University Announcements 12 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ എം.ഫില്‍. ഹ്യൂമന്‍ റൈറ്റ്സ് (2019 – 2020) സി.എസ്.എസ്., കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാല മാര്‍ച്ച് 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ., ഇലക്ട്രോണിക്സ് (2018 അഡ്മിഷന് – റെഗുലര്‍, 2017, 2016, 2015 അഡ്മിഷന് – സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവ
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്സി. മൈക്രോബയോളജി പരീക്ഷയുടെ (മാര്‍ച്ച് 2021) പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവ പരീക്ഷകള്‍ ആഗസ്റ്റ് 16 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പിഎച്ച്ഡി. കോഴ്സ്വര്‍ക്ക് പരീക്ഷ
കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തുന്ന പിഎച്ച്ഡി. കോഴ്സ്വര്‍ക്ക് പരീക്ഷക്കുളള (ജൂലൈ 2021 സെഷന്) അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാഫോറവും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (2020 സ്കീം റെഗുലര്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 26 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 28 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2020 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി ആഗസ്റ്റ് 13, 16, 17 തീയതികളില്‍ (ഇ.ജെ. ത – പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
പുതുക്കിയ പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 13 ന് ആരംഭിക്കുന്ന ബി.എ (ആന്വല്‍) പാര്‍ട്ട് മൂന്ന് പരീക്ഷയ്ക്ക് ചെമ്പഴന്തി എസ്.എന്‍.കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ എ.ജെ.കോളേജിലും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം. കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും പന്തളം എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജോണ്‍ കോക്സ് മെമ്മോറിയല്‍ സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും തിരുവനന്തപുരം എം.ജി.കോളേജ്, തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്ലൈന് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജോണ്‍ കോക്സ് മെമ്മോറിയല്‍ സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലും പരീക്ഷ എഴുതേണ്ടതാണ്.
തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലും കൊല്ലം എഫ്.എം.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും ആലപ്പുഴ സെന്റ്.ജോസഫ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജ്, ഗവ.സംസ്കൃത കോളേജ് (ഹിസ്റ്ററി, മലയാളം, സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍) എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജിലും ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ (പെണ്‍കുട്ടികള്‍ മാത്രം), ഓഫ്ലൈന് സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും നെടുമങ്ങാട് കെ.യു.സി.റ്റി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്. നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ (ആണ്‍കുട്ടികള്‍), അറബിക്, ഇക്കണോമിക്സ്, മെയിന്‍ വിദ്യാര്‍ത്ഥികള്‍ ചെമ്പഴന്തി എസ്.എന്‍.കോളേജിലും നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (സോഷ്യോളജി ആന്റ് ഇംഗ്ലീഷ് മെയിന്‍ വിദ്യാര്‍ത്ഥികള്‍) പിരപ്പന്‍കോട് യു.ഐ.ടി.യിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ആള്.സെയിന്റ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജിലും ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഇംഗ്ലീഷ് ആന്റ് ഹിസ്റ്ററി ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍) നഗരൂര്‍ ശ്രീശങ്കരവിദ്യാപീഠംത്തിലും പരീക്ഷ എഴുതേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ നാളെ (13-8-2021) കൂടി
എം.ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു മുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം ഇന്ന് (ആഗസ്ത് 13) വൈകിട്ട് 4ന് അവസാനിക്കും. സാധ്യതാ അലോട്ട്മെന്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.
ഓൺലൈൻ അപേക്ഷയിലെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ ബോർഡ്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്തുന്നതിനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും പുനക്രമീകരിക്കുന്നതിനും ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്ത 24 വരെ സൗകര്യം ഉണ്ടാകും. ഏതെങ്കിലും സർട്ടിഫിക്കിന്റെ ഡിജിറ്റൽ പകർപ്പ് അപ് ലോഡ് ചെയ്യുന്നതിന് കഴിയാതിരുന്നവർക്ക് അത് അപ് ലോഡ് ചെയ്യുന്നതിനും ഇക്കാലയളവിൽ അവസരം ഉണ്ടാകും..
പരീക്ഷാ ഫലം
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് 2020 സെപ്തംബറിൽ നടത്തിയ 2019 -2021 ബാച്ച് – രണ്ടാം സെമസ്റ്റർ എം.എ. – മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ , എം.എ – ഇംഗ്ലീഷ് ലാംഗ്വേജ് – ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – സി എസ് എസ്- പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് സപ്ലിമെന്ററി പരീക്ഷ
മഹാത്മാഗാന്ധി സർവ്വകലാശാല ബി.ടെക് (2010 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി – പുതിയ സ്കീം) എട്ടാം സെമസ്റ്റർ പരീക്ഷ സെപ്തംബർ ഒന്നിന് ആരംഭിക്കും. ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കോവിഡ് പ്രത്യേക പരീക്ഷ ഇനി ഇല്ല
കോവിഡുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയിരുന്ന കോവിഡ്-19 പ്രത്യേക പരീക്ഷ ഇനി മുതല്‍ ഉണ്ടാകില്ല. കോവിഡ് പോസീറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്കര്‍ഷിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷക്ക് ഹാജരാകുന്നതിന് ആവശ്യമായ ഉത്തരവ് സര്‍വകലാശാല പുറത്തിറക്കി. അതുപ്രകാരം ആഗസ്ത് 11-ന് ശേഷമുള്ള പരീക്ഷകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകണമെന്നും കോവിഡ്-19 പ്രത്യേക പരീക്ഷ ഇനിമുതല്‍ ഉണ്ടാകില്ലെന്നും പരീക്ഷ കണ്ട്രോളര് അറിയിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സപ്തംബര്‍ 8, 9, 10 തീയതികളില്‍ നടക്കും.
നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലാബ് ടെക്നോളജി നവംബര്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 16-നും മെഡിക്കല്‍ ബയകെമിസട്രി 17-നും തുടങ്ങും.
പരീക്ഷ
2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്നോളജി നാഷണല്‍ സ്ട്രീം ജൂണ്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനര്മൂല്യനിര്യത്തിനു 18 വരെ അപേക്ഷിക്കാം
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ, ബി.സ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.