scorecardresearch
Latest News

University Announcements 11 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 11 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University: എം ജി സര്‍വകലാശാല

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ തമിഴ് (2020 അഡ്മിഷന്‍ പി.ജി.സി.എസ്.എസ് റെഗുലര്‍ ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 25വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസഅടച്ച് ജനുവരി 25 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 31-നു തുടങ്ങും.

പരീക്ഷാ അപേക്ഷ

നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Kannur University: കണ്ണൂര്‍ സര്‍വകലാശാല

ടൈം ടേബിള്‍

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷകളുടെ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇക്കണോമിക്‌സ്/ഡെവലപ്മെന്റ് ഇക്കണോമിക്സ് ഡിഗ്രി (സി.ബി.സി.എസ്.എസ് -സപ്ലിമെന്ററി-2016 മുതല്‍ 2018 അഡ്മിഷന്‍വരെ) നവംബര്‍ 2022 പ്രായോഗിക പരീക്ഷകള്‍ ജനുവരി 16-നു കണ്ണൂര്‍ കെ.എം.എം. ഗവ. വിമന്‍സ് കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്് (റെഗുലര്‍ ) ജനുവരി 2023 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 18,19 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.

മൂന്നാം സെമസ്റ്റര്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഒക്ടോബര്‍ 2022 (ന്യൂ ജനറേഷന്‍ പ്രോഗ്രാം) ന്റെ പ്രായോഗിക പരീക്ഷ ജനുവരി 24 നു ചൊക്ലിയിലെ തലശേരി ഗവ.കോളജില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജുമായി ബന്ധപ്പെടുക.

പുതുക്കിയ പരീക്ഷാ വിജ്ഞാപനം

രണ്ടാം സെമസ്റ്റര്‍ ബി എ /ബി.ബി.എ/ ബി കോം (പ്രൈവറ്റ് റജിസ്‌ട്രേഷന്‍ -റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് )ഏപ്രില്‍ 2022 പരീക്ഷകളുടെ പുതുക്കിയ വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2020 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27. 2021 അഡ്മിഷന്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.

ടൈംടേബിള്‍

ജനുവരി 16 ന് ആരംഭിക്കുന്ന സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ/എം എസ് സി/എം സി എ/എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/എം ബി എ/( സിബിസി എസ് എസ് 2020 സിലബസ്) റെഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 january 2023