Latest News

University Announcements 10 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 10 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. ഇംഗ്ലീഷ് (പ്രീവിയസ് ആന്റ് ഫൈനല്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. ഇംഗ്ലീഷ് 1996, 2001, 2002 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്, മൂന്നും നാലും സെമസ്റ്റര്‍ എം.എ. മലയാളം (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് നടത്താന്‍ നടത്താനിരുന്ന എം.എസ്‌സി. അനലിറ്റിക്കല്‍ കെമിസ്ട്രി (മേഴ്‌സിചാന്‍സ് – 2013 സ്‌കീം പരീക്ഷയുടെ CL222 Organic Chemistry II പരീക്ഷ നവംബര്‍ 17 ലേക്കും നവംബര്‍ 17 ന് നടത്താനിരുന്ന CL 223 physical chemistry പരീക്ഷ നവംബര്‍ 19 ലേക്കും പുനഃക്രമികരിച്ചിരിക്കുന്നു. പുതുക്കിയ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ 2021 നവംബര്‍ 18 ന് ആരംഭിക്കുന്ന കോവിഡ് സ്‌പെഷ്യല്‍ എക്‌സാം രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015, 2016, 2017 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാവോസി

കേരളസര്‍വകലാശാലയുടെ ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ.(ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം – എം.എ.എം (2015 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വൈവാവോസി 2021 നവംബര്‍ 16 ന് ചവറ എം.എസ്.എന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ക്യാഷ് കൗണ്ടര്‍ സമയക്രമീകരണം

കേരളസര്‍വകലാശാല പാളയം, കാര്യവട്ടം ക്യാമ്പസുകളിലെ ക്യാഷ് കൗണ്ടര്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് പ്രമാണിച്ച് ഉച്ചയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആയതിനാല്‍, നവംബര്‍ 11 ന് പണം ഒടുക്കുവാനുള്ള സമയം 2.30. വരെയും കാര്‍ഡ് വഴിയുള്ള സേവനം മൂന്ന് വരെയും, വെട്ടുകാട് പള്ളി പെരുന്നാള്‍ പ്രമാണിച്ച് നവംബര്‍ 12ന് ക്യാഷ് ഒടുക്കുവാനുള്ള സമയം 12.30 വരെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് ഉച്ചയ്ക്ക് 1 മണിവരെയുമായിരിക്കും.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി 2021 നവംബര്‍ 11,12,15 തീയതികളില്‍ ഇ.ജെ.ത (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

എം.എസ്.ഡബ്ല്യൂ. – പുതുക്കിയ പ്രവേശന പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എം.എസ്.ഡബ്ല്യു. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ, ജി.ഡി, ഇന്റര്‍വ്യൂ 2021 നവംബര്‍ 12 ന് പ്രസ്തുത കോളേജില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ ഇതേ ദിവസം കോളേജില്‍ എത്തിച്ചേരേണ്ടതാണ്.

വാക്ക്- ഇന്റര്‍വ്യൂ തീയതി മാറ്റി

കേരളസര്‍വകലാശാലയുടെ കേരളപഠന വകുപ്പില്‍ ഒരു കരാര്‍ അധ്യാപക ഒഴിവിലേക്ക് നവംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക് – ഇന്‍ – ഇന്റര്‍വ്യൂ നവംബര്‍ 29 ലേക്ക് മാറ്റിവച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 8.30.ന് കേരളസര്‍വകലാശാലയുടെ പാളയം കാമ്പസിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന പാര്‍ട്ട് ഒന്ന് രണ്ട് ഏപ്രില്‍ സെഷന്‍ പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ്, കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം.സെല്‍ഫ് ഫിനാന്‍സിംഗ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ചെമ്പഴന്തി എസ്.എന്‍ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം എം.ജി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് മെയിന്‍ ഒഴികെയുളള ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം കെ.യു.സി.റ്റി.ഇ.യിലും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും കുമാരപുരം കെ.യു.സി.റ്റി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച അറബിക് ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും കാര്യവട്ടം എസ്.ഡി.ഇ.യിലും ഇംഗ്ലീഷ്, ഹിന്ദി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കഴക്കൂട്ടം യു.ഐ.റ്റി.യിലും ഇക്കണോമിക്‌സ്, ഫിലോസഫി, മലയാളം, പൊളിറ്റിക്കല്‍സയന്‍സ് മെയിന്‍, ഹിന്ദി സാഹിത്യാചാര്യ ക്ലിയേര്‍ഡ് ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും യു.ഐ.റ്റി.വേളിയിലും സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ മണക്കാട് നാഷണല്‍ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

