scorecardresearch
Latest News

University Announcements 12 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 12 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എസ്‌സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്‌സ് (എം.എസ്‌സി.സി.എന്‍.ഡി.) (എസ്.ഡി.ഇ. – 2017 അഡ്മിഷന് മുന്‍പ്), മാര്‍ച്ച് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 24 വരെ നേരിട്ട് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നവംബര്‍ 29, 30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ (കോര്‍ ബയോകെമിസ്ട്രി), സെപ്റ്റംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍
അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സുവോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 19 മുതല്‍ 22 വരെ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ജനുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ -2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെയുളള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 14 വരെ നീട്ടി. 150 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും അപേക്ഷിക്കാം.

2021 അഡ്മിഷന്‍ (റെഗുലര്‍) അപേക്ഷകര്‍ http://www.slcm.keralauniveristy.ac.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2019 – 2020 അഡ്മിഷന്‍ അപേക്ഷകര്‍ http://www.exams.keralauniveristy.ac.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ അപേക്ഷ: സമയപരിധി നീട്ടി

യു.ജി, പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2022-23 പരീക്ഷകള്‍ക്കു പിഴയില്ലാതെ ജനുവരി 20 വരെ അപേക്ഷ നല്‍കാം. 1105 രൂപ പിഴയോടെ ജനുവരി 21 മുതല്‍ 27 വരെയും 2205 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 28 മുതല്‍ 31 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ കഥകളി, ചെണ്ട, മദ്ദളം കോംപ്ലിമെന്ററി (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2018, 2019, 2020 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എ (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2020 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) മ്യൂസിക് വീണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15, 16 തിയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ബോട്ടണി സി.എസ്.എസ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി സി.എസ്.എസ്. (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (2016, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012, 2013, 2014, 2015 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് – നവംബര്‍ 2021) പരീക്ഷയുടെ തടഞ്ഞുവച്ച ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് (8 പരീക്ഷ) ഡിസംബര്‍ 22 വരെ അപേക്ഷ നല്‍കാം.

മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 27 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് – എം.എ (മ്യൂസിക് വോക്കല്‍, മ്യൂസിക് വീണ, മ്യൂസിക് വയലിന്‍, ഭരതനാട്യം, മോഹിനിയാട്ടം, മൃദംഗം, മദ്ദളം, കഥകളി വേഷം, കഥകളി സംഗീതം റെഗുലര്‍, സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ഡിസംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

2019 നവംബറില്‍ നടന്ന ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ ബി.എ. അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ഓഫ് ക്യാമ്പസ് (സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രഖാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 24 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ഡിസംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ഗവേഷണ പ്രബന്ധത്തിനു പുരസ്‌കാരം; അപേക്ഷ 15 വരെ

മികച്ച പി.എച്ച്.ഡി, പി.ജി പ്രബന്ധങ്ങള്‍ക്കുള്ള പ്രഫ. സാബു തോമസ് അവാര്‍ഡിനു ഡിസംബര്‍ 15വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിനു കീഴില്‍ ഗവേഷണം നടത്തിയിട്ടുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മേഖലകളില്‍ ഗവേഷണ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് നല്‍കുന്നത്.

മികച്ച ഡോക്ടറല്‍ പ്രബന്ധം, മികച്ച പി.ജി (എം.ടെക് അല്ലെങ്കില്‍ എം.എസ്.സി.) പ്രബന്ധം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണു പുരസ്‌കാരം. പ്രബന്ധങ്ങളുടെ സാങ്കേതിക നിലവാരവും സാമൂഹിക-സാമ്പത്തിക പ്രസക്തിയും വിദഗ്ധ സമിതി വിലയിരുത്തി ചുരുക്കപ്പട്ടിക തയാറാക്കും. അന്തിമ ഘട്ടത്തില്‍ എത്തുന്നവര്‍ സമിതി മുന്‍പാകെ 10 മിനിറ്റ് അവതരണം നടത്തണം.

പ്രബന്ധങ്ങള്‍ 2021 ഏപ്രിലിനും 2022 മാര്‍ച്ചിനുമിടയില്‍ അംഗീകാരം ലഭിച്ചവയായിരിക്കണം. രാജ്യത്തെ അംഗീകൃത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെയാണു പരിഗണിക്കുന്നത്. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഫോണ്‍: 9446235195, 9446288448 ഇ മെയില്‍: profsabuthomasalumni@gmail.com. വെബ്‌സൈറ്റ്: http://www.sabuthomas.com. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/MKkNdKtya48EDkro7.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. ഡവലപ്മെന്റ് എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, എക്കണോമെട്രിക്സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ജനുവരി നാലിനു തുടങ്ങും.

ബി.ആര്‍ക്ക് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 10-നും ഒമ്പതാം സെമസ്റ്റര്‍ നവംബര്‍ 2022, ഡിസംബര്‍ 2022 പരീക്ഷകള്‍ ഒന്‍പതിനും തുടങ്ങും.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എം.എസ് സി. ബയോടെക്നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ജൂണ്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സുല്‍ ഉലമ, ബി.എസ് സി. മാത്തമറ്റിക്സ്, ബി.കോം., ബി.ബി.എ. നവംബര്‍ 2019/2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി (റെഗുലര്‍ /സപ്ലിമെന്റ്ററി/ ഇംപ്രൂവ്മെന്റ്) നവംബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 22ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ) ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 24നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

ടൈം ടേബിള്‍

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ജനുവരി നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബര്‍ 2022 പരീക്ഷകളുടെ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (റഗുലര്‍ 2022 അഡ്മിഷന്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് – 2020, 2021 അഡ്മിഷന്‍) ഒക്ടോബര്‍ 2022 പരീക്ഷയുടെ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്‌ട്രേഷനുള്ള ലിങ്ക് ഡിസംബര്‍ 19 മുതല്‍ ജനുവരി നാലു വരെ ലഭ്യമാകും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 12 december 2022

Best of Express