University Announcements 11 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022-23
പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേരള സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജ്, മാവേലിക്കര-യെ ബഹു. കേരള ഹൈക്കോടതിയുടെ 24026/22 നമ്പര്‍ റിട്ട് ഹര്‍ജിയിലെ 29.07.2022 ലെ ഉത്തരവനുസരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു.പ്രസ്തുത ഉത്തരവിന്‍ പ്രകാരം അഡ്മിഷന്‍ സംബന്ധിച്ച് തുടര്‍നടപടികള്‍ അംഗീകാരം സംബന്ധിച്ചുള്ള എന്‍സിടിഇ യുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്കും, പ്രൊഫൈല്‍ തിരുത്തല്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്കും ഈ അവസരം വിനിയോഗിച്ചു ടി. കോളേജിലെ കോഴ്സുകളിലേക്കു അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പരീക്ഷ ഫലം
കേരളസര്‍വകലാശാല 2021 ഡിസംബര്‍ മാസത്തിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്സി ബോട്ടണി & ബയോടെക്നോളജി (247) ബി.എസ്സി ബയോടെക്നോളജി (മള്‍ട്ടിമേജര്‍) (350) ബി.വോക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (351), ബി.വോക് ടൂറിസം &മാു; ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ആഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ബി.എ ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്.സി ഫിസിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328), ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315), ബിഎസ്.സി എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്‍റ് ആന്‍ഡ് വാട്ടര്‍ മാനേജ്മെന്‍റ് (216) ബി.കോം കൊമേഴ്സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് (339) (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി, 2015 – 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ആഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റെഗുലര്‍- 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്- 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2015- 2018 അഡ്മിഷന്‍, മേഴ്സി ചാന്‍സ് -2014 അഡ്മിഷന്‍) ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
ഉത്തരകടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ആഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ് വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍ ഹിന്ദി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ (2020-2021) ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (സപ്ലിമെന്‍ററി & മേഴ്സി ചാന്‍സ് 2011 സ്കീം) ഡിസംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല ഡിസംബര്‍ 2021ല്‍ നടത്തിയ സി.ബി.സി.എസ് ബി.എസ്സി രണ്ടാം സെമസ്റ്റര്‍ (റെഗുലര്‍- 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി- 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2015-2018 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2014 അഡ്മിഷന്‍) ഫെബ്രുവരി 2022ല്‍ നടത്തിയ ബിഎസ് സി ഫിസിക്സ് വിത്ത് മാത്തമാറ്റിക്സ് &മാു; മെഷീന്‍ ലേര്‍ണിംഗ് (2020 അഡ്മിഷന്‍ )എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദമായ പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19.
കേരളസര്‍വകലാശാല ഡിസംബര്‍ 2021ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്.ബി.എസ്.സി ഇലക്ട്രോണിക്സ് (340)ഡിഗ്രി പരീക്ഷയുടെ (2020 റെഗുലര്‍, 2019 ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി, 2018, 2017, 2016, 2015 – സപ്ലിമെന്‍ററി, 2014 മേഴ്സി ചാന്‍സ്) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കേരള സര്‍വകലാശാല 2021 നവംബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി ആഗസ്റ്റ് 20. കേരളസര്‍വകലാശാല 2021 ഡിസംബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയര്‍ & പ്രാക്ടീസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2015-2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരള സര്‍വകലാശാല 2021 ഡിസംബര്‍ മാസത്തെ നടത്തിയ രണ്ടാം സെന്‍സര്‍ ബികോം കൊമേഴ്സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് (339) ( 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി, 2015 – 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ആഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ് . വിശദവിവരം വെബ്സൈറ്റില്‍
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് (യു.സി.ഇ.കെ) (2018 സ്കീം) മാര്‍ച്ച് 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യൂവേഷന്‍ സെക്ഷനില്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ ഹാജരാകേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
ആംഗ്യഭാഷാ പരിശീലന കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരധിവാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഗവേഷകർ, സോഷ്യൽ വർക്കേഴ്‌സ് എന്നിവർക്ക് പങ്കെടുക്കാം. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാല് വരെ നടക്കുന്ന പരിശീലന കോഴ്‌സിന്റെ ക്ലാസുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ രിതിയിലായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9207398541 എന്ന നമ്പറിൽ ബന്ധപ്പെടുക.
എം.ജി. സ്പോർട്ട്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
എം.ജി. സർവ്വകലാശാല സ്പോർട്ട്സ് സ്‌കോളർഷിപ്പ് 2020-2021, 2021-22 ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപായി സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട് സയൻസിന്റെ ഓഫീസിൽ എത്തിക്കണം. അപേക്ഷഫോം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ. ആന്ത്രോപോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് 11 മണിക്ക് പുല്ലേരിക്കുന്നിലുള്ള വകുപ്പ് ഓഫീസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2392383.