വഴുതക്കാട് ഗവ.വിമന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ മാത്രം മണക്കാട് നാഷണല്‍ കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇക്കണോമിക്‌സ്, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥികള്‍ നഗരൂര്‍ ശ്രീശങ്കരാചാര്യവിദ്യാപിഠംത്തിലും ഇംഗ്ലീഷ്, മലയാളം മെയിന്‍ വിദ്യാര്‍ത്ഥികള്‍ നഗരൂര്‍ ശ്രീശങ്കരകോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ ക്ലിയേര്‍ഡ്, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥികള്‍ പിരപ്പന്‍കോട് യു.ഐ.റ്റി.യിലും 2018, 2019 അഡ്മിഷന്‍ ഹിസ്റ്ററി മെയിന്‍ പെണ്‍കുട്ടികള്‍ വെളളറട വൈറ്റ് മെമ്മോറിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഫോര്‍ വിമനിലും പരീക്ഷ എഴുതേണ്ടതാണ്.

കൊല്ലം ജില്ലയില്‍ കൊല്ലം എഫ്.എം.എന്‍. കോളേജ്, എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും നിലമേല്‍ എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, അറബിക് മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

പത്തനംതിട്ട ജില്ലയില്‍ പന്തളം എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

ആലപ്പുഴ ജില്ലയില്‍ കായംകുളം എം.എസ്.എം.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും അറബിക് മെയിന്‍ ആണ്‍കുട്ടികള്‍ കായംകുളം കെ.യു.സി.റ്റി.ഇ.യിലും അറബിക് മെയിന്‍ പെണ്‍കുട്ടികള്‍ കരുനാഗപ്പള്ളി ഗുരുനിത്യചൈതന്യയതി കോളേജ് ഓഫ് ലോ ആന്റ് റിസര്‍ച്ച് സെന്ററിലും പൊളിറ്റിക്കല്‍സയന്‍സ്, സോഷ്യോളജി, ഹിന്ദി മെയിന്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) യിലും പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) ലും പരീക്ഷ എഴുതേണ്ടതാണ്.

നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും എസ്.ഡി. കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇംഗ്ലീഷ്, ഇക്കണോമിക്‌സ് മെയിന്‍ വിദ്യാര്‍ത്ഥികളും മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) യില്‍ പരീക്ഷ എഴുതേണ്ടതാണ്.

എസ്.ഡി. കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി മെയിന്‍ 2020 അഡ്മിഷന്‍ പെണ്‍കുട്ടികള്‍ ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമനിലും 2020 അഡ്മിഷന്‍ ഒഴികെയുളള സോഷ്യോളജി മെയിന്‍ പെണ്‍കുട്ടികള്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലും സോഷ്യോളജി മെയിന്‍ ആണ്‍കുട്ടികള്‍ പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളും ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍സയന്‍സ്, മലയാളം, സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും ചേര്‍ത്തല ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.

മറ്റുളള വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ അവുരെട പ്രൊഫൈലില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നവംബര്‍ 16 ന് ആരംഭിക്കുന്ന ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി ഏപ്രില്‍ 2021 സെഷന്‍ പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ.

പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം എം.ജി.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ റെഗുലര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ നമ്പര്‍ 3032006001 മുതല്‍ 3032006300 വരെയുളളവര്‍ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് പരീക്ഷയ്ക്ക് ചെമ്പഴന്തി എസ്.എന്‍.കോളേജിലും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ 3031506154, 3031806058 മുതല്‍ 3031906244 വരെയുളളവര്‍ പാര്‍ട്ട് ഒന്ന് പരീക്ഷ ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. രജിസ്റ്റര്‍ നമ്പര്‍ 3031906246 മുതല്‍ 3031906403 വരെയുളളവര്‍ എം.ജി.കോളേജില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ കെ.യു.സി.റ്റി.ഇ. കുമാരപുരത്ത് പരീക്ഷ എഴുതണം. പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ എം.ജി.കോളേജില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 3031923002 മുതല്‍ 3031923151 വരെയുളളവര്‍ പാര്‍ട്ട് ഒന്ന് ഇഗ്ലീഷ് പരീക്ഷ നിലമേല്‍ എന്‍.എസ്.എസ്.കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കാര്യവട്ടം കെ.യു.സി.ടി.ഇ.യില്‍ പരീക്ഷ എഴുതേണ്ടതാണ്.

