scorecardresearch
Latest News

University Announcements 10 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 10 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.ബി.എം.എസ്. ഹോട്ടല്‍ മാനേജ്മെന്‍റ്, ബി.എസ്സി. ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് സയന്‍സ്, ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വോക്കല്‍/വയലിന്‍/വീണ/മൃദംഗം/ഡാന്‍സ്), ബി.എ. ജേര്‍ണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ.ജേര്‍ണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് വീഡിയോ പ്രൊഡക്ഷന്‍, ബി.എ. മലയാളം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 202 നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.ബി.എസ്സി. എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് എന്‍വയോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ് (216) പ്രോഗ്രാമിന്‍റെ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015 &മാു; 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.ബി.എ., ബി.കോം. കൊമേഴ്സ് ആന്‍റ് ടാക്സ് പ്രൊസീജിയര്‍ ആന്‍റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്‍റ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി നവം ബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്സി. കെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) (റെഗുലര്‍ – 2020അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്., ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ. – 315) (റെഗുലര്‍ – 2020അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ.സി.ബി.സി.എസ്.എസ്., കരിയര്‍ റിലേറ്റഡ് ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 &മാു; 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്സി. ബോട്ടണി ആന്‍റ് ബയോടെക്നോളജി (247), ബി.എസ്സി. ബയോടെക്നോളജി (മള്‍ട്ടിമേജര്‍) (350), ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248), ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (351), ബി.വോക്. ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് (352) എന്നീ കോഴ്സുകളുടെയും 2022 ജൂലൈയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് മാനേജ്മെന്‍റ് (356) കോഴ്സിന്‍റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 21 വരെ ഓണ്‍ലൈ നായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ., ബി.എസ്സി.മാത്തമാറ്റിക്സ്/ബി.ബി.എ., 2021 ഡിസംബര്‍ സെഷന്‍ (വിദൂര കോഴ്സുകള്‍) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 & 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ ബി.വോക്. ഫുഡ് പ്രോസസിംഗ് ഒന്നാം സെമസ്റ്റര്‍, ആഗസ്റ്റ് 2021, രണ്ടാം സെമസ്റ്റര്‍, ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍, ജൂലൈ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്സ് (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017, 2018, 2019 അഡ്മിഷന്‍) വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്., മെയ് 2022 (2013 സ്കീം) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ മൈക്രോപോസസര്‍ ലാബ് (13607), സിസ്റ്റം സോഫ്റ്റ്വെയര്‍ ലാബ് (13608) പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം നവംബര്‍ 17, 18 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടല്‍ മാനേജ്മെന്‍റ് (354) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍നവംബര്‍ 23 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (351) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 15 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ (2018 സ്കീം – റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് &മാു; സപ്ലിമെന്‍ററി – 2018 അഡ്മിഷന്‍), (2014 സ്കീം – 2014 – 2017 അഡ്മിഷന്‍ സപ്ലിമെന്‍ററി) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം. ബി.എച്ച്.എം.സി.റ്റി.) പരീക്ഷകളുടെ അപേക്ഷകള്‍ ക്ഷണിച്ചു. പിഴകൂടാതെ നവംബര്‍ 18 വരെയും 150 രൂപ പിഴയോടെ നവംബര്‍ 22 വരെയും 400 രൂപ പിഴയോടെ നവംബര്‍ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.എ. (ആന്വല്‍ സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 നവംബര്‍ 14 മുതല്‍ 19 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

സ്പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എസ്.സി./എസ്.സി.

