University Announcements 10 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പുതുക്കിയ പരീക്ഷ തീയതി
കേരളസര്‍വകലാശാല 2023 മെയ് 17 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.എ./ ബി.കോം. (വിദൂരവിദ്യാഭ്യാസം) പരീക്ഷയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (2019 സ്കീം) പരീക്ഷയും മെയ് 19 ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
അപേക്ഷ തീയതി നീട്ടി
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്കുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ ആദ്യഘട്ടമായ പൊതു പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 27 – ല്‍ നിന്നും 2023 മെയ് 15 വരെ നീട്ടിയിരിക്കുന്നു കൂടാതെ പരീക്ഷാതീയതി 2023 മെയ് 12 നിന്നും മെയ് 31 ലേക്ക് മാറ്റിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍/പ്രോജക്ട് /വൈവ
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മേയ് 15 മുതല്‍ വിവിധ കോളേജുകളില്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 ബി.ബി.എ. ലോജിസ്റ്റിക്സ് (196) കോഴ്സിന്‍റെ പ്രോജക്ട് & വൈവ പരീക്ഷകള്‍ യഥാക്രമം 2023 മെയ് 16, 22 തീയതികളില്‍ അതാത് കോളജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. അക്കൗണ്ട്സ് ആന്‍റ് ഡാറ്റ സയന്‍സ് ഡബിള്‍ മെയിന്‍, മാര്‍ച്ച് 2023 (2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല 2023 മെയ് 26 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി (2012 അഡ്മിഷന്‍) മേഴ്സിചാന്‍സ് പരീക്ഷയ്ക്ക് പിഴ കൂടാതെ 2023 മെയ് 2 വരെയും 150 രൂപ പിഴയോടെ മെയ് 5 വരെയും 400 രൂപ പിഴയോടെ മെയ് 8 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ സി.ബി.സി.എസ്. ബി.എ സംസ്കൃതം സ്പെഷ്യല്‍ (2020 അഡ്മിഷന്‍ – റെഗുലര്‍, 2018,2019 അഡ്മിഷന്‍ – സപ്ലിമെന്‍ററി, 2013 മുതല്‍ 2016 അഡ്മിഷന്‍ – മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍
വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 മെയ് 15 വരെയും ഓഫ്ലൈനായി മെയ് 24 വരെയും അപേക്ഷിക്കുന്നതാണ്.
കേരളസര്‍വകലാശാല 2023 ഫെബ്രുവരി മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍
സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
വേനലവധി നാടകക്യാമ്പ്
തൃശൂര്‍, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ കുട്ടികള്‍ക്കായി ‘കാര്‍ട്ട്-2023’ വേനലവധി നാടകക്യാമ്പ് സംഘടിപ്പിക്കുന്നു. 15,16,17 തീയതികളില്‍ നടക്കുന്ന ക്യാമ്പിന് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകര്‍ നേതൃത്വം നല്‍കും. 5 മുതല്‍ 15 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9446371906, 6282291249, 0487 2385352. പി.ആര്‍. 547/2023
കോണ്‍ടാക്ട് ക്ലാസ്സ്
എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ 13 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം സെമസ്റ്റര്‍ യു.ജി. കോണ്‍ടാക്ട് ക്ലാസ്സുകള്‍ ജൂണ്‍ 4-ന് അവസാനിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2000 മുതല്‍ 2003 വരെ പ്രവേശനം, 2000 സ്‌കീം, 1 മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക് സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 6-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജൂണ്‍ 12-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടടെയും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 15-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രായോഗിക/ വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി( റെഗുലർ/ സപ്പ്ളിമെന്ററി ), മെയ് 2022 പ്രായോഗിക /വാചാ പരീക്ഷകൾ , ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്‌മെന്റിൽ വച്ച് 2023 മെയ് 18 ,19 തീയതികളിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ ബി എ എൽ എൽ ബി കോഴ്സിന്റെ രണ്ട്, ആറ് സെമസ്റ്റർ (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
സർവകലാശാലയുടെ സുവോളജി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സുവോളജി (മെയ് – 2022) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 23ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
MG University Announcements: എംജി സര്‍വകലാശാല
ടൂറിസം നേതൃത്വ പരിശീലന പരിപാടി; പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി മെയ് 18ന് ആരംഭിക്കുന്ന ടൂറിസം നേതൃത്വ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിൽ പ്രവേശനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യ ബാച്ചിൽ വിവിധ ജില്ലകളിൽനിന്നുള്ള 35 പേർ വിജയകരമായി പരിശീലനം പൂർത്തീകരിച്ചിരുന്നു.
സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഉപകരിക്കുന്ന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കു വഹിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.