പന്തളം എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് എഴുതുന്ന എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും അടൂര്‍ യു.ഐ.ടി.യിലും (അടൂര്‍ കൈതവന ടൂറിസ്റ്റ് കോംപ്ലക്‌സ്, ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ അടൂര്‍) പാര്‍ട്ട് ഒന്ന് ഇംഗ്ലീഷിന് അപേക്ഷിച്ച എല്ലാ ഒന്നാംവര്‍ഷ റെഗുലര്‍ വിദ്യാര്‍ത്ഥികളും രണ്ടാവര്‍ഷ റെഗുലര്‍, ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികളും, എല്ലാ ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും യു.ഐ.ടി.അടൂരിലും പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ 3031856142 മുതല്‍ 3031856299 വരെയുളളവര്‍ ചെങ്ങന്നൂര്‍ യു.ഐ.ടി.യിലും (ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുളക്കുഴ, ചെങ്ങന്നൂര്‍) മറ്റെല്ലാ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ) അടൂരിലും പരീക്ഷ എഴുതേണ്ടതാണ്.

കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും മുളയറ ബിഷപ്പ് യേശുദാസന്‍ കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും കൊല്ലം എഫ്.എം.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൊല്ലം ടി.കെ.എം.കോളേജിലും കൊല്ലം എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷിന് അപേക്ഷിച്ച സപ്ലിമെന്ററി വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 1403026 മുതല്‍ 1403231 വരെയും 3031503089 മുതല്‍ 3031503395 വരെയും 3031603001 മുതല്‍ 3031603203 വരെയും 3031703008 മുതല്‍ 3031703145 വരെയും 3031803001 മുതല്‍ 3031803395 വരെയുമുളള വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് (സെല്‍ഫ് ഫിനാന്‍സിംഗ്) കോളേജിലും പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ റെഗുലര്‍ വിദ്യാര്‍ത്ഥികളും ഗവ.ആര്‍ട്‌സ് കോളേജില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 3032012001 മുതല്‍ 3032012103 വരെയുളളവര്‍ തിരുവനന്തപുരം തൈക്കാട് ഗവ.ആര്‍ട്‌സ് കോളേജിലും രജിസ്റ്റര്‍ നമ്പര്‍ 3032012104 മുതല്‍ 3032012193 വരെയുളളവര്‍ കഴക്കൂട്ടം യു.ഐ.ടി.യിലും (ഉതിയാര്‍മൂല എല്‍.പി.എസ്, വാഴവിള, കാട്ടായിക്കോണം) രജിസ്റ്റര്‍ നമ്പര്‍ 3032012194 മുതല്‍ 3032012219 വരെയുളളവര്‍ ഇംഗ്ലീഷ്, മോഡേണ്‍ ലാംഗ്വേജ് പരീക്ഷ കാഞ്ഞിരംകുളം കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് (സെല്‍ഫ് ഫിനാന്‍സിംഗ്) കോളേജിലും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 3031912001 മുതല്‍ 3031912213 വരെയുളളവര്‍ കഴക്കൂട്ടം യു.ഐ.ടി.യിലും (ഉതിയാര്‍മൂല എല്‍.പി.എസ്.വാഴവിള, കാട്ടായിക്കോണം) രജിസ്റ്റര്‍ നമ്പര്‍ 3031912214 മുതല്‍ 3031912302 വരെയുളളവര്‍ ഇംഗ്ലീഷ് പരീക്ഷ വേളി യു.ഐ.ടി.യിലും (ഗവ.എല്‍.പി.എസ്. ശംഭുവട്ടം, വേളി) പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ നെയ്യാറ്റിന്‍കര യു.ഐ.ടി.യിലും (ബ്ലു ഫോര്‍ട്ട് ബിള്‍ഡിംഗ്, ആറാലുംമൂട്) പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വജ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ കഴക്കൂട്ടം യു.ഐ.ടി.യിലും (ഉതിയാര്‍മൂല എല്‍.പി.എസ്., വാഴവിള, കാട്ടായിക്കോണം) പരീക്ഷ എഴുതേണ്ടതാണ്.

