/indian-express-malayalam/media/media_files/uploads/2023/01/university-news1.jpg)
University Announcements
University Announcements 12 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. സോഷ്യോളജി (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018, 2019 അഡ്മിഷന്‍, & മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല കാര്യവട്ടം സി.എസ്.എസ്. 2022 ഡിസംബറില്‍ നടത്തിയ ഏകവത്സര എല്‍.എല്‍.എം. (20212022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ വിജ്ഞാപനം
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ - 2022 അഡ്മിഷന്‍ - 2020 സ്കീം) ജൂണ്‍ 2023 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ് - തീയതി നീട്ടി
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം. (റെഗുലര്‍ - 2021 അഡ്മിഷന്‍ പരീക്ഷാ രജിസ്ട്രേഷന്‍ 2023 ജൂണ്‍ 16 വരെ നീട്ടിയിരിക്കുന്നു.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി. (20112020 അഡ്മിഷന്‍) - ടഘഇങ ഒഴികെയുള്ളത്, പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും, ഹാള്‍ടിക്കറ്റുമായി 2023 ജൂണ്‍ 13, 14, 15 തീയതികളില്‍ റീവാല്യുവേഷന്‍ വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര യു.ഐ.റ്റി. കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു, 2023 ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിന്‍റെ വില 100 രൂപ, കൊട്ടാരക്കര യു.ഐ.റ്റി. ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പാളിന്‍റെ പേരിലെടുത്ത 100 രൂപയുടെ ഡി.ഡിയും, സ്വന്തം മേല്‍വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ക്യാമ്പസ്, കൊട്ടാരക്കര പി.ഒ., പിന്‍ - 691506 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474 2452220, 9446973219.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ ജനറല്‍ കൗണ്‍സില്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 14-ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സെനറ്റ് ഹൗസില്‍ നടക്കും. ഉച്ചക്ക് 2 മണിക്കാണ് വോട്ടെണ്ണല്‍. അന്തിമവോട്ടര്‍ പട്ടികയില്‍ പേരുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതത് കോളേജ് പ്രിന്‍സിപ്പല്‍ / സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ ഫോറവും സഹിതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തേണ്ടതെന്ന് വരണാധികാരി അറിയിച്ചു. പി.ആര്‍. 673/2023
ഗോത്രവര്‍ഗ പഠനകേന്ദ്രത്തില്‍ ഗവേഷണ ശില്പശാല
കാലിക്കറ്റ് സര്‍വകലാശാലയിലെ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റയിനബിള്‍ ഡെവലപ്പ്മെന്റ് ചെതലയത്തെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നടത്തിയ ശില്പശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ ഗവേഷകര്‍ ഗവേഷണ പഠനങ്ങളെ നൂതന രീതിയില്‍ സമീപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. രീതി ശാസ്ത്രവും തദ്ദേശീയ സമൂഹവും, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തിലുള്ള അക്കാദമിക രചന എന്നീ വിഷയങ്ങളെ കുറിച്ചാണ് ശില്പശാല നടന്നത്. ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍ അധ്യക്ഷനായിരുന്നു. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ. പുഷ്പലത, സര്‍വകലാശാലാ ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുള്‍ റഷീദ്, ഐ.ടി.എസ്.ആര്‍. അസി. ഡയറക്ടര്‍ പി.വി. വല്‍സരാജ്, സുല്‍ത്താന്‍ ബത്തേരി അസി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം. മജീദ്, യുനെസ്‌കോ ചെയര്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ- ചെതലയത്തെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നടത്തിയ ശില്പശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ഏപ്രില്‍ 2019 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
എം.ജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ്
പ്രോഗ്രാം; 20 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. എം.എസ്സി ഫിസിക്സ്(നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി(നാനോ സയൻസ് ആന്റ് നാനോടെക്നോളജി) എന്നിവയാണ് കോഴ്സുകൾ.
എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു സർവകലാശാല പേരന്റ് ഇൻസ്റ്റിറ്റിയൂഷനായി തിരഞ്ഞെടുക്കാം.
പഠന കാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും. ഭാവിയിൽ ഗവേഷണത്തിനും ജോലിക്കും അവസരമൊരുക്കുന്നതിനായി അവസാന സെമസ്റ്ററിൽ രാജ്യത്തെയോ വിദേശത്തെയോ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ആറു മാസത്തെ പ്രോജക്ടും ഉണ്ടാകും.
മാത്തമാറ്റിക്സ് ഉൾപ്പെടെ രണ്ട് സബ്സിഡിയറി വിഷയങ്ങളടങ്ങിയ ബി.എസ്സി ഫിസിക്സ്, ബി.എസ്സി കെമിസ്ട്രി കോഴ്സുകൾ പാർട്ട് മൂന്നിന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവരെയാണ് യഥാക്രമം എം.എസ്സി ഫിസിക്സ് എം.എസ്സി കെമിസ്ട്രി കോഴ്സുകൾക്ക് പരിഗണിക്കുന്നത്.
കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് രണ്ട് സർവകലാശാലകളിലും തുല്യ കാലയളവ് ചിലവഴിക്കാം. ആദ്യ സെമസ്റ്ററിൽ പേരന്റ് യൂണിവേഴ്സിറ്റിയിൽ ക്ലാസുകളിൽ പങ്കെടുക്കാം. ജോയിന്റ് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടുന്ന ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസുകൾ. രണ്ടാം സെമസ്റ്റർ ക്ലാസ് കണ്ണൂർ സർവകലാശാലയിലും മൂന്നാം സെമസ്റ്റർ എം.ജി സർവകലാശാലയിലുമായിരിക്കും.
രണ്ടു കോഴ്സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്‌സി കോഴ്സുകൾക്ക് തുല്യമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. www.epay.mgu.ac.in എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഫീസ് അടച്ച്
https://forms.gle/JYksNtK9Qi2N2f7A8 എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.  
കൂടുതൽ വിവരങ്ങൾക്ക് 9446866088, 8185998052 എന്നീ ഫോൺ നമ്പരുകളിലും nnsst@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
ജെ.ആർ.എഫ്; അപേക്ഷാ സമയപരിധി നീട്ടി
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ഒരു പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 18 വരെ നീട്ടി.
എസ്.ഇ.ആർ.ബി യുടെ ധനസഹായത്തോടെയുള്ള പ്രോജക്ടിൻറെ കാലാവധി മൂന്നു വർഷത്തേക്കാണ്.
എൻ.ഇ.ടി അല്ലെങ്കിൽ ജി.എ.ടി.ഇ സ്‌കോറോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയും പരിഗണിക്കും.
പ്രായപരിധി  28ൽ താഴെ. എസ്.ഇ.ആർ.ബി യുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി ആദ്യ രണ്ടു വർഷം പ്രതിമാസം 31000 രൂപയും തുടർന്ന് ഒരു വർഷം പ്രതിമാസം 35000 രൂപയും എച്ച്.ആർ.എ യും ആണ് ഫെലോഷിപ്പ്.
യോഗ്യരായവർ പൂർണമായ സി.വിയും അപേക്ഷയും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ് ഫയലാക്കി krishnankartha@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ഇൻറർവ്യൂ മാറ്റിവച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്‌പോർട്‌സ് സയൻസസ് ഹോസ്റ്റലിൽ കുക്ക്, സഹായി തസ്തികകളിൽ ഓരോ ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 16നു രാവിലെ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ ഇൻറർവ്യു ജൂൺ 20ലേക്ക് മാറ്റി.  
താല്പര്യമുള്ളവർ പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11ന് വകുപ്പ് ഓഫീസിൽ എത്തണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ - ഫെബ്രുവരി 2023 (സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 17ന് നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി - ഓഗസ്റ്റ് 2022 (ഓണേഴ്‌സ് - 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 24 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ബിരുദ പ്രവേശനം
ചെർക്കള മാർത്തോമാ കോളേജിലെ ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ പ്രോഗ്രാമിലേക്കുള്ള 2023 24 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 ജൂൺ 26 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8089107834, 8281377935
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദപ്രവേശനം
2023 -24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 15.06.2023 നു വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
ട്രയൽ അലോട്മെന്റ്
2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയായ 15 ജൂൺ 2023 വരെ അപേക്ഷകർക്ക് അപേക്ഷയിലെ തെറ്റുകൾ ഫൈൻ ഇല്ലാതെ തിരുത്താവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രവേശന പരീക്ഷ
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 24 , 25 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വൈവ-വോസി പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എ മലയാളം ഡിഗ്രി ഏപ്രിൽ 2023 വൈവ-വോസി പരീക്ഷകൾ 2023 ജൂൺ 14 ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൊജക്ട് മൂല്യനിർണയം,വൈവ -വോസി പരീക്ഷാ തീയതിയിലെ മാറ്റം
ജൂൺ 13 ന് നടത്താൻ നിശ്ചയിക്കപ്പെട്ട നാലാം സെമസ്റ്റർ എം.കോം ഡിഗ്രി ഏപ്രിൽ 2023 പ്രൊജക്ട് മൂല്യനിർണയം,വൈവ -വോസി പരീക്ഷകൾ എന്നിവ ജൂൺ 15 ലേക്ക് മാറ്റിയതായി അറിയിക്കുന്നു.
ഹാൾ ടിക്കറ്റ്
ജൂൺ 14 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2023 ) മൂന്നാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (നവംബർ 2022 ) എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതിയിൽ മാറ്റം
2023 ജൂൺ 15ന് നടക്കേണ്ട കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് - 2020 സിലബസ് - റെഗുലർ / സപ്ലിമെൻററി മെയ് 2023) എം എസ് സി ക്ലിനിക്കൽ ആൻ്റ് കൗൺസലിംഗ് സൈക്കോളജിയുടെ അപ്ലൈഡ് സോഷ്യൽ സൈക്കോളജി, എം എസ് സി എൻവയോൺമെൻ്റൽ സയൻസിൻ്റെ ഇ ഐ എ & എൻവയോൺമെൻ്റൽ മാനേജ്മെൻറ് എന്നീ പരീക്ഷകൾ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മാറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us