scorecardresearch
Latest News

University Announcements 11 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി സർവകലാശാല

സ്‌പോട്ട് അലോട്ട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫ് ബയോസയൻസസിൽ എത്തിച്ചേരണം.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.കോം (2019, 2018, 2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ജൂലൈ 2022 ബിരുദ പരീക്ഷകൾ ജൂലൈ 27 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളുടെ ഒന്നാം സെമസ്റ്റർ എം.എസ്.സി./ എം.കോം. / എം.എ. സി.എസ്.എസ്. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് – 2020, 2019 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂലൈ 20 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

മൂന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂലൈ 22 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 15 നും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ എം.എഡ്. – സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ (2020 റീ-അഡ്്മിഷൻ) – റെഗുലർ / സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജൂലൈ 25 ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. – പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – സപ്ലിമെന്ററി, 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസീദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എസ് സി. അപ്ലൈഡ് സൈക്കോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്രപഠന വകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. അപ്ലൈഡ് സൈക്കോളജി പ്രവേശനം 15-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. മനഃശാസ്ത്ര പഠനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

എം.എല്‍.ഐ.എസ് സി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം 13-ന് രാവിലെ 10 മണിക്കും ഉച്ചക്ക് 2 മണിക്കുമായി നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407286, 9497407071.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 12, 13 തീയതികളില്‍ രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ 42000 മുതല്‍ 42051 വരെയുള്ളവര്‍ 12-നും 42052 മുതല്‍ 42100 വരെയുള്ളവര്‍ 13-നും എന്‍ട്രന്‍സ് പരീക്ഷാ ഹാള്‍ടിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.

ഐ.ഇ.ടി. – എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പ് ചലാന്‍ രശീതും അനുബന്ധ രേഖകളും സഹിതം ആഗസ്ത് 1-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400223, 9188400223, 9567172591.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസി.പ്രൊഫസർ – വാക്ക് ഇൻ ഇന്ർറർവ്യൂ

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം, 2022 ജൂലൈ 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ കാമ്പസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.Ph: 04972 – 783415, 9349523003.

ടൈംടേബിൾ

ജൂലൈ 26 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ജൂലൈ 27ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി (റെഗുലർ), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജൂലൈ 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ന്യൂജനറേഷന്‍
ഡബിള്‍ മെയിന്‍ ബി.എ./ബി.എസ്സി./ബി.കോം. പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 13 ന് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ ജൂലൈ 14 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച്നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി.പി.എ. മൃദംഗം, ഡാന്‍സ് എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം ജൂലൈ 25, 26 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കോവിഡ് കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്‍റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്അപേക്ഷ ആരോഗ്യവകുപ്പിന്‍റേയോ, തദ്ദേശസ്വംയഭരണവകുപ്പിന്‍റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂലൈ 20 നകം അതാത് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ്ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന APGDEC (അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍) പാര്‍ട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള തീയതി 2022 ജൂലൈ 18 വരെ നീട്ടിയിരിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കേരളസര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ മുപ്പത് രൂപ ഒടുക്കിയ ചെലാന്‍ ഇംഗ്ലീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്.

കരിക്കുലം ഡിസൈന്‍ ഇംപ്ലിമെന്‍റേഷന്‍ ആന്‍റ് ലേണിംഗ് ഔട്ട്കം- ഹ്രസ്വകാല കോഴ്സ്

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍ററില്‍ 2022 ആഗസ്റ്റ് 19 മുതല്‍2 5 വരെ യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന കരിക്കുലം ഡിസൈന്‍ ഇംപ്ലിമെന്‍റേഷന്‍ ആന്‍റ് ലേണിംഗ് ഔട്ട്കം ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും http://www.keralauniversity.ac.in/ugcasc എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്‍റെ സാക്ഷ്യപത്രത്തോടു കൂടി hrdcunike@yahoo.com എന്ന ഇ-മെയില്‍ ഐ.ഡി.യില്‍ 2022 ജൂലൈ 30 ന് മുന്‍പ് ഇ-മെയില്‍ ചെയ്യേണ്ടതാണ്. കൂടാതെ അപേക്ഷകള്‍ ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ് സെന്‍റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം 695581 എന്ന വിലാസത്തില്‍ തപാല്‍ വഴി ജൂലൈ 30 ന് മുന്‍പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 july 2022