scorecardresearch

University Announcements 12 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈന്‍/ഓഫ്ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 23. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല:പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

കേരളസര്‍വകലാശാല 2022 – 23 അക്കാദമിക് വര്‍ഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സല്‍ -ഉല്‍ – ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എന്നീ കോഴ്സുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. പിഴകൂടാതെ ജനുവരി 20 വരെയും പിഴയോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 31 നകം കേരളസര്‍വകലാശാല തപാല്‍ വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. വിജ്ഞാപനത്തിന്‍റെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി ജനുവരി 16, 18 തീയതികളില്‍ കാര്യവട്ടം ഹിസ്റ്ററി വിഭാഗത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9.30 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവവോസി ജനുവരി 19, 20 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9.30 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്സ് (196), ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ ബി.എം. 1544 – ഇന്‍റേണ്‍ഷിപ് പ്രോജക്ടുമായി ബന്ധപ്പെട്ട വൈവവോസി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 19, 20 തീയതികളില്‍ വിവിധ കോളേജുകളില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം – സപ്ലിമെന്‍ററി (2012 അഡ്മിഷന്‍)/പാര്‍ട്ട്ടൈം/മേഴ്സിചാന്‍സ് (2008, 2009, 2010, 2011 അഡ്മിഷനുകള്‍) 2003 സ്കീം ട്രാന്‍സി റ്ററി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), ജനുവരി 2023 പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 21 വരെയും 150 രൂപ പിഴയോടെ ജനുവരി 25 വരെയും 400 രൂപ പിഴയോടെ ജനുവരി 28 വരെയും അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ ഓഫ്ലൈനായി മാത്രം അപേക്ഷിക്കുക. വെബ്സൈറ്റില്‍.

MG University: എം ജി സര്‍വകലാശാല

ടെക്നിക്കൽ അസിസ്റ്റൻറ്; വാക്-ഇൻ ഇൻറർവ്യു 20ന്

മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രറ്റഡ് പ്രോഗ്രാം ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസിൽ(ഐ.ഐ.ആർ.ബി.എസ്) ടെക്നിക്കൽ അസിസസ്റ്റൻറ് തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ജനുവരി 20ന് നടത്തും. മുസ്ലിം കാറ്റഗറിയിലെ ഒരു ഒഴിവിൽ ഒരു വർഷത്തേക്കാണ് നിയമനം

പ്രതിമാസ വേതനം 25,000 രൂപ. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ തതുല്യ വിഷയത്തിൽ എം.എസ്.സി ബിരുദവും സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തിപരിചയവും ആണ് അടിസ്ഥാന യോഗ്യത.

പ്രായപരിധി 25നും 45നും മധ്യേ. (2023 ജനുവരി ഒന്നിന് 45 കവിയരുത്)

താൽപര്യമുള്ളവർക്ക് ജനുവരി 20ന് 12.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖത്തിന് എത്തുന്നവർ ഉച്ചയ്ക്ക് 12ന് ഭരണവിഭാഗം അക്കാദമിക് ഹാളിൽ എഡി.എ 7 സെക്ഷനിൽ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ(www.mgu.ac.in).

ടെക്നിക്കൽ അസിസ്റ്റൻറ് ; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിൽ ഒരൊഴിവാണുള്ളത്. ഈ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു പിന്നോക്ക, ജനറൽ വിഭാഗം ഉദ്യോഗാർഥികളെയും പരിഗണിക്കും.

കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരദാനന്തര ബിരുദവും എ.എഫ്.എം. ഉള്ള കോൺഫോക്കൽ രാമൻ മൈക്രോസ്‌കോപ്പ് കൈകാര്യം ചെയ്ത് രണ്ടു വർഷം പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 30,000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും.

താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജനുവരി 20 വൈകുന്നേരം അഞ്ചിനു മുൻപ് ലഭിക്കത്തക്ക വിധം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686560 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ(www.mgu.ac.in).

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബയോ ഇൻഫോമാറ്റിക്സ് (സി.ബി.സി.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 20ന് ഇടത്തല, എം.ഇ.എസ്. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എ. ഇക്കണോമിക്സ് മോഡൽ 1 (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 16 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 23 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ബയോഇൻഫോർമാറ്റിക്സ് (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University: കാലിക്കറ്റ് സര്‍വകലാശാല

മെന്‍സ്ട്രുല്‍ കപ്പ് വിതരണവും
ബോധവത്കരണ ക്ലാസും

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജെ.സി.ഐ. കോട്ടയ്ക്കല്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററിലെ ഡോ. പി. ഷഫ്‌ന സെയ്ദു ക്ലാസെടുത്തു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്‍ശ് അധ്യക്ഷനായി. ജെ.സി.ഐ. ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി. ശിഹാബ്, ജെ.സി.ഐ. ഇന്ത്യ സോണ്‍ ഡയറക്ടര്‍ രജീഷ് പി. നായര്‍, ഡി.എസ്.യു. കൗണ്‍സിലര്‍ സ്‌നേഹ ശിവദാസ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- ജെ.സി.ഐ. കോട്ടയ്ക്കല്‍ ചാപ്റ്റര്‍ ജിയോളജി പഠനവകുപ്പില്‍ സംഘടിപ്പിച്ച മെന്‍സ്ട്രുല്‍ കപ്പ് വിതരണോദ്ഘാടനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ നിര്‍വഹിക്കുന്നു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.)  നവംബര്‍ 2022 പരീക്ഷകള്‍ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Kannur University: കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂർ സർവകലാശാലയിൽ ഈ വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കും

വ്യാഴാഴ്ച ചേർന്ന സ്പെഷ്യൽ സിന്റിക്കേറ്റ് യോഗത്തിൽ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. ഈ വർഷത്തേക്ക് മാത്രമായാണ് പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 2022 – 23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ ഇക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അഫ്സൽ – ഉൽ- ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും ജനുവരി 13 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ് ,നവംബർ 2022 പ്രായോഗിക പരീക്ഷകൾ 16.01.2023 മുതൽ 03.02.2023 വരെയുള്ള തീയതികളിൽ വിവിധ ബി.എഡ് കോളേജ്/സെന്ററുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ: ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല 2022 – 23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ ഇക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അഫ്സൽ – ഉൽ- ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ 13.01.2023ന് ആരംഭിക്കും. അവസാന തീയ്യതി: 23.01.2023. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 12 january 2023

Best of Express