University Announcements 11 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി മേയ് 2023 പരീക്ഷയുടെ സപ്ലിമെന്‍റ്ററി (2013 സ്കീം), സെഷണല്‍ ഇംപ്രൂവ്മെന്‍റ് (2008 & 2013 സ്കീം), സപ്ലിമെന്‍ററി വിദ്യാര്‍ത്ഥികള്‍ (2017 അഡ്മിഷന്‍ വരെ) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 2023 മെയ് 20 വരെയും 150/- രൂപ പിഴയോടുകൂടെ മെയ് 24 വരെയും, 400/- രൂപ പിഴയോടുകൂടെ മെയ് 26 വരെയും അപേക്ഷിക്കാവുന്നതാണ്. സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ ഓഫ്ലൈനായി മാത്രം അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍/പ്രോജക്ട് /വൈവ
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം കോമേഴ്സ് വിത്ത് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് (338) ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 2023 മെയ് 19, 20 തീയതികളില്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് രാവിലെ 9.30 മുതല്‍ നടത്തുന്നതാണ്. വിശദവിവരം വെബ് സൈറ്റില്‍ ലഭ്യാമാണ് കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ്ങ് (359) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരിക്ഷകള്‍ 2023 മെയ് 23 മുതലും ബി. വോക് ഫുഡ് പ്രോസസിങ്ങ് ആന്‍റ് മാനേജ്മെന്‍റ് (356) കോഴ്സ്സിന്‍റ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മെയ് 17 മുതലും അതാത് കോളേജുകളിലായി ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2023 മാര്‍ച്ച് മാസം വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റര്‍ ബി. വോക് ഫുഡ് പ്രോസസിങ്ങ് (359) കോഴ്സ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മെയ് 15 മുതലും ബി.വോക് ഫുഡ് പ്രോസസിങ്ങ് ആന്‍റ് മാനേജ്മെന്‍റ് (356) കോഴ്സ്സിന്‍റ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജൂണ്‍ 06 മുതലും അതാത് കോളേജുകളിലായി ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ രജിസ്‌ട്രേഷന്‍
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍/ സപ്ലിമെന്ററി ജൂണ്‍ 2023 (2020 മുതല്‍ പ്രവേശനം) പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 25 വരെയും 170 രൂപ പിഴയോടെ 29 വരെയും രജിസ്റ്റര്‍ ചെയ്യാം.
ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷക്കും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (2013 മുതല്‍ 2016 വരെ പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും 25 വരെ പിഴയില്ലാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 170 രൂപ പിഴയോടെ 29 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
വിദൂര വിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ 2023 സെപ്റ്റംബര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബി.ടെക്. (2014 മുതല്‍ 2018 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റര്‍ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷകള്‍ മെയ് 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
വിദൂരവിഭാഗം/ പ്രൈവറ്റ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.കോം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ബി.കോം., ബി.ബി.എ. റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 (2019, 2020 പ്രവേശനം), സപ്ലിമെന്ററി ഏപ്രില്‍ 2022 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2021 (2015 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 (2014 പ്രവേശനം) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2021 പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, ഫിസിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
സ്‌പെഷ്യല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്., റഗുലര്‍ നവംബര്‍ 2020 സ്‌പെഷ്യല്‍ പരീക്ഷ 29 മുതല്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.
ബി.വോക്. പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. സി.ബി.സി.എസ്.എസ്. യു.ജി. റഗുലര്‍ (2021 പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് 29 വരെ പിഴയില്ലാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 (2016 മുതല്‍ 2020 പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി പിഴയില്ലാതെ 24 വരെയും പിഴയോടെ 26 വരെയും രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് 17 വരെ പിഴയില്ലാതെയും 19 വരെ 170 രൂപ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് 23 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം.
അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് ജൂണ്‍ മൂന്ന് വരെ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത്. ഉയര്‍ന്ന പ്രായപരിധി 64 വയസ്സ്. വിജ്ഞാപനം വെബ്‌സൈറ്റില്‍.
കാലിക്കറ്റിന്റെ പരീക്ഷാ നടത്തിപ്പ് പഠിക്കാന്‍ എം.ജിയിലെ സംഘം
പരീക്ഷാ നടത്തിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ആവിഷ്‌കരിച്ച പദ്ധതികള്‍ പഠിക്കാനും പിന്തുടരാനും എം.ജി. സര്‍വകലാശാല. എം.ജി. സര്‍വകലാശാലാ പരീക്ഷാകണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള സംഘം വ്യാഴാഴ്ച കാലിക്കറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ തേടി.
വിദ്യാര്‍ഥികളുടെയും പരീക്ഷകളുടെയും ബാഹുല്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തിയ ശ്രമങ്ങള്‍ വലിയ വിജയമായിരുന്നു. ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡിങ് ഏര്‍പ്പെടുത്തിയതും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ശേഷം ക്യാമ്പില്‍ നിന്നു തന്നെ മാര്‍ക്ക് രേഖപ്പെടുത്താനുള്ള മൊബൈല്‍ ആപ്പും പരീക്ഷാ ജോലിഭാരം കുറച്ചു. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ എളുപ്പം തിരിച്ചെടുക്കുന്നതിനുമുള്ള ഡിജിറ്റല്‍ റാക്ക് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം എം.ജി. സര്‍വകലാശാലാ സംഘത്തിന് കാലിക്കറ്റിലെ അധികൃതര്‍ വിശദീകരിച്ചു.
എം.ജി. സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, സിന്‍ഡിക്കേറ്റംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. പി.വി. ഷജില ബീവി, ഐ.ടി. സെല്‍ ഡയറക്ടര്‍ പി. പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ഡിജിറ്റല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പുനഃപ്രവേശനവും കോളേജ് മാറ്റവും
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമിലേക്ക് പുനഃപ്രവേശനവും കോളേജ് മാറ്റവും , ബി എ എൽ എൽ ബി പ്രോഗ്രാമിന്റെ 2023-24 അക്കാദമിക വർഷത്തെ മൂന്ന് അഞ്ച് ഏഴ് ഒൻപത് സെമസ്റ്ററിലേക്ക് പുനഃപ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2023 മെയ് 23 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
മെയ് 17 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ഇന്ന് (വെള്ളി) ഉച്ചക്ക് 12 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് , ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 9. 30 നു ആരംഭിക്കുന്ന പരീക്ഷക്ക് ഹാജരാകേണ്ടതാണ് . ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 2 വരെ ദീർഘിപ്പിച്ചു.
MG University Announcements: എംജി സര്‍വകലാശാല
എം.ജി ക്യാറ്റ്; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠനവകുപ്പുകളിലെയും, ഇൻറർ സ്‌കൂൾ സെൻററുകളിലെയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രമുകളിലേക്കുള്ള(എം.എ ലൈഫ് ലോംഗ് ലേണിംഗ് പ്രോഗ്രാം ഒഴികെ) പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് മെയ് 20,21 തീയതികളിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻറ് ജേണലിസം(ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 18ന് കളമശ്ശേരി സെൻറ് പോൾസ് കോളജിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 18 മുതൽ അതത് കോളജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫലം
2023 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2019 അഡ്മിഷൻ റഗുലർ, 2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡമിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ മലയാളം പി.ജി.സി.എസ്.എസ്(2012 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് മെയ് 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്‌മെൻറ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 26 വരെ അപേക്ഷിക്കാം.