scorecardresearch

Latest News

University Announcements 10 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 10 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247) കോഴ്‌സിന്റെ മെയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലും വടക്കേവിള എസ്.എന്‍.സി.ടി.യിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മെയ് 17 ന് നടത്തുന്നതാണ്. ബി.എസ്‌സി. ബയോടെക്‌നോളജി മള്‍ട്ടിമേജര്‍ (350) കോഴ്‌സിന്റെ മെയ് 13 ന് കായംകുളം എം.എസ്.എം. കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മെയ് 17 ന് നടത്തുന്നതാണ്. ഈ കോളേജുകളിലെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. മറ്റു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പ്രോജക്ട്/വൈവ

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ പരീക്ഷ മെയ് 16, 17 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), ഡിസംബര്‍ 2021 പ്രകാരമുളള പരീക്ഷയുടെ 2022 മാര്‍ച്ച് 30 ന് നടത്തിയ ‘PADC 014 Comprehensive Viva Voce’ പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ മെയ് 16 ന് കാര്യവട്ടം എസ്.ഡി.ഇ.യില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (മെയ് 2022) ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷകളുടെ (റെഗുലര്‍ – 2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. യിൽ ഗസ്റ്റ് അധ്യാപകരുടെ 80 ഒഴിവുകൾ; ഇന്റർവ്യു 19 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനത്തിനുള്ള വോക്ക്-ഇൻ ഇന്റർവ്യു മെയ് 19, 20, 21, 23, 24 തീയതികളിൽ സർവ്വകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും. ഒഴിവുകൾ, യോഗ്യത, ഇന്റർവ്യൂവിന്റെ സമയക്രമം തൂടങ്ങിയ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

മാറ്റി വച്ച പരീക്ഷ 18 ന്

മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പീന്നീട് മാറ്റി വച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷ മെയ് 18 ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മെയ് 20 മുതൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. / എം.എ. (ബെയ്‌സിക് സയൻസ് – സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസ് – കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ലാംഗ്വേജ് – ഇംഗ്ലീഷ്) (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രം

2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

മാറ്റി വച്ച പരീക്ഷ മെയ് 17 ന്

ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റി വച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്) ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 17 ന് നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സൗജന്യ ഫാബ്രിക് പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗിലും ഗ്ലാസ് പെയ്ന്റിംഗിലും സൗജന്യ പരിശീലനം നല്‍കുന്നു. മെയ് 20-ന് തുടങ്ങുന്ന പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചിലവ് അപേക്ഷകര്‍ സ്വയം വഹിക്കണം. ഫോണ്‍ – 9846149276, 8547684683.

പരീക്ഷ മാറ്റി

മെയ് 18-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. 2014 പ്രവേശനം ഏപ്രില്‍ 2020, 2015 പ്രവേശനം ഏപ്രില്‍ 2021, 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് പ്രത്യേക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷ ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 20-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, മള്‍ട്ടിമീഡിയ, എക്കണോമിക്‌സ്, സോഷ്യോളജി, അറബിക്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ജനറല്‍ ബയോടെക്‌നോളജി, എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എം.ബി.എ., എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ 18-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡുകൾ ലഭ്യമാകും

മെയ് 5 ന് ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റർ എം.എഡ് (സി ബി സി എസ് എസ് -റെഗുലർ -നവംബർ 2020) പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനഃശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 20.05.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബിരുദപരീക്ഷകളുടെ (നവംബർ 2020) പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക് മാറ്റമുളള പക്ഷം റഗുലർ വിദ്യാർത്ഥികൾ ഒഴികെയുളളവർ അവരുടെ മാർക്ക് ലിസ്റ്റും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷകൾ

പഠനവകുപ്പുകളിലെ മാറ്റിവെച്ച മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (നവംബർ 2021) പരീക്ഷകളും മൂന്നാം സെമസ്റ്റർ ബി. പി. എഡ് (നവംബർ 2021) പരീക്ഷകളും മെയ് 25 ന് ആരംഭിക്കും.

പരീക്ഷാഫലം

ഇൻറ്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ന്യൂ ജനറേഷൻ പ്രോഗ്രാമിൻറെ ഒന്നാം സെമസ്റ്റർ (ജൂലൈ 2021) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസ്സുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 21.05.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Read More: University Announcements 09 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 may 2022