scorecardresearch

University Announcements 11 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പി.എച്ച്.ഡി. പ്രവേശനം: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ 2022 വർഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 13 മുതൽ ജൂൺ 27 വരെ https://phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലയുടെ http://www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷാ തീയതി നീട്ടി

രണ്ടാം വർഷ എം.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2019 അഡ്മിഷൻ – റെഗുലർ / 2016-2018 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ (2021 അഡ്മിഷൻ – റെഗുലർ / 2018-2020 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2016-2017 അഡ്മിഷനുകൾ – ഫസ്റ്റ് മേഴ്‌സി ചാൻസ്) , മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009-2010 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 15 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബസൈറ്റിൽ.

പരീക്ഷാ ഫലം

2022 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷനുകൾ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ജൂൺ 23 വരെ സ്വീകരിക്കും.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരള സര്‍വകലാശാലയുടെ പുതിയ പരീക്ഷാ സോഫ്റ്റ്വെയറായ സ്റ്റുഡന്‍റ് ലൈഫ്
സൈക്കിള്‍ മാനേജ്മെന്‍റ് വഴി നടത്തിയ പി.ജി. (ന്യൂ ജനേ റഷന്‍) കോഴ്സായ എം. എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യെലെസേഷന്‍ ഇന്‍ ഡാറ്റ അനലിറ്റിക്സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാര്‍ക്ക് ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി http://www.slcm.keralauniversity.ac.in മുഖേന ജൂണ്‍ 20 വരെ അപേക്ഷിക്കാം. എസ്എല്‍സിഎം ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മാത്രമെ ഫീസ് സ്വീകരിക്കുകയുള്ളൂ. സര്‍വകലാശാലയുടെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അടയ്ക്കുന്ന ഫീസ് പരിഗണിക്കുന്നതല്ല.

കേരള സര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ എംബിബിഎസ് പാര്‍ട്ട് II (മേഴ്സിചാന്‍സ് – 2008 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരള സര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ . (ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെട)/ട്രാവല്‍ & ടൂറിസം) പരീക്ഷയുടെ ഇന്‍റേണ്‍ഷിപ്പ് – വൈവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു). വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിേശാധന

കേരള സര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി
എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥിക ള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ജൂണ്‍ 16, 17, 18 തീയതികളില്‍ ഇജെ X സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

പി.എച്ച്.ഡി. കോഴ്സ് വര്‍ക്ക് പരീക്ഷാഫലം

കേരള സര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ പി.എച്ച്.ഡി. കോഴ്സ് വര്‍ക്ക് പരീക്ഷയുടെ (ഡിസംബര്‍ 2021 സെഷന്‍) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുന:പരിശോധനക്ക് 2022 ജൂണ്‍ 22 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഓരോ പേപ്പറിന് 525/- രൂപ ഫീസ് അടച്ച് സി.എസ്.എസ്. ഓഫീസില്‍ എത്തിക്കേതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 june 2022