scorecardresearch

University Announcements 14 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 14 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

ബിരുദ ,ബിരുദാനന്തരബിരുദ പ്രവേശനം: ജനറല്‍ സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജുതലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍
17ന് അതതു കോളജുകളില്‍ നടത്തും. നിലവില്‍ ഗവണ്‍മെന്റ്/എയ്ഡഡ്‌കോളേജുകളില്‍ അഡ്മിഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ 17നു രാവിലെ 11ന് മുന്‍പായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന കോളജുകളില്‍ ഹാജരാകണം. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല.

റാങ്ക് ലിസ്റ്റ് അന്നേദിവസം 12.30ന് സര്‍വകലാശാല പോര്‍ട്ടലിലും കോളജ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. 12.30 മുതല്‍ കോളജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഡ്മിഷന്‍ നേടണം. ഒന്നിലധികം കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താവ്/പ്രതിനിധി യുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകു
ന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട മൗവേീൃശ്വമശേീി ഹലേേലൃ, ടി.സി.യുടെ പകര്‍പ്പ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സർവകലാശാല വെബ്‌സൈറ്റ് (http://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018, 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ എം.എസ്‌സി. ജിയോളജി 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്‍ഡ്് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍), മാര്‍ച്ച് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഡിസംബര്‍ 13 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 13 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്‌സിചാന്‍സ് – 2010 – 2017 അഡ്മിഷന്‍),ഡിസംബര്‍ 2022 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിങ് (359) (2020 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍ഡ്് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 17 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (2011 സ്‌കീം – മേഴ്‌സിചാന്‍സ്) (2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷയ്ക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2023 ജനുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. (റെഗുലര്‍ – 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് http://www.slcm.keralauniversity.ac.in എന്ന വെബ്‌പോര്‍ട്ടല്‍ വഴി പിഴകൂടാതെ നവംബര്‍
23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വെബ്‌പോര്‍ട്ടല്‍ വഴി മാത്രമേ ഫീസ് പേയ്‌മെന്റ് നടത്താന്‍ സാധിക്കുകയുളളൂ.

2023 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (റെഗുലര്‍ – 2020 സ്‌കീം – 2021 അഡ്മിഷന്‍) പരീക്ഷയ്ക്ക് http://www.slcm.keralauniversity.ac.in ഓണ്‍ലൈനായി പിഴകൂടാതെ നവംബര്‍ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വെബ്‌പോര്‍ട്ടല്‍ വഴി മാത്രമേ ഫീസ് പേയ്‌മെന്റ് നടത്താന്‍ സാധിക്കൂ.

2023 ജനുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. (സപ്ലിമെന്ററി 2012 -2020 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ നവംബര്‍ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍വെബ്‌സൈറ്റില്‍.

2023 ജനുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2023 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. മേഴ്‌സി ചാന്‍സ് (2011 സ്‌കീം – 2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2023 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (2011 & 2020 സ്‌കീം – സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 22 വരെയും 150 രൂപ പിഴയോടെ നവംബര്‍ 25 വരെയും 400 രൂപ പിഴയോടെ നവംബര്‍ 28 വരെയും അപേക്ഷിക്കാം. വിശ
ദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ കേന്ദ്രം

നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. മേഴ്‌സി ചാന്‍സ് (2010 മുതല്‍ 2017 അഡ്മിഷന്‍ വരെ), ജൂലൈ 2022 പരീക്ഷകള്‍ക്ക് കൊല്ലം എസ്.എന്‍.കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത പെണ്‍കുട്ടികള്‍ കൊല്ലം ശ്രീനാരായണ വനിതാ കോളജിലും ആണ്‍കുട്ടികള്‍ കൊല്ലം ടി.കെ.എം.കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ്് സയന്‍സിലും പരീക്ഷ എഴുതണം. പരീക്ഷാ തീയതിക്കോ സമയത്തിനോ മാറ്റമില്ല.