റിസര്‍ച്ച് സ്കോളര്‍സ്

കേരളസര്‍വകലാശാല എസ്.സി./എസ്.ടി. (ഫുള്‍ടൈം) ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള സ്പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് (2022 – 2023) യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 12. വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റില്‍ ലഭ്യമാണ്. പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്‍റ് ടെക്നോളജി – അപേക്ഷ

ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്‍റര്‍ ഫോര്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്‍റ് ടെക്നോളജി കോഴ്സിലേക്ക് (2022 – 2023) അഡ്മിഷന് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 നവംബര്‍ 15. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2308214

MG University Announcements: എംജി സർവകലാശാല

അപേക്ഷ; സമയപരിധി നീട്ടി

രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ്. – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് നവംബർ 11 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 12 മുതൽ 14 വരെയും സൂപ്പർഫൈനോടെ നവംബർ 15 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.വോക്. സൗണ്ട് എൻജിനീയറിംഗ് (2021 അഡ്മിഷൻ റഗുലർ ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 15 ന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

തീസിസ് മൂല്യനിർണയം, വൈവാ വോസി

പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ, സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാ വോസിയും നവംബർ 16, 18 തീയതികളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് – ഡാറ്റാ അനലിറ്റിക്സ് (2020 അഡ്മിഷൻ – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 25 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ഏപ്രിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ – പി.ജി.സി.എസ്.എസ് (റഗുലർ,സപ്ലിമെൻററി), എം.എസ്.സി. ഫിഷറി ബയോളജി ആൻറ് അക്വാകൾച്ചർ (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി), എം.എസ്.സി. ബയോ നാനോടെക്നോളജി, എം.എസ്.സി. സ്പേസ് സയൻസ് (2020 അഡ്മിഷൻ റഗുലർ – പി.ജി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 25 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമെട്രിക്സ് – പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ റഗുലർ – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 25 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14-ന് തുടങ്ങും. അറബിക്, ഇംഗ്ലീഷ് വകുപ്പുകളിലെ എല്ലാ അദ്ധ്യാപകരും ക്യമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ ടിക്കറ്റ്

14-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും അവസാന വര്‍ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, അറബിക് നവംബര്‍ 2020 പരീക്ഷകളുടെയും അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ., ബി.കോം. പാര്‍ട്ട്-3 സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ നേരിട്ടപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഡിസംബര്‍ 3-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

28-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 29-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പാര്‍ട്ട് ടൈം ബി.ടെക്. സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ 2-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി എൽ എൽ എം/ എം ബി എ / സി ബി സി എസ് എസ് 2020 സിലബസ് , റെഗുലർ/സപ്പ്ളിമെന്ററി നവംബർ 2022 പരീക്ഷ ഡിസംബർ 19 ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 19 വരെയും പിഴയോട് കൂടെ നവംബർ 22 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ 14.11.2022 തിങ്കളാഴ്ച രാവിലെ 10.30 നു മുൻപായി ഹാജരാകണം.

എം.എ. അറബിക് ടൂർ റിപ്പോർട്ട്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എം.എ. അറബിക് പ്രോഗ്രാമിന്റെ സ്റ്റഡി ടൂർ റിപ്പോർട്ട് (ARB2C09: Study Tour Report), 2022 നവംബർ 21, തിങ്കൾ, നാല് മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം പി എഡ് / എം ബി എ / എം എഡ് (സി ബി സി എസ് എസ്- 2020 സിലബസ് , റെഗുലർ/സപ്പ്ളിമെന്ററി, നവംബർ 2022 പരീക്ഷാ രജിസ്ട്രേഷൻ നീട്ടി വച്ചു. പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.11.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക/ വാചാ പരീക്ഷകൾ

നാലാം സെമസ്റ്റർ പി. ജി. ഏപ്രിൽ 2022 പ്രായോഗിക/ വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും ചുവടെ നൽകിയ തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും:

എം.എസ് സി. മാത്തമാറ്റിക്സ് (മള്‍ട്ടിവേരിയേറ്റ് കാല്‍ക്കുലസ് & മാത്തമാറ്റിക്കൽ അനാലിസിസ്, മോഡലിംഗ് & സിമുലേഷന്‍സ്, ഫിനാന്‍ഷ്യൽ റിസ്ക് മാനേജ്മെന്‍റ്) – 17.11.2022, 18.11.2022

എം. എസ് സി. ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആന്‍റ് നാനോസയന്‍സ് സ്പെഷ്യലൈസേഷൻ – 21.11.2022, 22.11.2022

എം.ടി.ടി.എം. – 23.11.2022, 24.11.2022, 25.11.2022, 28.11.2022

ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 november 2022