 15 -നകം പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ റഷ്യന്‍ പഠനവകുപ്പ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷഫീസ് 105/- രൂപ രജിസ്‌ട്രേഷന്‍ ഫീസ് 105/- രൂപ.
പേഴ്‌സണല്‍ ഹിയറിങ് മാറ്റിവച്ചിരിക്കുന്നു
കേരളസര്‍വകലാശാല പരീക്ഷാ ക്രമക്കേടുമായി (Malpractice) ബന്ധപ്പെട്ട് മെയ് 16, 17 തീയതികളില്‍
സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേഴ്‌സണല്‍ ഹിയറിങ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുന്നു. മെയ് 16 ലെ ഹിയറിങ് മെയ് 24 ലേക്കും മെയ് 17 ലെ ഹിയറിങ് മെയ് 19 ലേക്കും മാറ്റിവച്ചിരിക്കുന്നു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.
ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു
കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് aneeshem@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. ഫോണ്‍ 9400741861. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.എ. മള്‍ട്ടിമീഡിയ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.എ. മള്‍ട്ടിമീഡിയ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 23-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 25-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407186, 7496, 2660600.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷ ജൂണ്‍ 6-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 1-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 6-നും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെയും പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെയും ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ എം പി ഇ എസ് (റെഗുലർ), നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എ ഹിസ്റ്ററി (റെഗുലർ / സപ്ലിമെന്ററി) മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 24 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
MG University Announcements: എംജി സര്‍വകലാശാല
ഐ.യു.സി.ഡി.എസിൽ എം.എസ്.ഡബ്ല്യു
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) പുതിയതായി ആരംഭിക്കുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യു) പ്രോഗ്രമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക്(സയൻസ് വിഷയത്തിൽ ഓപ്പൺ കാറ്റഗറി – 55 ശതമാനം മാർക്കും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്കും, മാനവിക വിഷയങ്ങൾക്ക് ഓപ്പൺ കാറ്റഗറിയിൽ 50 ശതമാനം മാർക്കും, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്കും) കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറം www.iucds.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0481 2731580, ഇ-മെയിൽ: iucdsmgu@mgu.ac.in
പരീക്ഷാ കേന്ദ്രം
മെയ് 16ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ, എം.കോം, എം.എസ്.സി(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾ തങ്ങൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം(സി.എസ്.എസ് – 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2016,2015,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 24 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മെയ് 25 വരെ ഫൈനോടു കൂടിയും മെയ് 26 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
തൃപ്പൂണിത്തുറ, ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിലെ ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എഫ്.എ(2021,2020 അഡ്മിഷൻ റഗുലർ,2019 അഡ്മിഷൻ സപ്ലിമെൻററി), ഒന്നാം വർഷം (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) തിയറി പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 27 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2022 ഓഗസ്റ്റിൽ നടത്തിയ എം.ബി.എ രണ്ടാം സെമസ്റ്റർ(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 27 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.