University Announcements 11 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021സ്‌പോട്ട് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ 2021 22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മുന്‍ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ എടുത്തവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ കോളേജില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം പഴയ അഡ്മിഷനും നിലവില്‍ ലഭിച്ച അലോട്ട്‌മെന്റും നഷ്ടപ്പെടുന്നതാണ്. നവംബര്‍ 12 മുതല്‍ 16 വരെയാണ് കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 12 മുതല്‍ കോളേജില്‍ അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ അതിനു മുന്‍പ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിട്ടുള്ള സമയത്ത് തന്നെ കോളേജില്‍ ഹാജരാകാന്‍ ശ്രദ്ധിക്കുക. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് ((http:// admissions.keralauniversity.ac.in)) സന്ദര്‍ശിക്കുക.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുപ്രവേശനം രണ്ടാം ഘട്ട കൗണ്‍സിലിങ് നവംബര്‍ 15 മുതല്‍ 17 വരെ
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ രണ്ടാം ഘട്ട കൗണ്‍സിലിംഗ് നവംബര്‍ 15 മുതല്‍ 17 വരെ നടത്തുന്നതാണ്. ആദ്യ ഘട്ടത്തില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട് റാങ്ക് 101 മുതല്‍ 150 വരെയുളളവരുമാണ് ഈ ഘട്ടത്തില്‍ കൗണ്‍സിലിങ്ങിന് ഹാജരാകേണ്ടത്. മേല്‍ പറഞ്ഞ തീയതികളില്‍ രാവിലെ 10.30 ന് അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്. ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരെ പരിഗണിച്ചതിനുശേഷം മാത്രമേ റാങ്ക് 101 മുതല്‍ 150 വരെയുളളവരെ പരിഗണിക്കുകയുളളൂ. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംങ്ങിന് കോളേജില്‍ ഹാജരാകാത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങളും കോളേജുകളിലെ ഓരോ കോഴ്‌സുകളുടെ അഡ്മിഷന്‍ തീയതിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംങ്ങിന് പങ്കെടുത്തതുകൊണ്ട് മാത്രം സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട മൗവേീൃശ്വമശേീി ഹലേേലൃ എന്നിവ ഹാജരാക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ റാങ്ക്‌ലിസ്റ്റിലെ അടുത്ത ആളിനെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് ആവശ്യപ്പെടാന്‍ സാധിക്കില്ല.
അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്. ബി.കോം. മൂന്നാം സെമസ്റ്റര്‍ 2019 അഡ്മിഷന്‍ (റെഗുലര്‍), 2018 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്) 2017, 2016, 2015 അഡ്മിഷന്‍ (സപ്ലിമെന്ററി), 2013 അഡ്മിഷന്‍ (മേഴ്‌സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 23 വരെ അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315) ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല നവംബര്‍ 5 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വര്‍ഷ എല്‍.എല്‍.ബി. (പഞ്ചവത്സരം) (1998 അഡ്മിഷന് മുന്‍പുളളത്) (ഓള്‍ഡ് സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷ നവംബര്‍ 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ മെയ് 2021 ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് എന്നീ കോഴ്‌സുകളുടെ നവംബര്‍ 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 15 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2021 നവംബര്‍ 29 ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നവംബര്‍ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിഗ്രി നവംബര്‍ 2021 പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ബി.എ. – 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്, 2014 അഡ്മിഷന്‍ – അവസാന സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 16 വരെയും 150 രൂപ പിഴയോടെ നവംബര്‍ 19 വരെയും 400 രൂപ പിഴയോടെ നവംബര്‍ 22 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓരോ പേപ്പറിനും 150 രൂപയും, സി.വി.ക്യാമ്പ് ഫീസായി 200 രൂപയും, മാര്‍ക്ക്‌ലിസ്റ്റ് ഫീസായി 100 രൂപയും അടയ്‌ക്കേണ്ടതാണ്. ഇതിനു പുറമെ ആകെ ഫീസിന്റെ 5% അധികമായി അടയ്‌ക്കേണ്ടതാണ്. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ മേല്‍പ്പറഞ്ഞ ഫീസിനു പുറമെ മേഴ്‌സിചാന്‍സ് ഫീസും (3 പേപ്പറുകളോ അതില്‍ താഴെയോ – 7500 രൂപ, 4 പേപ്പറോ അതില്‍ കൂടുതലോ – ഓരോ പേപ്പറിനും 2500 രൂപ വീതം) ഒടുക്കേണ്ടതാണ്.
പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന ബി.എ. പാര്‍ട്ട് ഒന്ന് രണ്ട് ഏപ്രില്‍ സെഷന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ എ.ജെ.കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ എ.ജെ.കോളേജില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.
പുതുക്കിയ പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന ബി.എ. ആന്വല്‍ സ്‌കീം പാര്‍ട്ട് ഒന്ന് രണ്ട് ഏപ്രില്‍ സെഷന്‍ പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ്, കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം.സെല്‍ഫ് ഫിനാന്‍സിംഗ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ചെമ്പഴന്തി എസ്.എന്‍ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.
തിരുവനന്തപുരം എം.ജി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് മെയിന്‍ ഒഴികെയുളള ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം കെ.യു.സി.റ്റി.ഇ.യിലും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും കുമാരപുരം കെ.യു.സി.റ്റി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്.
തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച അറബിക് ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും കാര്യവട്ടം എസ്.ഡി.ഇ.യിലും ഇംഗ്ലീഷ്, ഹിന്ദി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കഴക്കൂട്ടം യു.ഐ.റ്റി.യിലും ഇക്കണോമിക്‌സ്, ഫിലോസഫി, മലയാളം, പൊളിറ്റിക്കല്‍സയന്‍സ് മെയിന്‍, ഹിന്ദി സാഹിത്യാചാര്യ ക്ലിയേര്‍ഡ് ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും യു.ഐ.റ്റി.വേളിയിലും സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ മണക്കാട് നാഷണല്‍ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.
വഴുതക്കാട് ഗവ.വിമന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ മാത്രം മണക്കാട് നാഷണല്‍ കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.
ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇക്കണോമിക്‌സ്, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥികള്‍ നഗരൂര്‍ ശ്രീശങ്കരാചാര്യവിദ്യാപിഠംത്തിലും ഇംഗ്ലീഷ്, മലയാളം മെയിന്‍ വിദ്യാര്‍ത്ഥികള്‍ നഗരൂര്‍ ശ്രീശങ്കരകോളേജിലും പരീക്ഷ എഴുതേണ്ടതാണ്.
നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ ക്ലിയേര്‍ഡ്, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥികള്‍ പിരപ്പന്‍കോട് യു.ഐ.റ്റി.യിലും 2018, 2019 അഡ്മിഷന്‍ ഹിസ്റ്ററി മെയിന്‍ പെണ്‍കുട്ടികള്‍ വെളളറട വൈറ്റ് മെമ്മോറിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഫോര്‍ വിമനിലും പരീക്ഷ എഴുതേണ്ടതാണ്.
കൊല്ലം ജില്ലയില്‍ കൊല്ലം എഫ്.എം.എന്‍. കോളേജ്, എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും നിലമേല്‍ എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, അറബിക് മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.
പത്തനംതിട്ട ജില്ലയില്‍ പന്തളം എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.
ആലപ്പുഴ ജില്ലയില്‍ കായംകുളം എം.എസ്.എം.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും അറബിക് മെയിന്‍ ആണ്‍കുട്ടികള്‍ കായംകുളം കെ.യു.സി.റ്റി.ഇ.യിലും അറബിക് മെയിന്‍ പെണ്‍കുട്ടികള്‍ കരുനാഗപ്പള്ളി ഗുരുനിത്യചൈതന്യയതി കോളേജ് ഓഫ് ലോ ആന്റ് റിസര്‍ച്ച് സെന്ററിലും പൊളിറ്റിക്കല്‍സയന്‍സ്, സോഷ്യോളജി, ഹിന്ദി മെയിന്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) യിലും പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ)ലും പരീക്ഷ എഴുതേണ്ടതാണ്.
നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും എസ്.ഡി. കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇംഗ്ലീഷ്, ഇക്കണോമിക്‌സ് മെയിന്‍ വിദ്യാര്‍ത്ഥികളും മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) യില്‍ പരീക്ഷ എഴുതേണ്ടതാണ്.
എസ്.ഡി. കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി മെയിന്‍ 2020 അഡ്മിഷന്‍ പെണ്‍കുട്ടികള്‍ ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമനിലും 2020 അഡ്മിഷന്‍ ഒഴികെയുളള സോഷ്യോളജി മെയിന്‍ പെണ്‍കുട്ടികള്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലും സോഷ്യോളജി മെയിന്‍ ആണ്‍കുട്ടികള്‍ പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും പരീക്ഷ എഴുതേണ്ടതാണ്.
ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍സയന്‍സ്, മലയാളം, സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും ചേര്‍ത്തല ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.
മറ്റുളള വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ അവുരെട പ്രൊഫൈലില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ സിസ്റ്റമാറ്റിക്‌സ്, സെൽ ആന്റ് മോളിക്യുലാർ ബയോളജി, അക്വാട്ടിക് ഇകോളജി ആന്റ് ഫിഷറി ബയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബയോകെമിസ്ട്രി എന്നീ പേപ്പറുകളുടെ പരീക്ഷകൾ നവംബർ 16 മുതൽ നടക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.പി.ഇ.എസ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 20 വരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2021-23 വര്‍ഷത്തെ ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിലെ (admission.uoc.ac.in) ബി.എഡ്. ലോഗിനില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 16-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. സ്ഥിരപ്രവേശനം 12 മുതല്‍ 16 വരെ നടക്കും. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡെടുത്ത് കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യാതേയും സ്ഥിരപ്രവേശനം എടുക്കാവുന്നതാണ്. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ്
2021-22 അദ്ധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിലെ (admission. uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിനില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒന്നാം അലോട്ട്‌മെന്റ് 15-ന് പ്രസിദ്ധീകരിക്കു. ഫോണ്‍ : 0494 2407016, 7017
ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 22-ന് തുടങ്ങുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍ 9846149276, 8547684683.
അഫ്‌സലുല്‍ ഉലമ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അഫ്‌സലുല്‍ ഉലമ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 18-ന് രാവിലെ 9.30-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
സര്‍വകലാശാലയില്‍ 27-ന് തൊഴില്‍ മേള
കാലിക്കറ്റ് സര്‍വകലാശാലാ പ്ലെയ്‌സ്‌മെന്റ് സെല്‍ സര്‍വകലാശാലാ കാമ്പസില്‍ 27-ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഐ.ടി., ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, എഡ്യുക്കേഷന്‍, മീഡിയ, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഫോണ്‍ – 9388183944, 9497192730
ഗ്രേഡ്കാര്‍ഡ് വിതരണം
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 പരീക്ഷയുടെ ഗ്രേഡ്കാര്‍ഡും പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ്.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടേയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം, ബി.ഐ.ഡി. 1, 2, 5, 6 സെമസ്റ്റര്‍, യഥാക്രമം നവംബര്‍ 2016, ഏപ്രില്‍ 2017, നവംബര്‍ 2017, ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 13 , 14 തീയതികളിലായി (10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ. എ. എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
ഓറിയന്റേഷൻ പ്രോഗ്രാം
