scorecardresearch

University Announcements 10 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 10 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല യു.ജി പ്രവേശനം 2021 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ സെപ്റ്റംബര്‍ 14 – നകം രേഖാമൂലം (ഇ-മെയില്‍-onlineadmission@keralauniversity.ac.in)ലേക്ക് പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ബി.എ മ്യൂസിക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്ക് പ്രവേശനത്തിന് നീറമണ്‍കര എന്‍.എസ്.എസ്. കോളേജില്‍ സെപ്റ്റംബര്‍ 14 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്‍മെന്റ് വനിതാകോളേജില്‍ സെപ്റ്റംബര്‍ 15 നും , കൊല്ലം എസ്. എന്‍.വനിതാ കോളേജില്‍ സെപ്റ്റംബര്‍ 16 നും പ്രവേശനം നടത്തുന്നു. സെപ്റ്റംബര്‍ 13-ന് റാങ്ക് പട്ടിക അതത് കോളേജുകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേല്‍ പറഞ്ഞ തീയതികളില്‍ അതത് കോളേജുകളില്‍ രാവിലെ 11 മണിക്കു മുന്‍പായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിനെ സമീപിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ടതില്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ഡിസംബര്‍ 2020 ല്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്. – സി.ആര്‍.) ബി.കോം. കൊമേഴ്‌സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ജര്‍മ്മന്‍ അ1 (Deutsch A1) പരീക്ഷകള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം വര്‍ഷം, നാലാം വര്‍ഷം & അഞ്ചാം വര്‍ഷ എല്‍.എല്‍.ബി. (പഞ്ചവത്സരം) (1998 അഡ്മിഷന് മുന്‍പുളളത് – ഓള്‍ഡ് സ്‌കീം) പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 20, ഒക്‌ടോബര്‍ 11, നവംബര്‍ 8 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണ്ണയം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 8 ന് പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സെപ്റ്റംബര്‍ 19 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

എം.ബി.എ. അഡ്മിഷന്‍ – പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2021 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www. admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കുന്ന ബി.എ.ആന്വല്‍ മെയിന്‍, സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷകള്‍ക്ക് ചില പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ട്.

തിരുവനന്തപുരം എം.ജി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും തിരുവനന്തപുരം കണ്ണമ്മൂല ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ.ഇന്‍സ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരം എം.ജി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കല്ലമ്പലം കെ.റ്റി.സി.റ്റി.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വാഴച്ചാല്‍ ഇമ്മാനുവേല്‍ കോളേജിലും തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജിലും ചെമ്പഴന്തി എസ്.എന്‍.കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ എ.ജെ.കോളേജിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി, മലയാളം, സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍) വിദ്യാര്‍ത്ഥികളും കാഞ്ഞിരംകുളം കെ.എന്‍.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും കാഞ്ഞിരംകുളം കെ.എന്‍.എം. സെല്‍ഫി ഫിനാന്‍സിംഗ് കോളേജിലും ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി, ഇംഗ്ലീഷ് മെയിന്‍ ഓണ്‍ലൈന്‍) വിദ്യാര്‍ത്ഥികള്‍ ആറ്റിങ്ങല്‍ നഗരൂര്‍ ശ്രീശങ്കരവിദ്യാപീഠംത്തിലും പരീക്ഷ എഴുതേണ്ടതാണ്.

നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി മെയിന്‍ പെണ്‍കുട്ടികള്‍, ഓഫ്‌ലൈന്‍) വിദ്യാര്‍ത്ഥികള്‍ നെടുമങ്ങാട് കെ.യു.സി.റ്റി.ഇ. കോളേജിലും നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി മെയിന്‍ ആണ്‍കുട്ടികളും അറബിക്, ഇക്കണോമിക്‌സ് മെയിന്‍) വിദ്യാര്‍ത്ഥികളും ചെമ്പഴന്തി എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (സോഷ്യോളജി, ഇംഗ്ലീഷ് മെയിന്‍) വിദ്യാര്‍ത്ഥികള്‍ പിരപ്പന്‍കോട് യു.ഐ.റ്റി. കോളേജിലും കൊല്ലം എഫ്.എം.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല എസ്.എന്‍.കോളേജ്, ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും മാവേലിക്കര ബിഷപ് മൂര്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം.കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കായംകുളം എം.എസ്.എം.കോളേജിലും പന്തളം എന്‍.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ പുതിയതായി അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2021 ജനവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്സ് ) – ( 2016 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്

2021 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) – റഗുലർ ആൻ്റ് സപ്ലിമെൻ്ററി- പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അപേക്ഷാ തീയതി

ബി.ടെക് (സി.പി.എ.എസ്) ഒന്നു മുതൽ 5 വരെ സെമസ്റ്റർ (2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) ആറാം സെമസ്റ്റർ – (2015, 2016 അഡ്മിഷൻ – സപ്ലിമെൻററി, 2017 അഡ്മിഷൻ – ഇംപ്രൂവ്മെന്റ് ) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 20 മുതൽ 22 വരെയും 525 രൂപ ഫൈനോടെ സെപ്തംബർ 23നും 1050 രൂപാ സൂപ്പർഫൈനോടെ സെപ്തംബർ 24 നും സർവ്വകലാശാല ഓഫീസിൽ അപേക്ഷ സ്വീകരിക്കും.

