scorecardresearch

University Announcements 11 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 11 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി, എം.എസ്.ഡബ്ല്യൂ. സോഷ്യല്‍ വര്‍ക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 21 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15, 16 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്)/ജനുവരി 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ആര്‍. (2013 അഡ്മിഷന്‍ മുന്‍പ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല യൂണിയല്‍ (2021-2022) ഭാരവാഹികളുടേയും, സെനറ്റ്/സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കുളള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി നീട്ടി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) സി.ബി.സി.എസ്.എസ്(2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് 15 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 16 മുതൽ 17 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 18 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾക്ക് യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡമിഷന് മുൻപുള്ളവർ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം അപേക്ഷ മാർച്ച് 24 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.

ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2016 അഡ്മിഷൻ – റെഗുലർ, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. ഇന്റഗ്രേറ്റഡ് ഡിഗ്രി (2015, 2012-2014 അഡ്മിഷൻ – സപ്ലിമെന്ററി, ബി.എ. – ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. ( 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III) (2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2020 നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും ഏപ്രില്‍ 4-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍

കോവിഡ് പ്രത്യേക പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മന്റ് പരീക്ഷകള്‍ക്കൊപ്പം ഏപ്രില്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, ബോട്ടണി, ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ സുവോളജി, ബോട്ടണി, ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പിഎച്ച്ഡി പ്രവേശനം

2021-22 അധ്യയന വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനുള്ള അപേക്ഷകളിലും നിർദേശങ്ങളിലും സൂക്ഷ്മ പരിശോധന നടത്തുന്നതിനും ശുപാർശ ചെയ്യുന്നതിനും ഫിസിക്സ് വകുപ്പുതല ഗവേഷണ സമിതിയുടെ യോഗം 2022 മാർച്ച് 16 ന് രാവിലെ 9 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിൽ നടക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, സിനോപ്സിസിൻറെ അഞ്ച് പകർപ്പ് എന്നിവ സഹിതം 9 മണിക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൌൺലസിങ് സൈക്കോളജി/ ഫിസിക്സ്യ കെമിസ്ട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 23.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

16.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) നവംബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റിന്റെ പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ രേഖപ്പെടുത്തിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ പരീക്ഷാ സമയം നിർബന്ധമായും കൈയിൽ കരുത്തേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് നാല് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ നാലിനു വൈകിട്ട് നാലിനു മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന്റെ കാര്യാലയത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in.

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ

2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 16ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മാർച്ച് 12 മുതൽ മാർച്ച് 14ന് വൈകിട്ട് 5 മണി വരെ ചെയ്യാം. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

കിറ്റ്‌സിൽ എം.ബി.എ ട്രാവൽ ആന്റ് ടൂറിസം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ ട്രാവൽ ആന്റ് ടൂറിസം കോഴ്‌സിന് 2022-24 അധ്യായന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. kittsedu.org, 9446529467/ 0471-2329539, 2327707.

ഡി.സി.എ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്‌കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. വിദ്യാർഥികളുടെ യൂസർ നയിം, പാസ്‌വേർഡ് (ആപ്ലിക്കേഷൻ നമ്പർ & ജനന തീയതി) ഇവ ഉപയോഗിച്ച് സ്‌കോൾ- കേരള ഡി.സി.എ വെബ്‌സൈറ്റ് (www. scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസ്സുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

കിക്മയില്‍ എം.ബി.എ അഡ്മിഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ(ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ മാര്‍ച്ച് 15-ന് നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനില്‍ മൂകാംബിക റോഡിന് സമീപം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് /സെന്ററില്‍ 9.30 മുതല്‍ 12.30 വരെ നടത്തും.

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446835303/ 8547618290 നമ്പരുകളിലോ, www. kicmakerala.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍

കളമശേരി ഗവ വനിതാ ഐടിഐ യില്‍ പി.എം.കെ.വി.വൈ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെല്‍ഫ് എംപ്ലോയിഡ് ടെയ്‌ലര്‍ ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നു. കോഴ്‌സുകള്‍ക്ക് യഥാക്രമം എട്ടാം തരം, പത്താം തരം വിദ്യാഭ്യാസ യോഗ്യതയുളള 18 നും 45 നും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷര്‍ നേരിട്ടോ https:// forms.gle/ 68tWQEficjKP2u236 ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2544750, 9447986145.

സ്‌കോള്‍ കേരള ആറാം ബാച്ച് പൊതുപരീക്ഷ മേയ് 16 മുതല്‍

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിന്റെ ആറാം ബാച്ച് പൊതുപരീക്ഷ മേയ് 16 മുതല്‍ ആരംഭിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 23 വരെയും വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ് ലൈനായോ അടയ്ക്കാം. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷ വിവിധ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ഡി.സി.എ ഏഴാം ബാച്ച് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. scolkerala.org വെബ് സൈറ്റിലും 0484-2377537 നമ്പരിലും ലഭ്യമാണ്.

Read More: University Announcements 11 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 march 2022

Best of Express