കായംകുളം എം.എസ്.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 3032044001 മുതല്‍ 3032044201 വരെയുളള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ഒന്നും രണ്ടും പരീക്ഷകള്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലും രജിസ്റ്റര്‍ നമ്പര്‍ 3032044202 മുതല്‍ 3032044237 വരെയുളളവര്‍ നങ്ങ്യാര്‍കുളങ്ങര ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പാര്‍ട്ട് ഒന്നും രണ്ടും പരീക്ഷകള്‍ എഴുതേണ്ടതാണ്. രജിസ്റ്റര്‍ നമ്പര്‍ 3031944001 മുതല്‍ 3031944199 വരെയുളളവര്‍ ചെങ്ങന്നൂര്‍ പെരിശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും രജിസ്റ്റര്‍ നമ്പര്‍ 3031944201 മുതല്‍ 3031944291 വരെയുളളവര്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും രജിസ്റ്റര്‍ നമ്പര്‍ 3031944292 മുതല്‍ 3031944406 വരെയുളളവര്‍ ആലപ്പുഴ യു.ഐ.ടി.യിലും (ഗവ.മുഹമ്മദന്‍സ് ഹൈസ്‌ക്കൂള്‍ കാമ്പസ്, കളക്ടറേറ്റ് പി.ഒ., ആലപ്പുഴ) പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികളില്‍ 1444083 മുതല്‍ 1444283, 3031544005 മുതല്‍ 3031544495, 3031644019 മുതല്‍ 3031644496, 3031744001 മുതല്‍ 3031744129, 3031844001 മുതല്‍ 3031844018 വരെയുളളവര്‍ കായംകുളം കെ.യു.സി.ടി.ഇ.യിലും (ഗവ.എച്ച്.എസ്.ഫോര്‍ ബോയ്‌സ്, കായംകുളം) രജിസ്റ്റര്‍ നമ്പര്‍ 3031844019 മുതല്‍ 3031844314 വരെയുളളവര്‍ കായംകുളം കരീലകുളങ്ങര ഗുരുനിത്യചൈതന്യയതി കോളേജ് ഓഫ് ലോ ആന്റ് റിസര്‍ച്ച് സെന്ററിലും രജിസ്റ്റര്‍ നമ്പര്‍ 3031844315 മുതല്‍ 303184451 വരെയുളളവര്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും രജിസ്റ്റര്‍ നമ്പര്‍ 3031844452 മുതല്‍ 3031844500 വരെയുളളവര്‍ യു.ഐ.ടി.പത്തിയൂരിലും (ഗവ.എച്ച്.എസ്.പത്തിയൂര്‍, കീരിക്കാട് പി.ഒ., കായംകുളം), പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ നങ്ങ്യാര്‍കുളങ്ങര എസ്.എന്‍.ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെയും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും അഞ്ചല്‍ സെന്റ്.ജോണ്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ ഓണ്‍ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ നമ്പര്‍ 3031948001 മുതല്‍ 3031948102 വരെയുളള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും ചേര്‍ത്തല ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും രജിസ്റ്റര്‍ നമ്പര്‍ 3031948268 മുതല്‍ 3031948400 വരെയും 3032048001 മുതല്‍ 3032048056 വരെയുളളവരും തുറവൂര്‍ ശ്രീനാരായണഗുരു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും രജിസ്റ്റര്‍ നമ്പര്‍ 3031948103 മുതല്‍ 3031948267 വരെയുളളവരും 78501 മുതല്‍ 78510 വരെയുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും പാര്‍ട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളും എസ്.എന്‍.കോളേജ് ചേര്‍ത്തലയില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

ചാത്തന്നൂര്‍ എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൊട്ടിയം എം.എം.എന്‍.എസ്.എസ്.കോളേജിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ്, തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും തോന്നയ്ക്കല്‍ എ.ജെ.കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലും പരീക്ഷ എഴുതേണ്ടതാണ്.

നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 78801 മുതല്‍ 78808 വരെയുളള ഓഫ്‌ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും കല്ലറ യു.ഐ.ടി.യിലും (കല്ലറ പാറമുകള്‍, വെള്ളങ്കുടി, കല്ലറ) രജിസ്റ്റര്‍ നമ്പര്‍ 3032021001 മുതല്‍ 3032021091 വരെയുളളവര്‍ പിരപ്പന്‍കോട് യു.ഐ.ടി.യിലും (ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാമ്പസ്, പിരപ്പന്‍കോട്) പരീക്ഷ എഴുതേണ്ടതാണ്.

