scorecardresearch

University Announcements 11 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 11 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളേജുകള്‍ക്ക് മധ്യവേനല്‍ അവധി സംബന്ധിച്ച നിര്‍ദ്ദേശം

കേരളസര്‍വകലാശാലയുടെ കീഴിലുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും 2021 – 22 അദ്ധ്യയന വര്‍ഷത്തെ മധ്യവേനല്‍ അവധി 2022 ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ എല്ലാ അദ്ധ്യാപകരും നിലവിലുളള യു.ജി./പി.ജി. സെമസ്റ്ററുകളുടെ ബാക്കി വരുന്ന ക്ലാസുകള്‍ സൗകര്യപ്രദമായ രീതിയില്‍ (ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍) നടത്തേണ്ടതാണ്. മധ്യവേനല്‍ അവധിക്കാലത്ത് പരീക്ഷ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെടുന്ന അദ്ധ്യാപകര്‍ ആയത് വീഴ്ച കൂടാതെ നിര്‍വ്വഹിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

സോഷ്യൽ സയൻസിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം: അപേക്ഷ 25 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ അഞ്ചു വർഷത്തെ റെഗുലർ – ഇന്റ്‌റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ മൂന്ന് സ്ട്രീമുകളിൽ പത്ത് വീതം ഒഴിവുകളുണ്ട്. ഇവയ്ക്ക് പുറമേ കോഴ്‌സിന്റെ ഭാഗമായി ബിരുദതലത്തിൽ തന്നെ ആർക്കിയോളജി, ഡവലപ്‌മെന്റ് സ്റ്റഡിസ്, ആന്ത്രോപോളജി, സോഷ്യൽ മെഡിസിൻ, സോഷ്യൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഡിജിറ്റൽ ഹ്യുമാനിറ്റീസ്, കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ,സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷണൽ റിലേഷൻസ്, ഹ്യൂമൺ റൈറ്റ്‌സ്, റിസർച്ച് മേത്തഡോളജി, അക്കാദമിക് റൈറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുവാനുള്ള അവസരവുമുണ്ട്. ഗവേഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് വിഭാവനം ചെയ്തിട്ടുള്ള പാഠ്യപദ്ധതിയിൽ ഗവേഷണ സാധ്യതയുള്ള പല വിഷയങ്ങളിലും സെമിനാർ കോഴ്‌സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിരുദ പഠനത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷനുള്ളതും കോഴ്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. എം.ജി. സർവ്വകലാശാലയിലെ അധ്യാപകർക്ക് പുറമേ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവ്വകലാശാലകളിലെ വിസിറ്റിംഗ് അധ്യാപകരുടെ സേവനവും ലഭ്യമാണ്. സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥന യോഗ്യത. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്. വിശദ വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി സർവ്വകലാശാലയുടെ പ്രവേശന വെബ്‌സൈറ്റ് www. cat.mgu.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9717039874.

അപേക്ഷ തീയതി

ഒന്നാം വർഷ എം.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷക്ക് പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 13 നും അപേക്ഷിക്കാം. 2016 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസിന് പുറമേ 5250 രൂപ അധിക ഫീസടച്ച് ആദ്യ മേഴ്‌സി ചാൻസ് അവസരത്തിനും അപേക്ഷിക്കാം.

പരീക്ഷാ ഫീസ്

നാലാം സെമസ്റ്റർ ബി.ആർക്ക്. (2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 27 നും ബി.ആർക്ക് ഒന്ന്, രണ്ട് സെമസ്റ്ററുകൾ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 28 നും ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 19 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 21 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 55 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

വൈവാ വോസി

നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 20, 21 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (2019-2021 ബാച്ച്) ബിഹേവിയറൽ സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഡിസംബറിൽ നടന്ന ഒന്നാം സെമ്‌സറ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 24.

മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് മെഡിക്കൽ റോഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ /2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി )പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . പഴയ സ്‌കീം വിദ്യാർത്ഥികൾ (2016 വരെയുള്ള അഡ്മിഷൻ) പുനർമൂല്യനിർണയത്തിനായി 370 രൂപ അടയ്ക്കണം. ഇരു സ്കീമിലും പെട്ട വിദ്യാർത്ഥികൾ സൂക്ഷ്മപരിശോധനക്കായി 160 രൂപയാണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ച രസീത് സഹിതമുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.സി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസ്, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍, കുറ്റിപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, മുട്ടില്‍, പുതുക്കാട്, വടകര, തളിക്കുളം, പുല്ലൂറ്റ്, തിരൂര്‍ (തൃശൂര്‍), പാലക്കാട് എന്നീ സി.സി.എസ്.ഐ.ടി.കളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലുമാണ് എം.സി.എ. പ്രോഗ്രാം നടത്തുന്നത്. പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission. uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017

ലെയ്‌സണ്‍ ഓഫീസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ലെയ്‌സണ്‍ ഓഫീസര്‍ (ന്യൂഡല്‍ഹിയില്‍) തസ്തികയില്‍ പാര്‍ട്ട്-ടൈം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ, എല്ലാ അവസരങ്ങളും നഷ്ടപെട്ട, ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 5-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 10-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

എല്‍.എല്‍.എം. പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 ടീച്ചിംഗ് പ്രാക്ടിക്കല്‍ പരീക്ഷ 25, 27 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നടക്കും.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏഴാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി, അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

തിയ്യതിനീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം നവംബർ 2020 സെഷൻ അസൈൻമെൻറ് , 2022 ഏപ്രിൽ 20 , 5 PM വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

ബി.എ. മ്യൂസിക്, ബി.എ. ഭരതനാട്യം പ്രായോഗിക പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ. മ്യൂസിക്, ബി.എ. ഭരതനാട്യം (Complementary Elective) ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി ), നവംബർ 2021 പ്രായോഗിക പരീക്ഷകൾ ഏപ്രിൽ 13- ന് രാവിലെ 9 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എം.ബി.എ. ഓൺലൈൻ അഭിമുഖം

സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 അധ്യയന വർഷത്തെ എം.ബി.എ ഫുൾടൈം ബാച്ചിലേക്ക് ബുധനാഴ്ച (ഏപ്രിൽ 13) ഓൺലൈൻ അഭിമുഖം നടത്തുന്നു. രാവിലെ 10 മുതൽ 12 വരെയാണ് അഭിമുഖം. 50 ശതമാനം മാർക്കോടെ ബിരുദം പാസായവർക്കും സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ് / ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. https:// meet.google. com/tfx-hzem-exx എന്ന ലിങ്ക് വഴി അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290, www. kicmakerala.ac.in

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www. lbscentre.kerala.gov.in ൽ ലഭിക്കും. ഏപ്രിൽ 20 വരെ ഓൺലൈനിലൂടെയോ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി ഏപ്രിൽ 22 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 16ന്

2021-22 അദ്ധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 16 ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www. lbscentre.kerala.gov.in വഴി ഏപ്രിൽ 12 മുതൽ 14 വൈകിട്ട് 5 മണി വരെ ചെയ്യാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഇതിൽ പങ്കെടുക്കം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 19 നകം ഫീസ് അടച്ച് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലും പരിപാടികളിലും പരിശീലനം നല്‍കുന്നതിന് എം.എസ്.ഡബ്ല്യ/ ബി.എസ്.ഡബ്ല്യൂ കോഴ്സ് പൂര്‍ത്തിയാക്കിയ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0477- 2253870.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 എന്ന നമ്പരുകളില്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്

അഡോബ് സോഫ്റ്റ് വെയറുകളായ അഡോബ് ഫോട്ടോ ഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ആഫ്റ്റര്‍ എഫെക്ട്സ്, അഡോബ് ഇല്ലസ്ട്രേറ്റര്‍, അഡോബ് ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറി ലൈന്‍ എന്നീ സോഫ്റ്റ് വെയറുകള്‍ 216 മണിക്കൂര്‍ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരം അസാപ് ഒരുക്കുന്നു. ഈ സോഫ്റ്റ് വെയ്റുകളുടെ എല്ലാം ആറു മാസത്തെ ലൈസന്‍സും കോഴ്സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. കോഴ്സ് കാലാവധി – 216 മണിക്കൂര്‍. ഫീസ് – 16000 രൂപ (സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ). കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// asapkerala.gov.in/course/ graphic-designer/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :9495999715, 9495999668.

Read More: University Announcements 11 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 11 april 2022