scorecardresearch
Latest News

University Announcements 10 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 10 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റിവച്ചു

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 12 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി. എഡ്. പരീക്ഷ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 17, 19 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്സ് (196) ഒക്ടോബര്‍ 2022 പരീക്ഷകള്‍ 2022 ഒക്ടോബര്‍ 26 ,28 തീയതികളിലേക്ക മാറ്റിയിരിക്കുന്നു പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.കോം. സി.ബി.സി.എസ്., മെയ് 2022 (സപ്ലിമെന്‍ററി – 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഒക്ടോബര്‍ 17. ഇതിന് വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി..എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (വൊക്കേഷണല്‍ മൈക്രോബയോളജി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഒക്ടോബര്‍ 12 മുതല്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ഗ്രൂപ്പ് ഡിസ്കഷന്‍ & പേഴ്സണല്‍ ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് കോളേജുകളിലേക്കുള്ള 2022-23 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട പൊതുപ്രവേശന പരീക്ഷക്ക് ശേഷമുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണല്‍ ഇന്‍റര്‍വ്യൂവിനും പങ്കെടുക്കുന്നതിനായി 2022 ഒക്ടോബര്‍ 12 മുതല്‍ 15 വരെ അതാത് കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

2022 സെപ്റ്റംബര്‍ 18 ന് കേരളസര്‍വകലാശാല നടത്തിയ പ്രസ്തുത കോഴ്സിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത് ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. വിജ്ഞാപനവും വിശദവിവരങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

അസൈന്‍മെന്‍റ് സമര്‍പ്പണം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്റ്റര്‍ ബിരൂദ പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്.സി, ബി.കോം., ബി.സി.എ., ബി.ബി.എ.- 2020 അഡ്മിഷന്‍) അസൈന്‍മെന്‍റുകള്‍ ഒക്ടോബര്‍ 11,12 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാ വുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (ബി.എ., ബി.കോം., ബി.ബി.എ., ബി.എല്‍.ഐ.എസ്സി. – 2021 അഡ്മിഷന്‍) ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എം ജി സര്‍വകലാശാല

മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 13 ന്

സെപ്റ്റംബർ 23, ഒക്ടോബർ മൂന്ന് തീയതികളിലെ മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 13 ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എ. (ഇന്റഗ്രേറ്റഡ് എം.എസ്.സി ബെയ്‌സിക് സയൻസസ് – സ്റ്റാറ്റിസ്റ്റിക്‌സ്/ ഇന്റഗ്രേറ്റഡ് എം.എസ്.സി. ബെയ്‌സിക് സയൻസസ് – കെമിസ്ട്രി / ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് – പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 25 മുതൽ 27 വരെയും പിഴയോടു കൂടി ഒക്ടോബർ 28 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 29 മുതൽ 31 വരെയും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 14 മുതൽ 19 വരെയും പിഴയോടു കൂടി ഒക്ടോബർ 20 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 21 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

വൈവ വോസി

പത്താം സെമസ്റ്റർ ഐ.എം.സി.എ(2017 അഡ്മിഷൻ റെഗുലർ/ഡി.ഡി.എം.സി.എ, 2014 മുതൽ 201 വരെ അഡ്മിഷൻ സപ്ലിമെന്ററി, ഒക്ടോബർ 22) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ ഓക്ടോബർ 13ന് അതത് കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ(ഓഗസ്റ്റ് 2022) രണ്ടാം സെമസ്റ്റർ (ന്യൂ സ്‌കീം 2021 അഡ്മിഷൻ -റെഗുലർ) മൂന്നാം സെമസ്റ്റർ (2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ -റീ അപ്പിയറൻസും ഇംപ്രൂവ്മെന്റും) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 17 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക്ക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ (2021 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) ആഗസ്റ്റ് 2022 പരീക്ഷയുടെ പ്രയോഗിക പരീക്ഷകൾ ഒക്ടോബർ 12 മുതൽ 14 വരെ അതത് കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്  (ഡാറ്റ അനലറ്റിക്‌സ്) നവംബര്‍ 2021  പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് സിസിഎസ്എസ്  (2020, 2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി അപ്ലൈഡ് ജിയോളജി(സിസിഎസ്എസ്)ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍  നവംബര്‍ 2021 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.


പരീക്ഷ മാറ്റി

ഒക്ടാബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളേജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംകോം  രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.

