scorecardresearch

University Announcements 10 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 10 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. 2017 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ / ഒന്നാം വര്‍ഷ പി.ജി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഏപ്രില്‍ 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 14-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ. – എച്ച്.ആര്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷകളും 27-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ 21-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി റഗുലര്‍ പരീക്ഷയും 21-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷകള്‍ മാറ്റി

താഴെ പറയുന്ന ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒഴികെ കാലിക്കറ്റ് സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. മാറ്റമില്ലാത്ത പരീക്ഷകള്‍ : പത്താം സെമസ്റ്റര്‍ അഞ്ചു വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം (2008-2010 പ്രവേശനം), ആറാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി 2008 സ്‌കീം (2008-2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ ബി.എഡ്. 2015 സ്‌കീം (2015-2016 പ്രവേശനം), ഒന്ന്, രണ്ട്, വര്‍ഷ ബി.എ., ബി.എസ് സി. പാര്‍ട്ട്-2 മലയാളം, സംസ്‌കൃതം, ഹിന്ദി, അറബി (1992 പ്രവേശനം മുതല്‍). മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ്

യഥാക്രമം 14.03.2023,15.03.2023 തീയതികളിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 , രണ്ടാം സെമസ്റ്റർ എം.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2022 പരീക്ഷ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതേണ്ടതാണ്.

പുനർമൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ ഡിഗ്രി -ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ 13 ന് ആരംഭിക്കുന്ന പി ജി നാലാം സെമസ്റ്റർ സപ്ലിമെൻ്ററി (സി സി എസ് എസ് 2015 സിലബസ് മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ (2020 സിലബസ്) റഗുലർ/ സപ്ലിമെൻ്ററി നവംബർ 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 22 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 march 2023