scorecardresearch
Latest News

University Announcements 11 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 11 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2022 ജനറല്‍ വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റ്

കൊല്ലം, മേഖലയിലെ കോളേജുകള്‍ – ഒക്ടോബര്‍ 12, 13 തീയതികളിലും തിരുവനന്തപുരം, മേഖലയിലെ കോളേജുകള്‍ – ഒക്ടോബര്‍ 14, 15 തീയതികളിലും കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ
ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അതാത് മേഖലാ തലത്തില്‍ സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നു.

വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്‍ററുകളില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല.

മുന്‍പ് യൂണിവേഴ്സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്‍റ് രസീതിന്‍റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്. വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ.എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം. റെഗുലര്‍/സപ്ലിമെന്‍ററി, സെപ്റ്റംബര്‍ 2022 പരീക്ഷയുടെ സി.എ.മാര്‍ക്ക് അപ്ലോഡ് ചെയ്യാനുളള അവസാന തീയതി ഒക്ടോബര്‍ 17 ലേക്ക് നീട്ടിയിരിക്കുന്നു.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്സി. ബോട്ടണി ആന്‍റ് ബയോടെക്നോളജി (247) ബി.എസ്സി. ബയോടെക്നോളജി (മള്‍ട്ടിമേജര്‍) (350) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 18 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. മ്യൂസിക് (എഫ്.ഡി.പി.) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്സി. എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് എന്‍വിയോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ് (216) പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എച്ച്.എം.എസ്. (1982 സ്കീം – മേഴ്സിചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്ടോബര്‍ 17 മുതല്‍ തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.
കോം. (മേഴ്സിചാന്‍സ് – 2013 അഡ്മിഷന്‍ മാത്രം) പരീക്ഷകള്‍ ഒക്ടോബര്‍ 21 മുതല്‍ ആരംഭി
ക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്കീം – 2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ 2022 ഒക്ടോബര്‍ 11, 12, 13, 14 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സെഷണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

കേരളസര്‍വകലാശാലയുടെ 2008 സ്കീം ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് (2008 – 2012 അഡ്മിഷന്‍) സെഷണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ ഫലം

ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, പോളിമെര്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പരീക്ഷകളുടെ (സി.എസ്.എസ് 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 10വരെയും മറ്റുള്ളവയ്ക്ക് ഒക്ടോബര്‍ 25 വരെയും അപേക്ഷിക്കാം.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഏകജാലകം വഴിയുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവര്‍ ഓണ്‍ലൈനില്‍ ഫീസ് അടച്ച് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിനു മുന്‍പ് അലോട്ട്‌മെന്‍റ് ലഭിച്ച കോളേജുകളിലെത്തി പ്രവേശനം നേടണം.

നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്‍റ് റദ്ദാക്കുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബിരുദാനന്തര ബിരുദ, ബി.എഡ് കോഴ്‌സുകളുടെ രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനു ശേഷമുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഇന്ന്(ഒക്ടോബര്‍ 12) വൈകുന്നേരം നാലുവരെ രജിസ്റ്റര്‍ ചെയ്യാം.

ഇതിനുശേഷം സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നും നിലവിലുള്ള ഒഴിവുകളിലേക്കും തുടര്‍ ഒഴിവുകളിലേക്കും കോളേജുകള്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ 15വരെ പ്രവേശനം നടത്താം.

ഇതേ നടപടിക്രമങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 17,18 തീയതികളില്‍ വീണ്ടും അപേക്ഷിക്കുന്നതിന് അവസരം ലഭിക്കും. ഈ അപേക്ഷകള്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് കോളേജുകള്‍ക്ക് ഒക്ടോബര്‍ 21, 22 തീയതികളില്‍ പ്രവേശനം നടത്താം.

വാക്ക്- ഇന്‍ -ഇന്‍റര്‍വ്യൂ

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയില്‍ (ഈഴവ/ ബില്ലവ/തീയ്യ) ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക് -ഇന്‍ -ഇന്റര്‍വ്യൂ ഒക്ടോബര്‍ 17ന് നടക്കും.

ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ വേതനം ഇരുപതിനായിരം രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 വയസിനു മുകളിലും 39 വയസിനു താഴെയും.

താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത(കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍) പ്രവൃത്തിപരിചയം, കാറ്റഗറി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 17ന് രാവിലെ 10.30ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഹാജരാകണം.

അപേക്ഷാ തീയതി പുനഃക്രമീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അംഗീകൃത കേന്ദ്രങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയ്ക്ക്(ഒക്ടോബര്‍ 2022) അപേക്ഷിക്കുന്നതിനുള്ള സമയ പരിധി
പുനഃക്രമീകരിച്ചു. പിഴയില്ലാതെ ഒക്ടോബര്‍ 13 വരെയും പിഴയോടുകൂടി 15 വരെയും സൂപ്പര്‍ ഫൈനോടു കൂടി 17 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍ൗട്ട് ഒക്ടോബര്‍ 18ന് മുന്‍പ് സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കൊമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് 13-ന് വൈകീട്ട് 4 മണിക്കു മുമ്പായി കോളേജുകളില്‍ പ്രവേശനം നേടണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.

അറബിക് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ് സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 27 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന കോഴ്‌സിലേക്ക് 20 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 7351.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര റീജിണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 14-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സെന്ററിലേക്ക് നേരിട്ട് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍ 0496 2991119, 8086954115.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമായുള്ള ഒഴിവുകളിലേക്ക് പ്രവേശന നടപടികള്‍ 12-ന് തുടങ്ങും. പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു ക്യാപ്പ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.

ബി.എസ് സി. ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0495 2761335, 8547210023, 9895843272, 8893280055.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ പഠനവിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പകര്‍പ്പും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം 19-ന് മുമ്പായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 12 മുതല്‍ 18 വരെ നടക്കും. പങ്കെടുക്കേണ്ട അദ്ധ്യാപകര്‍ക്ക് ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ. ഫിലോസഫി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 14-ന് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമ്മുകളുടെ ഇന്റേണൽ ഇവാലുവേഷൻറെ, ഭാഗമായുള്ള അസൈൻമെൻറ് 2022 ഒക്‌ടോബർ 22 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം. കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ നിന്നും അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അവസാന തിയ്യതിക്ക് ശേഷം ലഭിക്കുന്ന അസൈൻമെൻറ്കൾ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അധ്യാപക നിയമനം – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്കും സെൻ്ററുകളിലേക്കും 2 വർഷ കാലാവധിയിൽ അസിസ്റ്റൻ്റ് പ്രൊഫസർ, കോഴ്സ് ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

എം.പി.ഇ.എസ് – അഡ്മിഷൻ ടെസ്റ്റ്

2022-23 അധ്യയന വർഷത്തിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിൽ പുതുതായി ആരംഭിക്കുന്ന എം.പി.ഇ.എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള എഴുത്ത്, കായികക്ഷമത പരീക്ഷകൾ ഒക്ടോബർ 14 ,15 തീയ്യതികളിലും, പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനം ഒക്ടോബർ 17, 18 തീയ്യതികളിലും പഠനവകുപ്പിൽ നടത്തുന്നതാണ്. അഡ്മിഷൻ ടെസ്റ്റിന് ഹാജരാകുന്ന വിദ്യാർത്ഥികൾ, രാവിലെ 9 മണിക്ക് മുമ്പായി ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.ഫോൺ: 0497-2715284, 0497-2715261, 7356948230

പരീക്ഷകൾ പുന:ക്രമീകരിച്ചു

കണ്ണൂർ സർവ്വകലാശാല മാനേജ്മെൻ്റ് സ്റ്റഡീസ് പഠന വകുപ്പിലെ എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ് – റെഗുലർ) മെയ് 2022 പരീക്ഷയിൽ ഒക്ടോബർ 13 ന് ഉച്ചക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ അന്നേ ദിവസം രാവിലെ 9 മണിമുതൽ ഉച്ചക്ക് 12 മണിവരെ നടക്കുന്ന രീതിയിലും ഒക്ടോബർ 25 ന് നടക്കേണ്ട പരീക്ഷകൾ 31 ന് നടക്കുന്ന രീതിയിലും പുന:ക്രമീകരിച്ചു

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 october 2022

Best of Express