വിദ്യാർഥികളുടെ വിനോദയാത്രകൾ അപകടരഹിതമാക്കുന്നതിനും കോളജുകളിൽ ടൂറിസം ക്ലബുകളുടെ പ്രവർത്തനം സജീവമാക്കുന്നതിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ ആഗോള പ്രസക്തിയെക്കുറിച്ച് അറിവു നൽകുന്നതിനും പരിശീലനം ഉപകരിക്കും.
വിനോദസഞ്ചാര മേഖല നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളും ടൂറിസം കേന്ദ്രമെന്ന നിലയിൽ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുന്ന ക്ലാസുകൾ, ചർച്ചകൾ, ശിൽപ്പശാലകൾ ഇതിന്റെ ഭാഗമായി നടക്കും.
പുതിയൊരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനെക്കുറിച്ച് അറിയാൻ ഡെസ്റ്റിനേഷൻ വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ആഗോള വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണതകൾ, ടൂർ ഓപ്പറേഷൻ, വിനോദസഞ്ചാര മേഖയിൽ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ, ഡെസ്റ്റിനേഷൻ നവീകരണം എന്നിവയും പരിശീലന വിഷയങ്ങളാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
രജിസ്റ്റർ ചെയ്യുന്നതിന് 9995553828, 7510910533, 8111948600 എന്നീ നമ്പരുകളിൽ വിളിക്കാം.
എം.ജി സർവകലാശാലയിൽ ഫാക്കൽറ്റി ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജിയിൽ സംവരണ വിഭാഗത്തിലെ നാല് ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏകീകൃത ശമ്പള വ്യവസ്ഥയിൽ ഒരു അക്കാദമിക് വർഷത്തേക്കാണ് (2023 ജൂൺ 15 മുതൽ 2024 ഏപ്രിൽ 15 വരെ) നിയമനം. വാർഷിക വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ സേവന കാലം നാലു വർഷം വരെ ദിർഘിപ്പിച്ചേക്കാം.
പ്രായപരിധി യു.ജി.സി ചട്ടപ്രകാരമുള്ള അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിൻറേതാണ്. കോളജുകളിൽനിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്ത അധ്യാപകരെയും പരിഗണിക്കും.
യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ഏകീകൃത ശമ്പള വ്യവസ്ഥയിൽ പ്രതിമാസം 43750 രൂപയാണ് ശമ്പളം.
താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ പൂരിപ്പിച്ച് വയസ്, സംവരണം, യോഗ്യത, അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686 560 എന്ന വിലാസത്തിലേക്ക്
തപാലിൽ അയയ്ക്കണം. മെയ് 15 വരെ അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ഡിപ്ലോമ കോഴ്‌സ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) കോതമംഗലം ഫിസ് വാലിയും സംയുക്തമായി ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻറ് വെൽനെസ്സ് എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു.
പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.
വിവിധ കേന്ദ്രങ്ങളിലായി ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും.
രജിസ്‌ട്രേഷൻ ഫീസ് 9000 രൂപ.
താൽപര്യമുള്ളവർ iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2731580, 9947922791.
സർട്ടിഫിക്കറ്റ് കോഴ്‌സ്
മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) ബേസിക് കൗൺസിലിംഗ് ആൻറ് സൈക്കോതെറാപ്പിയിൽ 13 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 8547165178, 0481 2731580.
പരീക്ഷാ ടൈം ടേബിൾ
ഒന്ന്, രണ്ട് സെമസ്റ്ററുകൾ സി.ബി.സി.എസ്.എസ്(2009 മുതൽ 2012 വരെ അഡ്മിഷനുകൾ – സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) ബിരുദ പരീക്ഷകളോടൊപ്പം കൂടതൽ പേപ്പറുകൾ ഉൾപ്പെടുത്തി. പരീക്ഷകൾ യഥാക്രമം മെയ് 25,26 തീയതികളിലും ജൂൺ ഏഴ്, ഒൻപത് തീയതികളിലും നടക്കും.
(പി.ആർ.ഒ/39/494/2023)
പ്രാക്ടിക്കൽ
2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് 12, 16, 17 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
വൈവ വോസി
മൂന്നാം സെമസ്റ്റർ എം.എഡ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി(രണ്ട് വർഷ കോഴ്‌സ്) – ഏപ്രിൽ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ മെയ് 22 മുതൽ 30 വരെ മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തും. വിദ്യാർഥികൾ ഹാൾ ടിക്കറ്റും തീസീസിൻറെ രണ്ടു പകർപ്പുകളുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇലക്ട്രോണിക്‌സ്(2021 അഡ്മിഷൻ റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 25 വരെ ഫീസടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.