ടൈം ടേബിള്‍

നവംബര്‍ 23 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട് സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ടീച്ചിങ് പ്രാക്ടീസ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

എം എഡ്: സ്‌പോട്ട് അഡ്മിഷന്‍

എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 17 ന് രാവിലെ 10ന് അസര്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

വിദൂരവിദ്യാഭ്യാസം: യു.ജി./പി.ജി. പ്രവേശനം

വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ 17 യു.ജി./പി.ജി പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ തുടരുന്നു. ബി.എ.ഇക്കണോമിക്‌സ്, ബി.എ.ഹിസ്റ്ററി, ബി.എ. സോഷ്യോളജി, ബി.കോം, ബി.ബി.എ., ബി.എ.പൊളിറ്റിക്കല്‍ സയന്‍സ്, ബി.എല്‍.ഐ.എസ്‌സി., എം.എ.ഇക്കണോമിക്‌സ്, എം.എ.ഹിന്ദി, എം.എ.പൊളിറ്റിക്കല്‍ സയന്‍സ്, എം.എ.പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.എല്‍.ഐ.എസ്‌സി., എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ.ഹിസ്റ്ററി, എം.എ. സോഷ്യോളജി, എം.കോം. ഫിനാന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 നവംബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ംംം.ശറലസൗ.ില േസന്ദര്‍ശിക്കുക.

വിദൂര വിദ്യാഭ്യാസം ഓണ്‍ലൈന്‍ അഡ്മിഷന്‍ സംബന്ധിച്ച് സാങ്കേതിക സംശയങ്ങള്‍ sdetechnicalhelp@gmail.com എന്ന ഇമെയിലില്‍ വഴി സമര്‍പ്പിക്കാം. പൊതുവായ സംശയങ്ങള്‍ sdedirectorkeralauniversity@gmail.com എന്ന ഇമെയിലില്‍ അയക്കുക.

MG University Announcements: എം ജി സർവകലാശാല

എം എഡ് ഏകജാലകം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍ 16 നു വൈകുന്നേരം അഞ്ചിനു മുന്‍പ് അതത് കോളേജുകളില്‍ പ്രവേശനം നേടണം. ഒന്നാം വര്‍ഷ എം.എഡ്. ക്ലാസുകള്‍ നവംബര്‍ 17 ന് ആരംഭിക്കും

ഡിമെന്‍ഷ്യ കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്.), പാലായിലെ ഡിമെന്‍ഷ്യ കെയറും സംയുക്തമായി ഡിമെന്‍ഷ്യ കെയര്‍ എന്ന വിഷയത്തില്‍ സര്‍ട്ടിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. പ്രീഡിഗ്രിയോ പ്ലസ് ടുവോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. ക്ലാസുകള്‍ സര്‍വകലാശാലയിലും പ്രാക്ടിക്കല്‍ വിവിധ പരിശീലന കേന്ദ്രങ്ങളിലുമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ iucdsmgu@mgu.ac.in എന്ന മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2731580, 9288757184.

എല്‍ എല്‍ ബി പരീക്ഷകള്‍ മാറ്റി

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. (2020 അഡ്മിഷന്‍ റഗുലര്‍, 2018,2019 അഡ്മിഷന്‍ സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്), എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (2010 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2009 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

മാറ്റിവച്ച പരീക്ഷകള്‍ 18 മുതല്‍

മാറ്റിവച്ച നവംബര്‍ 17, 29 തീയതികളിലെ പരീക്ഷകള്‍ നവംബര്‍ 18 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ എല്‍ എല്‍ ബി. കോഴ്സുകളുടെ പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ രണ്ടിനും ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ എട്ടിനും ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2018 അഡ്മിഷന്‍ റഗുലര്‍ – മാര്‍ച്ച് 2022), ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2016 വരെയുള്ള അഡ്മിഷന്‍ സപ്ലിമെന്ററി – ജൂണ്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 29 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ്് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും.

