University Announcements 11 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
MG University Announcements: എം ജി സർവകലാശാല
വൈവ വോസി
ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷയുടെ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കുള്ള വൈവ വോസി പരീക്ഷകള്‍ നവംബര്‍ 16ന് അങ്കമാലി, ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.വോക് സൗണ്ട് എന്‍ജിനീയറിങ് (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്,ഇംപ്രൂവ്‌മെന്റ് – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഇന്റേണല്‍ റീ-ഡു: അപേക്ഷാ തീയതി നീട്ടി
ബി.ആര്‍ക്ക് കോഴ്‌സിന്റെ് ഇന്റേണല്‍ അസസ്‌മെന്റ് റീ-ഡുവിന് നവംബര്‍ 23 വരെ അപേക്ഷ നല്‍കാം.
പരീക്ഷാ ഫലം
ഏപ്രില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. (റഗുലര്‍, സപ്ലിമെന്ററി) എം.എസ്.സി. സൈബര്‍ ഫോറന്‍സിക്, എം.എസ്.സി. ബയോഇന്‍ഫോര്‍മാറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 25 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി. (ഓണേഴ്സ്, 2017 അഡ്മിഷന്‍ റഗുലര്‍ – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 25 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്, 2017 അഡ്മിഷന്‍ റഗുലര്‍ – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 26 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2019 അഡ്മിഷന്‍ റഗുലര്‍, 2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 25 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എം ബി എ വൈവ
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പ്രൊജക്ട്, ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍, വൈവ എന്നിവ 15-ന് തുടങ്ങും.
പരീക്ഷ
ബി.ആര്‍ക്ക്. 1, 2 സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 28-നും ആറാം സെമസ്റ്റര്‍ 29-നും തുടങ്ങും.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ/പ്രൊജക്ട് അസോസിയേറ്റ്
ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഫസുലുറഹ്‌മാനാണ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. താല്‍പര്യമുള്ളവര്‍ 24-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 9895686875.
Kannur University Announcements: കണ്ണൂർ സർവകലാശാല
അസൈന്‍മെന്റ്: തീയതി നീട്ടി
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 സെഷന്‍ എല്ലാ പ്രോഗ്രാമുകളുടെയും അസൈന്‍മെന്റ് നവംബര്‍ 21നു വൈകിട്ട് നാല് മണിക്കു മുന്‍പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.
റാങ്ക് ലിസ്റ്റ്
2022-23 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസില്‍ പുതുതായി ആരംഭിക്കുന്ന ത്രി വത്സര എല്‍.എല്‍.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സെലക്ഷന്‍ മെമ്മോയില്‍ പറയുന്ന ഡോക്യൂമെന്റുകളുമായി മഞ്ചേശ്വരം ക്യാമ്പസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റര്‍ എം. ബി. എ. (റെഗുലര്‍/ സപ്ലിമെന്ററി), ഒക്‌ടോബര്‍ 2022 പരീക്ഷകള്‍ക്ക് 15 മുതല്‍ 20 വരെ പിഴയില്ലാതെയും തുടര്‍ന്നു 22 വരെ പിഴയോടെയും അപേക്ഷിക്കാം. 2021 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. 2019, 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 26.11.2022 നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ/ എം എസ് സി / എം സി എ/ എം എല്‍ ഐ എസ് സി/ എല്‍ എല്‍ എം/ എം പി എഡ് / എം ബി എ / എം എഡ് (സി ബി സി എസ് എസ്- 2020 സിലബസ് , റെഗുലര്‍/സപ്പ്‌ളിമെന്ററി, നവംബര്‍ 2022 പരീക്ഷാ രജിസ്‌ട്രേഷന്‍ നീട്ടിവച്ചു. പുതുക്കിയ വിജ്ഞാപനം പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി. എസ്. സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റെഗുലര്‍) നവംബര്‍ 2021 പ്രായോഗിക പരീക്ഷ 15, 16, 17 തീയതികളില്‍ കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.
നാലും ആറും സെമസ്റ്റര്‍ ബി. ടെക്. (സപ്ലിമെന്ററി – പാര്‍ട്ട് ടൈം ഉള്‍പ്പടെ), മേയ് 2021 മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ 16, 17, 18 തീയതികളിലും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ 22, 23, 24 തീയതികളിലും വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.