ക്വിസ്മത്സരം

ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് കേരളസര്‍വകലാശാല ലൈബ്രറിയില്‍ നവംബര്‍ 18 ന് വ്യാഴം രാവിലെ 11 മണിക്ക് ലൈബ്രറി ഉപഭോക്താക്കള്‍ക്കും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുമായി ക്വിസ് മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. വായനയും ഗ്രന്ഥശാലയും സാഹിത്യം ചരിത്രം ആനുകാലികം എന്നീ വിഷയങ്ങളിലായിരിക്കും ക്വിസ്മത്സരം. പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ലൈബ്രറി അംഗങ്ങളും സര്‍വകലാശാല വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ ഉള്‍പ്പെടുന്ന ടീമുമായി നവംബര്‍ 17 ന് 12 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ അര്‍ഹരാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് മധുമതി എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ് രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഗൂഗിള്‍ ലിങ്കിലോ https:// forms.gle/bniFReBuK5JrKKbh7 9496303163 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പി ജി/ ബി എഡ് പ്രവേശനം: എസ്.സി/എസ്.ടി രണ്ടാം അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള പി ജി/ ബി എഡ് പ്രവേശനത്തിന് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ടാം പ്രത്യേക അലോട്‌മെന്റിൽ ഇതു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്ട് ആയി പോയവർക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാഞ്ഞവർക്കും നവമ്പർ 12 ന് വൈകിട്ട് 4 വരെ അപേക്ഷിക്കാൻ സൗകര്യം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്മന്റിനു പരിഗണിക്കപ്പെടാതെ പോയവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാവുന്നതാണ് പ്രത്യേക അലോട്മന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

മാനേജ്‌മെന്റ് ക്വാട്ടാ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ എന്നീ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവിൽ അപേക്ഷിച്ചിട്ടുള്ള പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലെപ്പെട്ടവർ തങ്ങളുടെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ പ്രസ്തുത വിഭാഗക്കാർക്ക്പ്രത്യേകമായി നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്യുക. ഇതു വഴി പുതിയ ഓപ്ഷനുകൾ നൽകാനും നേരത്തേ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനും അവസരം ലഭിക്കും. പ്രത്യേക അലോട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ പി ജി/ ബി എഡ് പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനായി www. cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ബിരുദ – ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമുകൾ: കോളേജ്തല പ്രവേശനം നവംബർ 12 വരെ

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സപ്ലിമെന്ററി അലോട്‌മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ (നവംബർ 12) വൈകീട്ട് നാലിന് പൂർത്തീകരിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ അതത് കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. സംവരണ മെരിറ്റ് തത്വങ്ങളും പ്രവേശനം സംബന്ധിച്ച് സർവകലാശാല പുറപ്പെടുവിച്ചിട്ടുള്ള മറ്റ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം കോളേജുകൾ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ. പ്രവേശനം സംബന്ധിച്ചോ ഫീസ് സംബന്ധിച്ചോ വിദ്യാർഥികൾക്കുള്ള പരാതികൾ സർവകലാശാലയ്ക്ക് രേഖാമൂലം സമർപ്പിക്കാവുന്നതാണ്.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ നവംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് റീഅപ്പിയർ ചെയ്യുന്ന വിദ്യാർഥികൾ പേപ്പറിനുള്ള നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം.

പിഎച്ച്.ഡി. പ്രവേശനം; നവംബർ 16 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ 2021 വർഷത്തെ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 16 വരെ phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അതോടൊപ്പം സമർപ്പിച്ച രേഖകളുടെയും പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. വിശദവിവരം www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

യോഗയിൽ പി.ജി. ഡിപ്ലോമ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗയിലുള്ള ബിരുദനന്തര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ചേരാൻ താല്പര്യമുള്ളവർ നവംബർ 17ന് രാവിലെ 10ന് സർവകലാശാല കാമ്പസിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925, 9947549988.

എം.ബി.എ. മേഴ്‌സിചാൻസ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. (2017ന് മുമ്പുള്ള അഡ്മിഷൻ) മേഴ്‌സിചാൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ രണ്ടും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ ഓരോ സീറ്റു വീതവും ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 12ന് ഉച്ചയ്ക്ക് 12ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജാരാകാത്തപക്ഷം ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 15ന് രാവിലെ 11ന് പരിഗണിക്കും. വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9400630354.