മാറ്റിവച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നിനു തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഒക്‌റ്റോബര്‍ 2022 പരീക്ഷകള്‍ക്ക് നവംബര്‍ 2 മുതല്‍ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാര്‍ഥികള്‍ അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും ഡിസംബര്‍ ഒന്നിനകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

തീയതി നീട്ടി

രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. സി. പി. (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) മേയ് 2022 പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 17 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 19നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

ടൈം ടേബിള്‍

ഡിസംബര്‍ 14ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റര്‍ എം. സി. എ. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), മെയ് 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി. എസ്. സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് (റെഗുലര്‍) മേയ് 2022 പ്രായോഗിക പരീക്ഷ 21, 22, 23 തീയതികളില്‍ കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.

പരീക്ഷാ വിജ്ഞാപനം

സര്‍വകലാശാല പഠന വകുപ്പിലെ എം എ/എം എസ്‌സി/എം സി ജെ/എം എഡ്/എം സി എ/എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/എം ബി എ പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. പരീക്ഷയ്ക്കു പിഴയില്ലാതെ നവംബര്‍ 17 വരെയും പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റില്‍.

സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച് ഡി പ്രവേശന പരീക്ഷ ചൊവ്വാഴ്ച മുതല്‍

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയ്ക്കുളള പിഎച്ച്.ഡി. പ്രവേശന പരീക്ഷകള്‍ നവംബര്‍ 15 മുതല്‍ 18 വരെ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഉര്‍ദു ഒഴികെയുളള പ്രവേശന പരീക്ഷകള്‍ കാലടി മുഖ്യ ക്യാമ്പസിലും ഉര്‍ദു വിഭാഗത്തിന്റേതു കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിലായിരിക്കും നടക്കുക.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, ഹിസ്റ്ററി, മോഹിനിയാട്ടം, സോഷ്യോളജി, മ്യൂസിക്, സോഷ്യല്‍വര്‍ക്ക്, ഉര്‍ദ്ദു, സംസ്‌കൃതം വേദിക് സ്റ്റഡീസ്, സൈക്കോളജി, ജ്യോഗ്രഫി, തിയറ്റര്‍ വിഭാഗങ്ങളിലേയ്ക്കുളള പ്രവേശന പരീക്ഷകള്‍ 15നു രാവിലെ 10ന് ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സംസ്‌കൃതം സാഹിത്യം (15ന് ഉച്ചകഴിഞ്ഞ് രണ്ടിന്), സംസ്‌കൃതം വ്യാകരണം (16ന് രാവിലെ 10ന്), സംസ്‌കൃതം വേദാന്തം (16നുരാവിലെ 10ന്), സംസ്‌കൃതം ന്യായം (17ന് രാവിലെ 10ന്), സംസ്‌കൃതം ജനറല്‍ (17ന് ഉച്ചകഴിഞ്ഞ് രണ്ടിന്), മാനുസ്‌ക്രിപ്‌റ്റോളജി, കംപാരറ്റീവ് ലിറ്ററേച്ചര്‍ (8ന് രാവിലെ 10ന്), ട്രാന്‍സലേഷന്‍ സ്റ്റഡീസ് (18ന് ഉച്ചകഴിഞ്ഞ് രണ്ടിന്) എന്നിങ്ങനെയാണ് മറ്റ് പ്രവേശന പരീക്ഷകള്‍ നടക്കുക.

യോഗ്യത നേടിയവരുടെ ലിസ്റ്റ് 21നു പ്രസിദ്ധീകരിക്കും. യോഗ്യരായവര്‍ അതത് വകുപ്പ് അധ്യക്ഷര്‍ക്ക് റിസര്‍ച്ച് പ്രപ്പോസല്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 24. ഡിസംബര്‍ 15ന് പിഎച്ച്.ഡി. ക്ലാസുകള്‍ ആരംഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 november 2022