പിഎച്ച്.ഡി പ്രവേശനം

ഹിസ്റ്ററി പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല ചരിത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനത്തിനുള്ള അപേക്ഷ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 19ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി (അറബിക്) പ്രവേശന പരീക്ഷ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അറബി പഠനവിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രന്റ് ഔട്ട്, ഗവേഷണവിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസ് മുതലായവ സഹിതം 2022 ഒക്‌ടോബര്‍ 14ന് 5.00 മണിക്ക് മുമ്പ് അറബി പഠനവിഭാഗം ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

പുസ്തക പ്രകാശനം

കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച സിഎച്ച് മുഹമ്മദ്‌കോയ സ്മരണകള്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഒക്ടോബര്‍ 13ന് രാവിലെ ഒമ്പത് മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ നടക്കും. എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം നിര്‍വഹിക്കും. മുന്‍ വൈസ്ചാന്‍സലര്‍ ടി.എന്‍. ജയചന്ദ്രന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ സിഎച്ചിന്റെ  ഔദ്യോഗിക ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ സാമൂഹിക അക്കാദമിക് വ്യക്തിത്വങ്ങളുടെ ഓര്‍മകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുനഃപരീക്ഷ

എംഇഎസ് അസ്മാബി കോളേജ് വേമ്പല്ലൂരിലെ മൂന്നാം സെമസ്റ്റര്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ &  ജേണലിസം നവംബര്‍ 2020 (ബിഎംഎം 4 കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈന്‍ )പരീക്ഷയുടെ പുനഃപരീക്ഷ ഒക്ടോബര്‍ 12ന് നടക്കും.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ എംഎസ്.സി ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനില്‍ സീറ്റൊഴിവുണ്ട്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഫോണ്‍ 04952761335, 8547210023, 8893280055, 9895843272.

പരീക്ഷ പുനഃക്രമീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ  2020 പ്രവേശനം നാലാം സെമസ്റ്റര്‍ ബിഎസ്എസി മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് ഡബ്ള്‍ മെയിന്‍ (സിബിസിഎസ്എസ്-യുജി) റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷ പുനഃക്രമീകരിച്ചു. പരീക്ഷ 20-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് (2017 സ്‌കീം -2017 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്  (2012 സ്‌കീം 2012 മുതല്‍ 2016 പ്രവേശനം) സപ്ലിമെന്ററി  ഏപ്രില്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 27 വരെയും  അപേക്ഷിക്കാം.

സര്‍വ്വകലാശാല പഠനവകുപ്പിലെ മൂന്നാം  സെമസ്റ്റര്‍ എല്‍എല്‍എം റഗുലര്‍ നവംബര്‍ 2022 (2021 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ   ഒക്ടോബര്‍  25 വരെയും 170 രൂപ പിഴയോടെ  ഒക്ടോബര്‍  28 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ  ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.

വിദൂരവിദ്യാഭ്യാസ വിഭാഗം  മൂന്നാം സെമസ്റ്റര്‍ എം.എം, എംകോം, എം.എസ്.സി (സിബിസിഎസ്എസ്) റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക്  പിഴകൂടാതെ  ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പ്രായോഗിക പരീക്ഷകൾ, വൈവ – വോസി

രണ്ടാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, വൈവ- വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഫിസിക്സ് – 2022 ഒക്ടോബർ 12,13,14,17,18,19

കെമിസ്ട്രി – 2022 ഒക്ടോബർ 13,14,17,18,19,20,21,25,26

സുവോളജി – 2022 ഒക്ടോബർ 11,12,13,14

വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്

അസിസ്റ്റൻ്റ് പ്രൊഫെസർ

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫെസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2022 ഒക്ടോബർ 12നകം hodmusic@kannuruniv.ac.in എന്ന ഇമെയിലേയ്ക്ക് അയക്കണം. ഫോൺ: 9895232334

എൽ. എൽ. ബി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ത്രി വർഷ എൽ. എൽ. ബി പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കിൽ (SC/ST വിഭാഗത്തിന് 40%) കുറയാതെ, കണ്ണൂർ സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവർക്ക് എൽ.എൽ.ബി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഉദ്യോഗാർത്ഥികളെ അഭിമുഖ പരീക്ഷക്കായി ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഒക്ടോബർ 12 രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാക്കേണ്ടതാണ്. ഈ നിയമനം കരാർ നിയമനം നടക്കുന്ന തീയതി വരെ മാത്രം ആയിരിക്കും.

പരീക്ഷകൾ പുന:ക്രമീകരിച്ചു

കണ്ണൂർ സർവ്വകലാശാല പഠനവകുപുകളിലെ എം എ ഹിസ്റ്ററി /ഇംഗ്ലീഷ് / ആന്ത്രോപോളജി / ഇക്കണോമിക്സ്, /എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എൽ എൽ എം/എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലർ), മെയ് 2022 പ്രോഗ്രാമുകളുടെ 11 .10 .2022 നു schedule ചെയ്ത പരീക്ഷകളും 13. 10 .2022 schedule ചെയ്ത എം.എ ഇംഗ്ലീഷ് പരീക്ഷയും യു ജി സി നെറ്റ്‌ പരീക്ഷയുള്ളതിനാൽ മാറ്റിവെച്ചിരിക്കുന്നു .പുന:ക്രമീകരിച്ച ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വാക്ക് ഇൻ ഇൻ്റർവ്യൂ

കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് (സംസ്കൃതം) ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എ, നെറ്റ്/പി എച്ച് ഡി യോഗ്യതയുള്ളവർ അസ്സൽ സട്ടിഫിക്കറ്റുകളുമായി നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ ഒക്ടോബർ 13 രാവിലെ 10: 30ന് ഹാജരാകണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 october 2022