scorecardresearch
Latest News

University Announcements 11 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2022 ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍ 2022 ജനുവരി 18 മുതല്‍ ഹാള്‍ടിക്കറ്റുമായി ഇ.ജി.- കഢ (നാല്) സെക്ഷനില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി & 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല കോവിഡ് 19 കാരണം മെയ് 2021 ലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.സി.ആര്‍. ബി.എ./ബി.എസ്‌സി./ബി.കോം. എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ജനുവരി 17 ന് മുന്‍പായി അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജനുവരി 13 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) ബി.എസ്‌സി. മാത്‌സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 14, 17 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2022 ജനുവരി 20 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2022 ജനുവരി 13 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – പ്രൊഫൈല്‍ അപ്‌ഡേഷന്‍

കേരളസര്‍വകലാശാല 2022 ജനുവരി മുതല്‍ പിഎച്ച്.ഡി.ക്ക് പുതിയ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനാല്‍ ഇനിയും പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസര്‍ച്ച് ഗൈഡുകളായ അദ്ധ്യാപകരും, സര്‍വകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും 2022 ജനുവരി സെഷനിലെ ഗവേഷണ വിദ്യാര്‍ത്ഥികളെ അവരുടെ കീഴില്‍ ഗവേഷണത്തിന് അനുവദിക്കപ്പെടാന്‍ ഈ മാസം 15 മുന്‍പായി അവരവരുടെ പ്രൊഫൈല്‍ അപ്‌ഡേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതാണ്.

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണമില്ല

കേരളസര്‍വകലാശാലയുടെ ജനുവരി 2022 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ആര്‍ക്കിയോളജി, കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ഡെമോഗ്രഫി ആന്റ് പോപ്പുലേഷന്‍ സ്റ്റഡീസ്, ജ്യോഗ്രറി, ജര്‍മ്മന്‍, റഷ്യന്‍, തീയേറ്റര്‍ ആര്‍ട്‌സ് ആന്റ് ഫിലിം ഏസ്തറ്റിക് ഫോര്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നതല്ല.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 7 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഫ്.എ. (2019 അഡ്മിഷന്‍ – എച്ച്.ഐ.), 2022 ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എഫ്.എ. (2018 അഡ്മിഷന്‍ – എച്ച്.ഐ.) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 17 വരെയും 150 രൂപ പിഴയോടെ ജനുവരി 20 വരെയും 400 രൂപ പിഴയോടെ ജനുവരി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2021 – 22 വര്‍ഷത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി ജനുവരി 15 ലേക്ക് നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ജനുവരി 24 ന് നടത്തുന്നതാണ്. ഫെബ്രുവരി 02 ന് പ്രസ്തുത കോഴ്‌സുകളുടെ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.

വെള്ളിയമ്പലവന മുനിവര്‍, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവന്‍കൂര്‍ പ്രൈസ് – തീയതി നീട്ടി

കേരളസര്‍വകലാശാല 2022 ജനുവരി 8 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ വച്ച് നടത്താനിരുന്ന വെള്ളിയമ്പലവന മുനിവര്‍, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവന്‍കൂര്‍ പ്രൈസ് എന്നിവയുടെ പരീക്ഷ ജനുവരി 22 ലേക്ക് മാറ്റിവച്ചിരിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12 വരെ നീട്ടിയിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

വോക്ക്-ഇൻ ഇന്റർവ്യു

സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) നിലവിലുള്ള ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ പൊതു വിഭാഗത്തിനായുള്ള ഒരു ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഫിസിക്‌സ്/ കെമിസ്ട്രി/ ബയോളജി എന്നവിയലേതെങ്കിലും ഒന്നിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി എം.എസ്.സി ബിരുദം നേടിയവരെയാണ് പരിഗണിക്കുക. തത്തുല്യ ഗ്രേഡോടെ യോഗ്യത പരീക്ഷ പാസ്സായവരെയും പരിഗണിക്കും. ആധുനിക അനലറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്‌ലുള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 2022 ജനുവരി 22 ന് 25 നും 45 നും ഇടയിൽ. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രതിമാസം 25000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ജനുവരി 15 ന് രാവിലെ 10 ന് സർവ്വകലാശാല അഡമിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്നു എഡി. എ VII സെക്ഷനിൽ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അന്ന് നടക്കുന്ന വോക്ക്-ഇൻ ഇന്റർവ്യൂവിനായി നേരിട്ട് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വൈബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനത്തിന് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ മാത്രം, 12-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തിച്ചേരുക. മറ്റുള്ളവര്‍ ഒഴിവ് വരുന്ന മുറക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ് പ്രകാരം നിശ്ചിത തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരായാല്‍ മതി.

എം.പി.എഡ്., ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിന് അലോട്ട്‌മെന്റിനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. സര്‍വകകലാശാലാ പഠന വകുപ്പുകള്‍, സെന്ററുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് 22-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407016, 7017

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പുമായി ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ

ബി.ബി.എ., എല്‍.എല്‍.ബി.,. എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2022 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഫിസിക്‌സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ സുവോളജി, ഇലക്‌ട്രോണിക്‌സ്, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ മൈക്രോ ബയോളജി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി വിദ്യാര്‍ത്ഥികളുടെ കണ്‍സൊളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും.

Kannur University Announcements: കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസം

കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസത്തിൻ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർ സയ്യിദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് പയ്യന്നൂർ, സി എ എസ് കോളേജ് മാടായി എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികളുടെ വിതരണം 14.01.2022 വെള്ളിയാഴ്ച സെന്റ് ജോസഫ് ആർട്സ് & സയൻസ് കോളേജ്, പിലാത്തറ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു. വിദ്യാർത്ഥികൾ കോവിഡ് മാനദണ്ഡം പാലിക്കുകയും യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ കാർഡ്, ട്യൂഷൻ ഫീസ് അടച്ചതിന്റെ ചലാൻ എന്നിവ ഹാജരാക്കുകയും വേണം.

Read More: University Announcements 11 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 january 2022