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വ കലാശാലയിൽ ശുചീകരണ ജോലികൾ ചെയ്യുന്നതിന് മൂന്ന് മാസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ദിവസം രണ്ട് മണിക്കൂർ ജോലിക്ക് 125 രൂപാ നിരക്കിൽ വേതനം ലഭിക്കും. അപേക്ഷകർ സർവ്വകലാശാലയുടെ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും 21 വയസ്സ് പൂർത്തിയാക്കിയവരും 60 വയസ് കഴിയാത്തവരുമായിരിക്കണം. പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ യോ ആധാർ കാർഡിൻ്റെ യോ പകർപ്പ് സഹിതം അസിസ്റ്റൻറ് രജിസ്ട്രാർക്ക് I (ഭരണ വിഭാഗം) ലഭിക്കേണ്ട അവസാന സെപ്തംബർ 30.

ഹാൾടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടണം

സെപ്തംബർ 14,15,16 തീയതികളിൽ നടക്കുന്ന Ph.D കോഴ്സ് വർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തടസം നേരിടുന്നവർ സെപ്തംബർ 13 തിങ്കളാഴ്ച 4 മണിക്ക് മുൻപായി ഇ.ബി 14 സെക്ഷനുമായോ, 9446053732 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടണം. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ ഒപ്പ് വാങ്ങാൻ സാധിക്കാത്ത പക്ഷം തങ്ങൾക്ക് ലഭിച്ചിട്ടുള്ള സെന്റർ ഐഡൻറ്റിറ്റി കാർഡ് അല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ ഐ.ഡി പരീക്ഷാസെന്ററുകളിൽ ഹാജരാക്കേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ അയക്കണം. വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേഴ്‌സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്‌ലിസ്റ്റ് കോളേജുകളിലേക്ക് നല്‍കുകയും അതത് കോളേജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017

സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനം

2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.സി.,എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017
ഇന്റഗ്രേറ്റഡ് പി.ജി. അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം ഫൈനല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ 17 വരെ അവസരം. രജിസ്റ്റര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ഒഴികെ എല്ലാം ലോഗിന്‍ ചെയ്ത് തിരുത്താം. തിരുത്തല്‍ വരുത്തി അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്തതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

എന്‍.എസ്.എസ്. ഗ്രേസ്മാര്‍ക്ക് അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയില്‍ എന്‍.എസ്.എസ്. ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ 15-ന് മുമ്പായി പരീക്ഷാഭവന്‍ ബി.എസ് സി. വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബി.എസ് സി. അക്വാ കള്‍ച്ചര്‍, ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അവസാനവര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

അവസാനവര്‍ഷ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 23-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2019 റഗുലര്‍ പരീക്ഷ 20-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

2019 സ്‌കീം, 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയം

നാലാം സെമസ്റ്റര്‍ ബി.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെയും ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബി. എ. ഹിന്ദി, മൂന്നാം സെമസ്റ്റർ ബി. ബി. എ. നവംബർ 2020 സ്പോർട്സ് സ്പെഷ്യൽ പരീക്ഷകൾ വിജ്ഞാപനം ചെയതു. പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 14.09.2021 നകം കായിക പഠന ഡയറക്റ്റർക്ക് സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാലയിൽ വെബ്സൈറ്റിൽ

ഹോൾടിക്കറ്റ്

15.09.2021 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- പാർട്ട് ടൈം ഉൾപ്പടെ), നവംബർ 2019 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 24.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

മുന്നാം വർഷ വിദൂര വിദ്യാഭ്യസ ബി. കോം., ബി. ബി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷകളുടെയും ബി. കോം കോവിഡ് സ്‌പെഷ്യൽ (മാർച്ച് 2020) പരീക്ഷകളുടെയും ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പി എടുത്തു സൂക്ഷിക്കണം. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും.

പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 – കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ( ECE & AEI) വിഭാഗം പ്രായോഗിക പരീക്ഷകൾ 13.09.2021 നും ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 27.09.2021, 28.09.2021 തീയതികളിലും വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 september 2021