വൈവാ വോസി
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2021 അഡ്മിഷൻ – റഗുലർ /2019, 2020 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ആഗസ്റ്റ് 16 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ആഗസ്റ്റ് 23 മുതൽ 31 വരെ മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ വച്ച് നടത്തും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റ്, തീസീസിന്റെ രണ്ട് കോപ്പികൾ സഹിതം പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 പരീക്ഷയുടെ മാറ്റി വച്ച പ്രായോഗിക പരീക്ഷകൾ (എ.ഒ.സി.) അതത് കേന്ദ്രങ്ങളിൽ വച്ച് ആഗസ്റ്റ് 16 മുതൽ 19 വരെ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പി.ആര്‍. 1126/2022
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1127/2022
പരീക്ഷ
ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ബി.വോക്. ഓട്ടോ മൊബൈല്‍-ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 24-ന് തുടങ്ങും. പി.ആര്‍. 1128/2022
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1129/2022
Kannur University Announcements: കണ്ണൂർ സർവകലാശാല
എം.എസ്.സി മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിൽ എം.എസ്.സി. മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട് . താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ : 9663749475.
യു. ജി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് http://www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 13.08.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBIePay വഴി) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് 830/- രൂപയാണ്. (SC/ST വിഭാഗത്തിന് 770/- രൂപ) ഒന്നാംഘട്ട അല്ലോട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച് ഫീ അടച്ചവർ വീണ്ടും ഫീ അടയ്‌ക്കേണ്ടതില്ല.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്‌ക്കേണ്ടത്. വിദ്യാർത്ഥികൾ, അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് അടച്ചശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 13.08.2022 ന് വൈകുന്നേരം 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ്ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
കോളേജ് പ്രവേശനം
രണ്ടാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് മൂന്നാം അലോട്ട്മെന്റ് നടത്തുന്നതാണ്.ഒന്ന്, രണ്ട്, മൂന്ന്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ മൂന്നാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
1ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്
3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4.ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്
5.വിടുതൽ സർട്ടിഫിക്കറ്റ്
6.കോഴ്സ്&കോണ്ടക്ട്സർട്ടിഫിക്കറ്റ്
- അസ്സൽ കമ്മ്യുണിറ്റി/Caste/EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്
- അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
- ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
- HSE,VHSE,THSE,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട്
ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. (ഗവൺമെൻറ് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചവർ പ്രവേശനത്തിനായി ഹാജരാകുമ്പോൾ ഫീ അടക്കുന്നതിനായി ATM കാർഡ് (Debit Card/ Credit Card ) നിർബന്ധമായും കൊണ്ടുപോകേണ്ടതാണ്.)
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ 0497-2715284, 0497-2715261 7356948230 e-mail id: ugsws@kannuruniv.ac.in
പ്രൈവറ്റ് റെജിസ്ട്രേഷൻ പി ജി അസൈൻമെൻറ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ് . കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ Academics – Private Registration ലിങ്കിൽ അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെന്റുകൾക്കുള്ള ഫീസ് പേപ്പർ ഒന്നിന് 90 /- രൂപ നിരക്കിൽ School of Distance Education – Course Fee എന്ന ശീർഷകത്തിൽ അടക്കേണ്ടതാണ്. അവസാന തിയ്യതിക്ക് ശേഷം ലഭിക്കുന്ന അസൈൻമെൻറ്കൾ സ്വീകരിക്കുന്നതല്ല .
എം. ബി. എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപ. പ്രവേശനം CAT/CMAT/KMAT പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് http://www.admission.kannuruniversity.ac.in സന്ദർശിക്കുക. Help line Numbers: 04972715261, 04972715284, 7356948230
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള അപേക്ഷകളുടെ പ്രിൻറ്ഔട്ട് 12.08.2022 വരെ സർവ്വകലാശാലയിൽ സമർപ്പിക്കാവുന്നതാണ്.
ടൈംടേബിൾ
29.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 17- ന് പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും എം.ഇ.എസ്. കോളേജ് നരവൂരിലും വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
17/08 /2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ .ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി (R/S/I)-നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16/08/2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. (R/S/I-2018 അഡ്‌മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി/പിജി, നവംബർ 2021 പരീക്ഷാ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ ഫീസ് അടക്കേണ്ടതില്ല. പരീക്ഷാ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ-പേ വഴി പേയ്മെന്റ് നടത്തണം. നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, കാർഡ് പേയ്‌മെന്റ് തുടങ്ങിയ രീതിയിൽ ഫീസ് അടക്കാം.
രജിസ്‌ട്രേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷയുടെ പ്രിന്റ് എടുക്കാവുന്നതാണ്. ഇത് ഈ മാസം 23 നകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കണം.
സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ് വിദ്യാർഥികൾ ഇപ്പോൾ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. ഒന്നാം സെമസ്റ്റർ ഫലം വന്നതിനു ശേഷം അവർക്കു അപേക്ഷിക്കാൻ അവസരം നൽകുന്നതാണ്.