Latest News

University Announcements 12 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 12 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2020 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. റഗുലർ ആന്റ് ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 26 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫീസ്: തിയതി നീട്ടി

നാലാം സെമസ്റ്റർ പിജി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ യു ജി (സി ബി സി എസ് ) പരീക്ഷയുടെയും ഫീസ് ഫൈൻ ഇല്ലാതെ ജൂലൈ 13 വരെയും ഫൈൻ ഓടുകൂടി ജൂലൈ 14 വരെയും സൂപ്പർ ഫൈനോടെ ജൂലൈ 15 വരെയും നീട്ടിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷ എഴുതാൻ അവസരം

രജിസ്ട്രേഷൻ ഉണ്ടായിട്ടും പ്രത്യേക കോവിഡ് സാഹചര്യങ്ങൾ മൂലം മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിരുദ സി.ബി.സി.എസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ 2018 അഡ്മിഷൻ – സ്പെഷ്യൽ സപ്ലിമെൻ്ററി പരീക്ഷ എഴുതാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഇതിനായി ജൂലൈ 14നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോവിഡ്-19 പ്രത്യേക പരീക്ഷ

കോവിഡ് വ്യാപന സമയത്ത് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് എഴുതാന്‍ സാധിക്കാത്ത കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവര്‍, വിദേശരാജ്യങ്ങളില്‍ അകപ്പെട്ടു പോയവര്‍ തുടങ്ങിയവര്‍ക്കായി കോവിഡ്-19 പ്രത്യേക പരീക്ഷ നടത്തുന്നു. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. 16-ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷകര്‍ തങ്ങളുടെ അപേക്ഷാ അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ സാധുവായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത രേഖകള്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റി പരിശോധിച്ച് അര്‍ഹത തീരുമാനിക്കുന്നതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read More: University Announcements 09 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 12 july 2021

Next Story
CBSE Class 10th, 12th result: 10, 12 പരീക്ഷാ ഫലം വൈകുമെന്ന് സിബിഎസ്ഇ; ഈ ആഴ്ച പ്രഖ്യാപിക്കില്ലCBSE, CBSE Plus Two, Supreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com