University Announcements 11 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എസ്സി. കെമിസ്ട്രി (ഫൈനല്‍) മേഴ്സിചാന്‍സ് (1992 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഫിസിക്സ്, ഇക്കണോമിക്സ് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.എ. ഹിസ്റ്ററി, സോഷ്യോളജി, 2021 ജൂലൈയില്‍ നടത്തിയ എം.ഫില്‍. സോഷ്യോളജി 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരളസര്‍വകലാശാലയുടെ 2021 ജൂണില്‍ നടത്തിയ എം.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് 2019 – 2021 ബാച്ച് (സി.എസ്.എസ്. – കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരളസര്‍വകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്കീമിലെ 2017 അഡ്മിഷന് വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി, ജൂലൈ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 നവംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ.പൊളിറ്റിക്കല്‍സയന്‍സ് (റെഗുലര്‍ – 2018 അഡ്മിന്, സപ്ലിമെന്ററി – 2017 അഡ്മിഷന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. എന്വിയോണ്മെന്റല് സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എ. സംസ്കൃതം ജനറല്‍ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി ഫെബ്രുവരി 2021 (2013 സ്കീം) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചിന്റെ 13607 – ഇന്റര്‍നെറ്റ് ടെക്നോളജി ലാബ്, 13608 – കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 12 ന് ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഐ..എം.കെ.യില്‍ എം.ബി.എ. (ഈവനിംഗ്) – സ്പോട്ട് അഡ്മിഷന്
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ഐ.എം.കെ.യില്‍ എം.ബി.എ. (ഈവനിംഗ്) കോഴ്സിലേക്കുളള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 13 ന് രാവിലെ 11 മണിക്ക് കാര്യവട്ടത്തുളള ഐ.എം.കെ.യില്‍ വച്ച് നടത്തുന്നതാണ്. യോഗ്യത: ബിരുദത്തില്‍ 50% മാര്‍ക്ക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 1.1.2021 വരെ കുറഞ്ഞത് 25 വയസ് പ്രായം. യോഗ്യതയുളളവര്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും ഫീസും കൊണ്ട് വരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബി.എഡ്. രജിസ്ട്രേഷന് 16 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്., സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും 16-ന് വൈകീട്ട് 5 വരെ സമയമുണ്ടാകും. ഫോണ്‍ – 0494 2407016, 7017 (https:// admission.uoc.ac.in)
ഐഡന്റിറ്റി കാര്‍ഡ് വെബ്സൈറ്റില്‍
2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്ട്രേഷന് വഴി യു.ജി., പി.ജി. കോഴ്സുകള്‍ക്ക് പ്രവേശനം നേടി ഐഡന്റിറ്റി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 25 വരെ വെബ്സൈറ്റില്‍ (www. sdeuoc.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. 2015 പ്രവേശനം 1, 2, 3, 4 സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.വോക് വൈവ
ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രൊജക്ട്, ഇന്റേണ്‍ഷിപ്പ് ഇവാല്വേഷനും വൈവയും 12, 13 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
2011 സ്കീം, 2012 മുതല്‍ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വർഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച B.A. English with Journalism, M. Com. Finance എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. 2021-22 അധ്യയന വർഷത്തെ യു.ജി/പി.ജി പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ കോളേജ് നിഷ്കർഷിക്കുന്നത് പ്രകാരം ഓഫ് ലൈൻ ആയോ ഓൺ ലൈൻ ആയോ കോളേജില്‍ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീയിനത്തിൽ ജനറൽ വിഭാഗം -420/- രൂപ, (എസ് സി/എസ് ടി വിഭാഗം-യു.ജി.ക്ക് 250/- പി.ജി.ക്ക് 100/-) SBI Collect Kannur University മുഖാന്തരം അടക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 20.10.2021 ആണ്. കോളേജ് അഡ്മിഷന് 25.10.2021 മുതൽ 28.10.2021 വരെ. വിശദ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.
Ph:04998-215615
e-mail id : casmanjeswaram.ihrd@gmail.com
അഫിലിയേറ്റഡ് കോളേജുകളിലെ പി .ജി.പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് 18.10.2021 നു പ്രസിദ്ധീകരിക്കുന്നതാണ്. ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവർക്കു അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി, 2021 ഒക്ടോബർ 15 നകം candidate login ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws @kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.
വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോമെറ്റിൽ പരിഗണിക്കുന്നതിനായി അപേക്ഷകർ candidate login ചെയ്തു 2021 ഒക്ടോബർ 15 നകം 200 /- രൂപ റീകൺസിഡർ ഫീ ഇനത്തിൽ അടയ്ക്കേണ്ടതാണ്. കൂടാതെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്കു 2021 ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹെല്പ് ലൈൻ നമ്പറുകൾ : – 0497-2715261 ,7356948230 , ഇമെയിൽ ഐ ഡി : pgsws@kannuruniv.ac.in
എം.എസ്.സി. സ്റ്റാറ്റിറ്റിക്സ് – സീറ്റുകൾ ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിലേക്ക് എസ്.സി. വിഭാഗത്തിന് മൂന്നും എസ്.ടി. വിഭാഗത്തിന് ഒന്നും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 13.10.2021 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.
എം എസ് സി മാത്തമറ്റിക്കൽ സയൻസ് – സീറ്റുകൾ ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് മാത്തമറ്റിക്കൽ സയൻസിൽ എം എസ് സി മാത്തമറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ഒക്ടോബർ 13ന് രാവിലെ 11 നു അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിപ്പാർട്മെൻറിൽ ഹാജരാകണം .ഫോൺ 04972 783415.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 21.10.2021 മുതൽ 23.10.2021 വരെ പിഴയില്ലാതെയും 25.10.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 28.10.2021 നകം സർവകലാശാലയിൽ ലഭിക്കണം. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി/ മോളിക്യുലാർ ബയോളജി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം മാറ്റി
രാമഗുരു യു. പി. സ്കൂൾ ചിറക്കൽ, പുതിയതെരു പരീക്ഷാ കേന്ദ്രമായി ലഭിച്ച രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികൾ 12.10.2021 (ചൊവ്വ) ന് നടക്കുന്ന പരീക്ഷ മാത്രം കെ. എം. എം. വിമൻസ് കോളേജ് പള്ളിക്കുന്നിൽ ഹാജരായി പരീക്ഷ എഴുതണം. മറ്റു ദിവസങ്ങളിൽ ഇവർ രാമഗുരു സ്കൂളിൽ തന്നെയാണ് പരീക്ഷ എഴുതണം.
Read More: University Announcements 09 October 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