University Announcements 12 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2023 ജനുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ (മ്യൂസിക്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ഏപ്രില്‍ 24 മുതല്‍ നടത്തുന്നതാണ് . വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷയുടെ ഫലം
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് യു.സി.ഇ.കെ (റെഗുലര്‍ 2019 അഡ്മിഷന്‍, ഇമ്പ്രൂവ്മെന്‍റ്/ സപ്ലമെന്‍ററി 2018 അഡ്മിഷന്‍ – 2018 സ്കീം) ജൂണ്‍ 22 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 22. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2023 മാര്‍ച്ച് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എഫ.്എ പെയിന്‍റിംഗ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഏപ്രില്‍ 25 വരെ അപേക്ഷിക്കാവുന്നതാണ്.
പരീക്ഷ തീയതി
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസത്തെ നടത്താനിരിക്കുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ എം.ബി.എ (വിദൂര വിദ്യാഭ്യാസം – മേഴ്സി ചാന്‍സ് 2009 സ്കീം – 2010 മുതല്‍ 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ രജിസ്ട്രേഷന് 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 18 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഡഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കേരളസര്‍വകലാശാല റഷ്യന്‍ പഠനവിഭാഗം 2023ല്‍ നടത്തുന്ന റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, റഷ്യന്‍ ഇന്‍ഡഗ്രേറ്റഡ് ഡിപ്ലോമ (ഒരു വര്‍ഷം) കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു / പ്രീഡിഗ്രി. അപേക്ഷകള്‍ റഷ്യന്‍ പഠനവിഭാഗത്തിലും സര്‍വകലാശാല
വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 100 രൂപയും രജിസ്ട്രേഷന്‍ ഫീസ് 100 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25 വരെ, പാളയം സെനറ്റ് ഹൗസ് ക്യാമ്പസ്സിലുള്ള റഷ്യന്‍ പഠനവിഭാഗം ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
കേരളസര്‍വകലാശാല ഡിപ്പാര്‍ട്ടമെന്‍റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ – മെയ് മാസങ്ങളില്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതാണ്. അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, ഹാന്‍റ്ബോള്‍, ബാസ്കറ്റ്ബോള്‍, ബേയ്സ്ബോള്‍, റോള്‍ബോള്‍, യോഗാസന, കളരിപ്പയറ്റ് എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന സമയം രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 4:30 മുതല്‍ 6.30 വരെയുമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി.യിലുള്ള ജി.വി.രാജ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8 വരെയാണ്. മൊബൈല്‍ : 8075978209 (ബിജുമോന്‍, കോച്ച്) 7994759331 (നിതിന്‍ കോച്ച്)
MG University Announcements: എംജി സർവകലാശാല
കോളജ് വിദ്യാർഥികൾക്കായി യംഗ് ടൂറിസം ലീഡേഴ്സ് പ്രോഗ്രാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന കേരള ടൂറിസം ലീഡേഴ്സ് പ്രോഗ്രാമിന് ഏപ്രിൽ 21ന് തുടക്കം കുറിക്കും.
സംസ്ഥാനത്തെ ടൂറിസം വികസനത്തിനുള്ള പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വിദ്യാർഥികളുടെ വിനോദയാത്രകൾ അപകടകരഹിതമാക്കുക, കോളജുകളിൽ ടൂറിസം ക്ലബുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കുക, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയുടെ ആഗോള പ്രസക്തിയെക്കുറിച്ച് അറിവു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളും യംഗ് ടൂറിസം ലീഡേഴ്സ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തെ സവിശേഷമായ ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ക്രിയാത്മക ആശയങ്ങൾ വികസിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ആശയവിനിമയം, ടൂർ ഓപ്പറേഷൻ, ദുരന്തനിവാരണം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ അടിസ്ഥാന നൈപുണ്യം നേടാനും സാധിക്കും.
പരിപാടിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്റ്റർ ചെയ്യുന്നതിന് വിദ്യാർഥികൾ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസുമായോ ജില്ലാ ടൂറിസം ക്ലബ് കോ ഓർഡിനേറ്ററുമായോ ബന്ധപ്പെടണം. ഫോൺ- 9995553828, 7510910533, 8111948600.
പരീക്ഷകൾ മാറ്റി
അഫിലിയേറ്റഡ് കോളേജുകളുടെ ഈ മാസം 17 ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷനുകൾ സപ്ലിമെൻററി), ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി(2010 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകൾ മെയ് 17ന് ആരംഭിക്കും.
അധ്യാപക ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്‌സ്, എൻവയോൺമെൻറൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.