പ്രോജക്ട് അസിസ്റ്റൻറ്: താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജിയിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാലുമാസത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ നവംബർ 23ന് രാവിലെ 10.30ന് സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകുക. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ മറ്റുളള ലൈഫ് സയൻസ് വിഷയങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്നിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത, ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഇന്റർവ്യൂവിന് എത്തണം. അന്വേഷണങ്ങൾക്ക് ഫോൺ – 9497664697.

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ (2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – റഗുലർ (2016 അഡ്മിഷൻ), സപ്ലിമെന്ററി (2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശന റാങ്ക്പട്ടിക

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017

എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി., എല്‍.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 12-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407251.

എം.വോക് അഡീഷണല്‍ കോ-ഓഡിനേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയസ്ഥാപനങ്ങളിലെ എം.വോക് കോഴ്‌സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് കാലത്ത് 9.30-ന് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റും സമയക്രമവും പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ 29-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഫലം പ്രഖ്യാപിച്ച എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2021 ഏപ്രിൽ മൂന്നാം വർഷ B.Com.(റഗുലർ/സപ്പ്ളിമെന്റററി/ഇമ്പ്രൂവ്മെന്റ്) BSC/BCA (സപ്പ്ളിമെന്റററി) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ വച്ച് വിതരണം ചെയ്യുന്നതാണ്. പരീക്ഷാ കേന്ദ്രം, വിതരണ തിയ്യതി എന്ന ക്രമത്തിൽ. B.Com:- എസ്‌.എൻ. കോളേജ് കണ്ണൂർ: 15-11-2021തിങ്കൾ, ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി: 16-11-2021 ചൊവ്വ, കെ. എം.എം.വിമൻസ് കോളേജ് കണ്ണൂർ : 17-11-2021 ബുധൻ. B.Sc./BCA (സപ്പ്ളിമെന്റററി) :- എസ്‌.എൻ. കോളേജ് കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, കെ എം എം വിമൻസ് കോളേജ് കണ്ണൂർ :17-11-2021 ബുധൻ. സമയം രാവിലെ 10.30 മുതൽ വൈകുന്നേരം 3.00 മണി വരെ. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാനന്തവാടി കാമ്പസിലെ അധ്യാപക വിദ്യാഭാസ കേന്ദ്രത്തിൽ ജനറൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒരു അസിസ്റ്റൻറ് പ്രൊഫസർ (മണിക്കൂർ വേതനം – NET/ NON NET) ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17-11-2021 ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം കോഴ്സ് ഡയറക്ടർ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

എം.എസ്.സി ബയോടെക്നോളജി, മൈക്രോബിയോളജി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി, എം.എസ്.സി മൈക്രോബിയോളജി എന്നീ കോഴ്സുകളിൽ എസ്.ടി വിഭാഗത്തിൽ ഒന്നുവീതം സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങളിൽ യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 12-11-2021 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം.

എം. എസ്സ്.സി. കെമിസ്ട്രി -സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ് സി. / എസ് ടി. വിഭാഗങ്ങൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 12-11-2021 ന് രാവിലെ 10.00 മണിക്ക് കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം . ഫോൺ: 0497-2806402, 9447609916.

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ ഏപ്രിൽ 2021 സെഷൻ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതികൾ:

നാലാം സെമസ്റ്റർ ബിരുദം : 16.11.2021 – 23.11.2021, വൈകുന്നേരം 5 മണി

രണ്ടാം സെമസ്റ്റർ എം. ബി. എ. : 16.11.2021 – 19.11.2021, വൈകുന്നേരം 5 മണി

രണ്ടാം സെമസ്റ്റർ പി. ജി. : 30.11.2021 – 04.12.2021, വൈകുന്നേരം 5 മണി

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയഫലം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറക്ക് നടത്തുന്നതാണ്. മാർക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റെഗുലർ വിദ്യാർഥികൾ ഒഴികെയുള്ളവർ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും ബന്ധപ്പെട്ട ടാബുലേഷൻ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകളുടെ പകർപ്പ്

രണ്ടാം സെമസ്റ്റർ സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 18.11.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

Read More: University Announcements 09 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 10 november 2021

Next Story
ട്രെയിൻ വൈകി, കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ലhampi express, indian railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com