scorecardresearch

University Announcements 11 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. 2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 14, 15, 16 തീയതികളില്‍ ഇ.ജെ.ത (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല – സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരൊഴിവിലേയ്ക്ക് അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ് തസ്തികയിൽ താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി പ്രാരംഭത്തിൽ ഒരു വർഷവും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.റ്റി. / പി.എച്ച്.ഡി യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. ഓൺലൈൻ ടീച്ചിങ്, കണ്ടെന്റ് ക്രിയേഷൻ, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിങ് ആന്റ് ലേണിങ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 47000 രൂപ സഞ്ചിത നിരക്കിൽ വേതനം ലഭിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ coe @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., പി.ജി. – കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www. mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പ്രാക്ടിക്കൽ / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി. കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നിയിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് ‘സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷ ഫെബ്രുവരി 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

വാചാ പരീക്ഷ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 16.02.2022 തീയതിയിൽ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ‍ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഒന്‍പത് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ 2022-23 അധ്യയന വർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം.

പുന്നപ്ര (ആലപ്പുഴ- മലയാളം മീഡിയം, പെൺകുട്ടികൾ), തൃത്താല (പാലക്കാട്- മലയാളം മീഡിയം, പെൺകുട്ടികൾ), മരുതോങ്കര (കോഴിക്കോട്- ഇംഗ്ലീഷ് മീഡിയം, പെൺകുട്ടികൾ), കീഴ് മാട് (എറണാകുളം), വടക്കാഞ്ചേരി (തൃശ്ശൂർ), പെരിങ്ങം (കണ്ണൂർ), വെള്ളച്ചാൽ (കാസർകോട്- മലയാളം മീഡിയം, ആൺകുട്ടികൾ), ചേലക്കര (തൃശ്ശൂർ), കുഴൽമന്ദം(പാലക്കാട്- ഇംഗ്ലീഷ് മീഡിയം, ആൺകുട്ടികൾ) എന്നിവയാണ് സ്കൂളുകള്‍.

വിദ്യാർഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും അപേക്ഷ സ്വീകരിക്കും.

ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് www. scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ തിരിച്ചറിയൽ കാർഡ് സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന ക്രേന്ദ്രങ്ങൾ മുഖേന അറിയാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

യു.ജി.സി നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9495069307, 857605042, 8547233700.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്സ് കാലാവധി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും കോഴ്സില്‍ ചേരാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം- സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ. തിരുവനന്തപുരം. ഫോണ്‍: 0471-2325101, 2325102.

Read More: University Announcements 10 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 february 2022