ഈ വിഷയങ്ങളിൽ പി.ജി യും കുറഞ്ഞത് രണ്ടു വർഷമെങ്കിലും സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകി പരിചയവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
താൽപര്യമുള്ളവർ ഏപ്രിൽ 19 ന് മുൻപ് civilserviceinstitute@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കണം
പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം(ട്രിപ്പിൾ മെയിൻ – മോഡൽ 3, സി.ബി.സി.എസ്. – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവ വോസിയും ഈ മാസം 18 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്.സി മോഡൽ 1 കെമിസ്ട്രി(പ്യുവർ),മോഡൽ 2 ഇൻഡസ്ട്രിയൽ കെമിസ്ട്രി, മോഡൽ 3 പെട്രോകെമിക്കൽസ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ വൈവ വോസിയും, പ്രോജക്ട് മൂല്യനിർണയവും, പ്രാക്ടിക്കൽ പരീക്ഷകളും ഏപ്രിൽ 19 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി പ്ലാൻറ് ബയോടെക്‌നോളജി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 25,26 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഇൻഫോർമേഷൻ ടെക്‌നോളജി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 17 ന് കോന്നി വി.എൻ.എസ് കോളജ് ഓഫ് ആർട്‌സ് ആൻറ് സയൻസിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019-2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 18 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ മ്യൂസിക് വീണ(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബീരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 18 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്.സി മോഡൽ 3 ഇലക്ട്രോണിക്‌സ്, മോഡൽ 3 കമ്പ്യൂട്ടർ മെയിൻറനൻസ് ആൻ ഇലക്ട്രോണിക്ക്‌സ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 24 മുതൽ വിവിധ കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് സ്‌പോർട്ട്‌സ് മാനേജ്‌മെൻറ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 17 മുതൽ അതത് കോളജുകളിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ് വെയർ ഡെവലപ്പ്‌മെൻറ് ആൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ(പുതിയ സ്‌കീം, 2022 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 17 മുതൽ ആലുവ, സെൻറ് സേവ്യേഴ്‌സ് വിമെൻസ് കോളജിൽ നടത്തും.
പരീക്ഷാ ഫലം
ഒന്നാം വർഷ ഇൻറഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ്, 2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 26 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 27 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
മായമില്ലാത്ത മഞ്ഞള്‍പ്പൊടി വിപണിയിലെത്തിക്കാന്‍ സര്‍വകലാശാലാ എന്‍.എസ്.എസ്.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് വൊളന്റിയര്‍മാര്‍ കൃഷി ചെയ്ത മഞ്ഞള്‍ പൊടിച്ച് പാക്കറ്റുകളിലാക്കി വില്പനയ്ക്കൊരുങ്ങുന്നു. കാര്‍ഷിക വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കും വലിയ സന്ദേശം നല്‍കാനാകുമെന്നാണ് എന്‍.എസ്.എസിന്റെ പ്രതീക്ഷ. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എന്‍.എസ്.എസ്. വിഭാഗത്തിന്റെ തന്നെ മറ്റൊരു പദ്ധതിയായ പഴവര്‍ഗ തോട്ടത്തില്‍ ഇടവിളയായാണ് ‘പ്രതിഭ’ എന്ന ഉയര്‍ന്ന കുര്‍കുമിന്‍ പദാര്‍ഥം അടങ്ങിയ മഞ്ഞളിനം കൃഷി ചെയ്യാന്‍ തുടങ്ങിയത്. പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും നിന്നായി ശേഖരിച്ച മഞ്ഞള്‍ വിത്തുകള്‍ ആറു മാസത്തില്‍ തന്നെ മികച്ച വിളവ് നല്‍കി. സര്‍വകലാശാലയുടെ കീഴിലുള്ള എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത മഞ്ഞള്‍ ആദ്യഘട്ടത്തില്‍ നേരിട്ടു വില്‍ക്കുകയാണ് ചെയ്തത്. രണ്ടാംഘട്ടത്തില്‍ മഞ്ഞള്‍ പൊടിച്ച് പാക്കറ്റുകളിലാക്കി വില്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. 125 ഗ്രാമിന് 50 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഷിക പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കും മറ്റു എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും കൃഷിയെ കുറിച്ച് പഠിക്കാനും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാനും ഈ സംരംഭം വഴി സാധിച്ചുവെന്ന് സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്ററായ ഡോ. ടി.എല്‍. സോണി അഭിപ്രായപ്പെട്ടു. പൂര്‍ണമായും ജൈവകൃഷിയായി ഉത്പാദിപ്പിച്ച മഞ്ഞളിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലയിലെ എന്‍.എസ്.എസ്. ടീം. നേരത്തെ കപ്പ, വാഴപ്പഴം, പച്ചക്കറികള്‍ എന്നിവയും എന്‍.എസ്.എസ്. വില്പന നടത്തിയിരുന്നു.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 4 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.