/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT.jpg)
University Announcements
University Announcements 12 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 ഒക്ടോബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2023 ജൂലൈ 13 മുതല്‍ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ ഇ.ജെ. ഢ (അഞ്ച്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്. കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ. ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍ വഴി 2023 ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സീറ്റൊഴിവ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ ഉടന്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍റ് മെഡിറ്റേഷന്‍ കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ 2023 ജൂലൈ 15 നു മുന്‍പായി 9846671765 (ഡോ. സജീര്‍ എസ്., കോ-ഓര്‍ഡിനേറ്റര്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക.
MG University Announcements: എംജി സര്‍വകലാശാല
ബി.എഡ് ക്ലാസുകൾ 19ന് തുടങ്ങും
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിൽ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയവരുടെ 2023-24 അക്കാദമിക് വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.
ബി.എഡ് പ്രവേശനത്തിൻറെ മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശമെടുത്തിട്ടുള്ളവരും ജൂലൈ 15ന് വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കു മുൻപ് പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽപെട്ടവർക്ക് ഒന്നാം പ്രത്യേക അലോട്‌മെൻറ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാം.
കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയിലെ മൂന്നാം അലോട്ട്‌മെൻറും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ ജൂലൈ 14ന് മുൻപ് പ്രവേശനം നേടണം.
പി.ജി ക്ലാസുകൾ ഇന്ന് തുടങ്ങും
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ 2023-24 അക്കാദമിക് വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഇന്ന്(ജൂലൈ 13 വ്യാഴം) ആരംഭിക്കും.
ബിരുദ പ്രവേശനം ഒന്നാം പ്രത്യേക ആലോട്ട്‌മെൻറ്
എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രത്യേക അലോട്ട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും മൂന്നും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശനമെടുത്തിട്ടുള്ളവരുമായ എസ്.സി, എസ്.ടി വിദ്യാർഥികൾ ജുലൈ 14ന് വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനമെടുക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിര പ്രവേശനം എടുക്കാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും.
താൽക്കാലിക നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ വൊക്കേഷൻ റീഹാബിലിറ്റേഷൻ സെൻററിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണ ജോലിക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 645 രൂപ ദിവസവേതനത്തിൽ 179 ദിവസത്തേക്കായിരിക്കും നിയമനം.
ഏഴാം ക്ലാസ് വിജയിച്ച 45 വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയം അഭികാമ്യം.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വോട്ടർ കാർഡിൻറെയോ ആധാർ കാർഡിൻറെയോ പകർപ്പു സഹിതം ജൂലൈ 20നകം അസിസ്റ്റൻ രജിസ്ട്രാർ 1ന് (ഭരണവിഭാഗം) നൽകണം.
സീറ്റൊഴിവ്
എം.ജി. സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങിയ എം.എസ്.ഡബ്ല്യു കോഴ്‌സിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന്(ജൂലൈ 13) ഐ.യു.സി.ഡി.എസിൽ എത്തണം. ഫോൺ:0481 2731580.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് - ജൂൺ 2023 പരീക്ഷയുടെ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ജൂലൈ അഞ്ചിന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ ഇന്ന്(ജൂലൈ 13) അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് - മാർച്ച് 2023(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി), എം.എസ്.സി ഫിസിക്‌സ്-മെറ്റീരിയൽ സയൻസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനിൽ ജൂലൈ 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോർമാറ്റിക്‌സ്, എം.എസ്.സി സൈബർ ഫോറൻസിക്, എം.എ ജേണലിസം ആൻറ് മാസ്സ് കമ്മ്യൂണിക്കേഷൻ(പി.ജി.സി.എസ്.എസ് - റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനിൽ ജൂലൈ 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റാ സയൻസ്(പി.ജി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനിൽ ജൂലൈ 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ 13-ന് പ്രസിദ്ധീകരിക്കും. 14-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
ബിരുദ പ്രവേശനം - കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട് റാങ്ക് ലിസ്റ്റ് അതത് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളേജില്‍ നിന്നും ലഭിക്കുന്ന സമയക്രമമനുസരിച്ച് പ്രവേശനം നേടാവുന്നതാണ്. പ്രവേശനം ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള യോഗ്യരായവര്‍ 22-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓണ്‍ലൈന്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. ടീച്ചിംഗ് ലേണിംഗ് സെന്ററില്‍ 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 'ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ നടത്തുന്ന കോഴ്‌സിലേക്ക് വിദ്യാഭ്യാസ വിഷയത്തിലെ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം. 2950 രൂപയാണ് കോഴ്‌സ് ഫീ. താല്‍പര്യമുള്ളവര്‍ 20-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ ലിങ്കിനും മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്
ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്‌ഫോമായ സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമില്‍ 2023 ജനുവരി - ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബിരുദതലത്തിലുള്ള ആറ് കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂലൈ 31-ന് ക്ലാസുകള്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ ഇ.എം.എം.ആര്‍.സി വെബ്‌സൈറ്റില്‍. ഫോണ്‍ 9495108193.
'യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്' ഷോര്‍ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന 'യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്' ഷോര്‍ട് ടേം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 മുതല്‍ 31 വരെ നടക്കുന്ന കോഴ്‌സിലേക്ക് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407350, 2407351.
കോണ്‍ടാക്ട് ക്ലാസ് മാറ്റി
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. 2021 പ്രവേശനം വിദ്യാര്‍ത്ഥികളുടെ ഫാറൂഖ് കോളേജ് സെന്ററില്‍ 16-ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സ് ആഗസ്ത് 6-ലേക്ക് മാറ്റി. മറ്റ് സ്റ്റഡി സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 1 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമെസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് - റെഗുലർ 2022 അഡ്മിഷൻ) നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 25 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 14 വരെയും പിഴയോടുകൂടി ജൂലൈ 15 വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 19.
പി ജി അലോട്ട്മെന്റ്
2023 - 24 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളുടെ ഒന്നാം അലോട്ട്മെന്റ് സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 18. 07. 2023 നകം നിർബന്ധമായും അഡ്മിഷൻ ഫീസ് ഓൺലൈനായി അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us