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും പഠന കേന്ദ്രങ്ങളിലും ഈ വർഷം പ്രവേശനം കിട്ടിയ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായുള്ള മൂന്നു ദിവസത്തെ സർവകലാശാല തലത്തിലുള്ള ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം വൈസ്-ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ഉൽഘാടനം ചെയ്തു. പ്രൊ-വൈസ് ചാൻസലർ പ്രൊഫ.സാബു എ, മോളിക്യുലാർ ബയോളജി വിഭാഗം മേധാവി ഡോ.സൂരജ് എം.ബഷീർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ആദ്യ ദിവസമായ നവംബർ 10ന് പ്രശസ്ത സൈക്കോ-ലിങ്ക്വിസ്റ്റിക് പരിശീലകനായ ശ്രീ.എഡിസൺ ഫ്രാൻസ് “അതിരുകൾക്കപ്പുറമുള്ള സ്വപ്നം” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. നവംബർ 16, 18 തിയ്യതികളിൽ നടക്കുന്ന അടുത്ത സെഷനുകളിൽ “അക്കാദമിക് പരിവർത്തനത്തിലെ അവശ്യ കഴിവുകൾ” എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഡോ.കുഞ്ഞഹമ്മദ് കെ.കെ യും “തൊഴിൽ വിജയത്തിന് സെൽഫ് മാനേജ്‌മന്റ്” എന്ന വിഷയത്തിൽ ഡി.ഡി.യു. കുശാൽ കേന്ദ്ര ഡയറക്ടറും കുസാറ്റ് മാനേജ്‍മെന്റ് വിഭാഗം പ്രൊഫസറുമായ ഡോ. സക്കറിയ കെ.എ.യും ക്ലാസുകൾ എടുക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം, തൊഴിൽ സാധ്യത എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം നൽകലാണ് പരിപാടിയുടെ ലക്‌ഷ്യം. സർവകലാശാലയുടെ ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി .കെ .രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവാണ്. ലൈഫ് സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ 12.11.2021 വെള്ളിയാഴ്ച്ച രാവിലെ 10.30 മണിക്ക് ഹാജരാകേണ്ടതാണ്.
സ്പോർട്സ് ട്രെയ്‌നർമാരെ നിയമിക്കുന്നു
കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിൽ സ്പോർട്സ് ട്രൈനർമാരുടെ രണ്ട് ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 12 രാവിലെ 10.30ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം. ഫോൺ: 9447424186.
എം.സി.എ – സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി ) ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് 17-11-2021 ബുധനാഴ്‌ച്ച 10.30ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .
എം. സി. എ -എൻ ആർ ഐ സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫോർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഒന്നാം സെമസ്റ്റർ എം സി എ കോഴ്‌സിൽ എൻ. ആർ.ഐ. വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 18-11-2021 വ്യാഴാഴ്‌ച്ച 10.30ന് ആവശ്യമായ ഒറിജിനൽ രേഖകളോടെ കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.
എം.എസ്.സി ജ്യോഗ്രഫി – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിലെ ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി കോഴ്‌സിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒരു സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 15ന് 11 മണിക്ക് ഹാജരാകണം. Ph.9447085046
എം.എസ്.സി പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി കാമ്പസിലെ പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 12-11-2021 രാവിലെ 11:30ന് ഹാജരാകണം. ഫോൺ:79022687549.
മറ്റു വിദ്യാഭ്യാസ വാർത്തകൾ
കേരള ബ്ലോക്ക്ചെയിൻ അക്കാദമി നടത്തുന്ന സെർട്ടിഫൈഡ് ബ്ലോക്ക്ചെയിൻ അസ്സോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തുടക്കകാർക്ക് ബ്ലോക്ക്ചെയിൻറെ അടിസ്ഥാന കാര്യങ്ങൾ, പ്രധാന ഘടകങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അറിവ് നൽകുന്ന രീതിയിലാണ് ഈ 30-മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 118 തസ്തികൾ
കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക. ഇതോടു കൂടി കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാകും സർവ്വകലാശാല സജ്ജമാകുന്നതിലൂടെ സംഭവിക്കുക. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓൺലൈൻ കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതായനം തുറക്കപ്പെടും.
Read More: University Announcements 10 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